Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യയുടേതടക്കം 3 കളികള്‍ ഉപേക്ഷിച്ചേക്കും! സംഭവിച്ചാല്‍ പാക് പട പുറത്ത്

ടി20 ലോകകപ്പില്‍ കാനഡയുമായുള്ള ഇന്ത്യയുടെ അവസാന മല്‍സരത്തിനായി കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ശനിയാഴ്ച രാത്രി നടക്കാനിരിക്കുന്ന ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടേക്കും. ഈ കളി മാത്രമല്ല ഇവിടെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മറ്റു രണ്ടു മല്‍സരങ്ങള്‍ കൂടി ഉപേക്ഷിക്കപ്പെടാനാണ് സാധ്യത.

കാലാവസ്ഥയാണ് ഈ മല്‍സരങ്ങള്‍ക്കു വില്ലനായിരിക്കുന്നത്. ശക്തമായ ഇടിയും മഴയുമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇതേ തുടര്‍ന്നു മയാമിയില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

INDIA

മല്‍സരം നടക്കാനിരിക്കുന്ന ഫ്‌ളോറിഡയിലേക്കു മയാമിയില്‍ നിന്നും 30 മൈലുകള്‍ മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ സ്വാഭാവികമായും ഫ്‌ളോറിഡയെയും കാലാവസ്ഥ ബാധിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ ഫ്‌ളോറിഡയില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളും റദ്ദാക്കും. ഇന്ത്യയും കാനഡയും തമ്മിലുള്ള മല്‍സലം കൂടാതെ അമേരിക്ക - അയര്‍ലാന്‍ഡ് (വെള്ളി), പാകിസ്താന്‍- അയര്‍ലാന്‍ഡ് (ഞായര്‍) ഉപേക്ഷിക്കപ്പെട്ടേക്കും.

ഇതു സംഭവിച്ചാല്‍ ഇന്ത്യക്കു നേരിട്ടു സൂപ്പര്‍ എട്ടിലാണ് ഇനി കളിക്കേണ്ടി വരിക. മലയാളി താരം സഞ്ജു സാംസണുള്‍പ്പെടെ ടൂര്‍ണമെന്റില്‍ ഇനിയും അവസരം കിട്ടാതെ പുറത്തിരിക്കുന്നവര്‍ക്കു ഇതു വലിയ തിരിച്ചടിയുമാവും. കാരണം കാനഡയുമായുള്ള അപ്രസക്തമായ കളിയില്‍ സഞ്ജുവിനു അവസരം ലഭിച്ചേക്കുമെന്നാണ് സൂചനകള്‍.

സൂപ്പര്‍ എട്ടില്‍ ഇന്ത്യ വലിയ പരീക്ഷണങ്ങളൊന്നും ടീമില്‍ നടത്താന്‍ സാധ്യതയില്ല. ഏറ്റവും മികച്ച ഇലവനെയായിരിക്കും അടുത്ത റൗണ്ടില്‍ ഇന്ത്യ ഇറക്കുക. കാരണം സൂപ്പര്‍ എട്ടിലെ മൂന്നു മല്‍സരങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഏതങ്കിലുമൊന്നില്‍ തോറ്റാല്‍ അതു ചിലപ്പോള്‍ സെമി ഫൈനല്‍ സാധ്യതകളെ ബാധിച്ചേക്കും. ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ സ്ഥാനം റിഷഭ് പന്ത് ഭദ്രമാക്കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ശിവം ദുബെയുടെ സ്ഥാനമായിരുന്നു സഞ്ജു നോട്ടമിട്ടത്.

എന്നാല്‍ അമേരിക്കയ്‌ക്കെതിരേ ബാറ്റിങില്‍ താരം ക്ലിക്കായതോടെ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്. കാനഡയുമായുള്ള മല്‍സരഫലം അപ്രസക്തമാതിനാല്‍ ദുബെയ്ക്കു വിശ്രമം നല്‍കി സഞ്ജുവിനെ പരീക്ഷിക്കാന്‍ ടീം മാനേജമെന്റ് ആലോചിക്കുന്നുണ്ടാവും. അതിനിടെയാണ് മോശം കാലാവസ്ഥ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുന്നത്.

ഇന്ത്യയും കാനഡയും തമ്മിലുള്ള മല്‍സരം നടക്കാനിരിക്കുന്ന ശനിയാഴ്ച ഇടിവെട്ടോടു കൂടി മഴ പെയ്യാനുള്ള സാധ്യത 86 ശതമാനമാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഞായാറാഴ്ച നടക്കാനിരിക്കുന്ന പാകിസ്താനും അയര്‍ലാന്‍ഡും തമ്മിലുള്ള കളിക്കിടെ മഴ പെയ്യാനുള്ള സാധ്യത 80 ശതമാനവുമാണ്. ഫ്‌ളോറിഡയിലെ മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടാല്‍ അതു ഏറ്റവും ദോഷകരമായി ബാധിക്കുക പാകിസ്താനൊയാണ്.

PAKISTAN

മഴ കാരണം അമേരിക്ക - അയര്‍ലാന്‍ഡ്, പാകിസ്താന്‍- അയര്‍ലാന്ഡ് ഇവയില്‍ ഏതെങ്കിലുമൊരു മല്‍സരം ഉപക്ഷിക്കപ്പെട്ടാല്‍ പാകിസ്താന്‍ സൂപ്പര്‍ എട്ടിലെത്താതെ പുറത്താവും. കാരണം ഈ രണ്ടു മല്‍സരഫലങ്ങളും അവരെ സംബന്ധിച്ച് നിര്‍ണായകമാണ്. അയര്‍ലാന്‍ഡിനോടു അമേരിക്ക തോല്‍ക്കണം. കൂടാതെ അയര്‍ലാന്‍ഡിനെ പാകിസ്താന്‍ പരാജയപ്പെടുത്തുകയും വേണം. എങ്കില്‍ മാത്രമേ പാക് ടീം സൂപ്പര്‍ എട്ടില്‍ കടക്കുകയുള്ളൂ.

എന്നാല്‍ മഴ കാരണം മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടാല്‍ അതു അമേരിക്കയ്ക്കു ഗുണം ചെയ്യും. അയര്‍ലാന്‍ഡുമായുള്ള മല്‍സരം നടന്നില്ലെങ്കില്‍ അഞ്ചു പോയിന്റുമായി ഇന്ത്യക്കു പിന്നില്‍ രണ്ടാംസ്ഥാനക്കാരായി അമേരിക്കയ്ക്കു സൂപ്പര്‍ എട്ടിലേക്കു മുന്നേറാം. അവരെ സംബന്ധിച്ച് ചരിത്ര മുഹൂര്‍ത്തം കൂടിയായിരിക്കും അത്.

Story first published: Thursday, June 13, 2024, 14:19 [IST]
Other articles published on Jun 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+