For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യന്‍ ടീമിലില്ല, അമേരിക്കയില്‍ ഇടവേള ആഘോഷിച്ച് ഗില്‍! വീഡിയോ വൈറല്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ സൂപ്പര്‍ 8ലെത്താന്‍ ഇന്ത്യ ഇന്ന് അമേരിക്കയ്‌ക്കെതിരേ ഇറങ്ങുകയാണ്. അയര്‍ലന്‍ഡിനേയും പാകിസ്താനേയും തോല്‍പ്പിച്ച ഇന്ത്യക്ക് അമേരിക്കയെ തോല്‍പ്പിക്കാനായാല്‍ സൂപ്പര്‍ 8ലെത്താന്‍ സാധിക്കും. ഇന്ത്യന്‍ താരങ്ങള്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കവെ ഇന്ത്യന്‍ ടീമിലെ റിസര്‍വ് താരങ്ങള്‍ അമേരിക്കയില്‍ ഇടവേള ആഘോഷമാക്കുകയാണ്. റിസര്‍വ് താരങ്ങളില്‍ പലരും അമേരിക്കയില്‍ വിനോദ സഞ്ചാരം നടത്തിയാണ് ഇടവേള അടിച്ചുപൊളിക്കുന്നത്.

ഇന്ത്യയുടെ യുവ ഓപ്പണറായ ശുഭ്മാന്‍ ഗില്ലാണ് ഇതില്‍ ഇടവേള കൂടുതല്‍ ആഘോഷമാക്കുന്നത്. സുഹൃത്തക്കളോടൊപ്പം അമേരിക്കയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുള്ള ഗില്ലിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഗില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ പലതും അമേരിക്കയിലെ ബിസിനസുകളുടേയും സ്റ്റാര്‍ട്ടപ്പുകളുടേയും കേന്ദ്രത്തില്‍ നിന്നാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെ റിസര്‍വ് താരമാണ് ശുബ്മാന്‍ ഗില്‍.

ഇന്ത്യന്‍ ടീമിനൊപ്പം മുഴുവന്‍ സമയവും റിസര്‍വ് താരങ്ങള്‍ തുടരേണ്ടതായില്ല. അതുകൊണ്ടുതന്നെ ഗില്‍ ലഭിച്ച അവസരത്തെ നന്നായി ഉപയോഗിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഗില്‍ അമേരിക്കയില്‍ ബിസിനസ് തുടങ്ങാന്‍ പദ്ധതിയിടുകയാണെന്നും ആരാധകര്‍ ട്രോളുന്നുണ്ട്. എന്തായാലും ഗില്ലിന്റെ അമേരിക്കയില്‍ നിന്നുള്ള ചിത്രങ്ങളെല്ലാം വൈറലാണ്. നേരത്തെ ഇന്ത്യയുടെ മുഖ്യ ഓപ്പണറായിരുന്നു ഗില്‍. എന്നാല്‍ യശ്വസി ജയ്‌സ്വാള്‍ വന്നതോടെ ടി20 ഓപ്പണര്‍ സ്ഥാനം ഗില്ലിന് വിട്ടുകൊടുക്കേണ്ടി വന്നു.

അവസാന ഐപിഎല്ലിലും ഗില്ലിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹം റിസര്‍വ് താരമായി ഒതുക്കപ്പെട്ടത്. എന്നാല്‍ റിസര്‍വ് ടീമില്‍ ഉള്‍പ്പെട്ട റിങ്കു സിങ്ങും ആവേശ് ഖാനും ഖലീല്‍ അഹമ്മദുമെല്ലാം ഇന്ത്യന്‍ ടീമിനൊപ്പം തന്നെയാണ് കൂടുതല്‍ സമയവുമുള്ളത്. ശുബ്മാന്‍ ഗില്ലിന് റിസര്‍വ് താരമായി പരിഗണിച്ചെങ്കിലും അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്നാണ് ഓപ്പണിങ്ങില്‍ ഇറങ്ങുന്നത്.

rinku singh shubman gill

ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റാല്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് യശ്വസി ജയ്‌സ്വാള്‍ വരും. അതുകൊണ്ടുതന്നെ ശുബ്മാന്‍ ഗില്‍ ടീമില്‍ തുടരേണ്ട ആവശ്യമില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ലഭിച്ച ഇടവേളയെ ഗില്‍ നന്നായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യ സിംബാബ് വെ പര്യടനം നടത്തുന്നുണ്ട്. ഇതില്‍ ശുബ്മാന്‍ ഗില്ലിനിടമുണ്ടാവുമെന്നുറപ്പാണ്. ഇത്തവണ വലിയ പരീക്ഷണങ്ങളാണ് ഇന്ത്യ ടി20 ലോകകപ്പില്‍ നടത്തുന്നത്.

ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം കോലി വന്നത് തികച്ചും അപ്രതീക്ഷിതമായ നീക്കമായിരുന്നു. റിങ്കു സിങ് എംഎസ് ധോണിയെപ്പോലെ മികച്ച ഫിനിഷറാണെന്നാണ് എല്ലാവരും വാഴ്ത്തിയത്. എന്നാല്‍ അവസാന ഐപിഎല്ലില്‍ നിരാശപ്പെടുത്തിയതോടെ ഇന്ത്യ റിങ്കുവിനെ റിസര്‍വ് താരമാക്കുകയും ശിവം ദുബെക്ക് അവസരം നല്‍കുകയും ചെയ്തു. ദുബെ മോശം ഫോമില്‍ തുടരുമ്പോള്‍ അവസരം അര്‍ഹിച്ചിരുന്ന റിങ്കു ബെഞ്ചിലിരിക്കുകയാണ്.

എന്തായാലും ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ 8ലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്നുറപ്പായിരിക്കുകയാണ്. അയര്‍ലന്‍ഡിനെ 8 വിക്കറ്റിനും പാകിസ്താനെ 6 റണ്‍സിനും തോല്‍പ്പിച്ച ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടുകയാണ്. അമേരിക്കയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സൂപ്പര്‍ 8ലേക്കെത്താന്‍ സാധിക്കും. കാനഡയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരം ശനിയാഴ്ചയാണ്. എന്തായാലും ഇന്ത്യ സൂപ്പര്‍ 8ലെത്തുമെന്നുറപ്പാണ്. എന്നാല്‍ ഇന്ത്യ കപ്പടിക്കുമോയെന്ന് പറയാനായിട്ടില്ല.

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിനൊത്തുള്ളതല്ല. ശരാശരി മാത്രമാണ് നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം. വിരാട് കോലിക്ക് ഓപ്പണിങ്ങില്‍ ശോഭിക്കാനായിട്ടില്ല. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഹാര്‍ദിക് പാണ്ഡ്യയും സ്ഥിരതയോടെ കളിക്കേണ്ടതായുണ്ട്. നിലവിലെ ഇന്ത്യയുടെ പ്രകടനം ശരാശരി മാത്രമാണെന്നതാണ് വസ്തുത.

Story first published: Wednesday, June 12, 2024, 15:20 [IST]
Other articles published on Jun 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+