For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യയുടെ ബെസ്റ്റ് അണ്ടര്‍ 25 11 ഇതാ, നയിക്കാന്‍ ഗില്‍- വമ്പന്മാരെ വീഴ്ത്തും

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ പോവുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് വേദിയാവുന്നത്. അതുകൊണ്ടുതന്നെ സന്ദര്‍ശക ടീമുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന ടി20 ലോകകപ്പിനെ നോക്കിക്കാണുന്നത്. 2013ന് ശേഷം ഇന്ത്യക്ക് ഒരു ഐസിസി കിരീടം പോലും നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന ടി20 ലോകകപ്പ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

ഇന്ത്യ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാവും ടി20 ലോകകപ്പിനിറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന അണ്ടര്‍ 25 പ്ലേയിങ് 11 ഇതാ. ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലുമാണുള്ളത്. രോഹിത് ശര്‍മ പടിയിറങ്ങിയാല്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തേക്ക് ജയ്‌സ്വാളെത്തിയേക്കും. 24കാരനായ ശുബ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ ഭാവി ഇതിഹാസമായാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

ടി20യില്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടി ഗില്‍ തന്റെ പ്രതിഭ തെളിയിച്ചുകഴിഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായി ഗില്‍ മാറിക്കഴിഞ്ഞു. ജയ്‌സ്വാള്‍ ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കഴിവുള്ള ജയ്‌സ്വാള്‍ പവര്‍പ്ലേയില്‍ മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണ്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന താരത്തിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെടുന്നുണ്ട്.

മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനെ കളിപ്പിക്കാം. 25കാരനായ ഇഷാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ടോപ് ഓഡറില്‍ മികച്ച റെക്കോഡുള്ളവനാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ഇഷാന് ശേഷിയുണ്ട്. നാലാം നമ്പറില്‍ സായ് സുദര്‍ശനെ കളിപ്പിക്കാം. 22കാരനായ താരം ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ്.

tilak varma

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് സായ് കിഷോര്‍ വരവറിയിച്ചിട്ടുമുണ്ട്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മികവ് കാട്ടുന്ന താരം ആഭ്യന്തര ക്രിക്കറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നവരാണ് ഇവരെന്ന് നിസംശയം പറയാം. അഞ്ചാം നമ്പറില്‍ ഇന്ത്യക്ക് തിലക് വര്‍മയെ പരിഗണിക്കാം. ഇടം കൈയന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമായ തിലക് അടുത്ത യുവരാജ് എന്ന നിലയിലേക്ക് ശ്രദ്ധ നേടുന്ന താരമാണ്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരം സമ്മര്‍ദ്ദത്തെ അതിജീവിക്കാനും മിടുക്കനാണ്. പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയിലും തിളങ്ങാന്‍ ശേഷിയുണ്ട്. അതുകൊണ്ടുതന്നെ ഭാവിയില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമായി മാറാന്‍ കെല്‍പ്പുള്ളവനാണ് തിലകെന്ന് നിസംശയം പറയാം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് തിലക്. ആറാം നമ്പറില്‍ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറെ കളിപ്പിക്കാം. അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധ നേടിയ താരം ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയിട്ടില്ല.

ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമാണ് രാജ്‌വര്‍ധന്‍. മികച്ച ഓള്‍റൗണ്ടറായി വളരാന്‍ രാജ്‌വര്‍ധന് മികവുണ്ട്. ഏഴാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറെ കളിപ്പിക്കാം. 24കാരനായ സുന്ദര്‍ പവര്‍പ്ലേയിലടക്കം മികവ് കാട്ടാന്‍ ശേഷിയുള്ള സ്പിന്നറാണ്. കൂടാതെ മധ്യനിരയില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താനും കഴിവുണ്ട്. എട്ടാം നമ്പറില്‍ രവി ബിഷ്‌നോയ്ക്കാണ് അവസരം. ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ ബിഷ്‌നോയി അവസാന ഓസീസ് പരമ്പരയിലടക്കം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

ഒമ്പതാം നമ്പറില്‍ ഉമ്രാന്‍ മാലിക്കിനെ കളിപ്പിക്കാം. അതിവേഗ പേസറായ ഉമ്രാന്‍ മാലിക്കിന് ഇന്ത്യ ആവശ്യത്തിന് അവസരം നല്‍കിയിട്ടില്ല. നിലവില്‍ ഇന്ത്യ പൂര്‍ണ്ണമായും താരത്തെ തഴഞ്ഞിരിക്കുകയാണ്. തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ ഉമ്രാന് കഴിവുണ്ട്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന തരത്തിലുള്ള അതിവേഗ പേസറാണ് ഉമ്രാനെന്ന് നിസംശയം പറയാം.

10ാം നമ്പറില്‍ അര്‍ഷ്ദീപ് സിങ്ങിനെ പരിഗണിക്കാം. ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് ഡെത്തോവറില്‍ യോര്‍ക്കറുകളിലൂടെ വിറപ്പിക്കാന്‍ ശേഷിയുള്ളവനാണ്. 24കാരനായ അര്‍ഷ്ദീപ് നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമാണ്. 11ാമന്‍ മൊഹ്‌സിന്‍ ഖാനാണ്. ഇടം കൈയന്‍ പേസറായ മൊഹ്‌സിന് 25 വയസാണ് പ്രായം. ഇന്ത്യ ഇതുവരെ അദ്ദേഹത്തെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്ലിലൂടെത്തന്നെ അദ്ദേഹം മികവ് കാട്ടിക്കഴിഞ്ഞു.

Story first published: Saturday, December 9, 2023, 10:15 [IST]
Other articles published on Dec 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+