For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ടീം ഇന്ത്യ പെര്‍ഫെക്ടല്ല, നിരവധി കുഴപ്പങ്ങള്‍! കപ്പടിക്കാന്‍ പാടുപെടും

ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെയുണ്ടാവുമെന്ന സസ്‌പെന്‍സാണ് ഒടുവില്‍ അവസാനിച്ചിരിക്കുന്നത്. രോഹിത് ശര്‍മയെ നായകനും ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനുമാക്കിയാണ് 15 അംഗ സ്‌ക്വാഡിനെ സെലക്ഷക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ആരാധകരുടെ ആഗ്രഹം പോലെ തന്നെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചു. റിഷഭ് പന്താണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

ഒറ്റയടിക്കു നോക്കുമ്പോള്‍ മികച്ച ടീമാണ് ഇതെന്നു തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ചില പ്രശ്‌നങ്ങള്‍ ഈ ടീമിനുണ്ട്. അതുകൊണ്ടു തന്നെ ലോകകപ്പുമായി മടങ്ങുകയെന്നത് രോഹിത്തിനും സംഘത്തിനും അത്ര എളുപ്പമായിരിക്കില്ല. ചില പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കില്‍ മാത്രമേ ഇന്ത്യക്കു കിരീട സാധ്യതയുള്ളൂ. ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡിന്റെ പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

RINKU SINGH

ഇന്ത്യ കാണിച്ച ഏറ്റവും വലിയ അബദ്ധം ഫിനിഷറായ റിങ്കു സിങിനെ തഴഞ്ഞുവെന്നതാണ്. ഇത്തരമൊരു പിഴവ് സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തു നിന്നുണ്ടാവുമെന്നു ആരും തന്നെ പ്രതീക്ഷിച്ചതല്ല. റിങ്കുവിന്റെ അഭാവത്തില്‍ ലോകകപ്പില്‍ ഫിനിഷറുടെ റോള്‍ ആരു വഹിക്കും? ഈ ചോദ്യത്തിനു ഉത്തരം ആവശ്യമാണ്. ശിവം ദുബെയാവുമോ ആ ഫിനിഷറെന്നാണ് അറിനായുള്ളത്.

പക്ഷെ മധ്യനിരയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ദുബെ കൂടുതലായും കളിച്ചിട്ടുള്ളത്. മാത്രമല്ല ഫിനിഷറായി സമീപകാലത്തൊന്നും ഇന്ത്യക്കു വേണ്ടിയും താരം ഇറങ്ങിയിട്ടില്ല. എന്നാല്‍ റിങ്കുവാകട്ടെ അവസാനമായി കളിച്ചപ്പോഴെല്ലാം ഇന്ത്യക്കു വേണ്ടി ടി20യില്‍ ഫിനിഷറായി മിന്നിച്ച താരമാണ്. പക്ഷെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി തിളങ്ങിയില്ല എന്ന കാരണം കൊണ്ടു മാത്രം ലോകകപ്പ് ടീമില്‍ നിന്നും റിങ്കു ഒഴിവാക്കപ്പെടുകയായിരുന്നു.

ബൗളര്‍മാരെ തിരഞ്ഞെടുക്കുന്നതിലും ഇന്ത്യ വലിയൊരു അബദ്ധം കാണിച്ചു. മോശം ഫോമിലുള്ള മുഹമ്മദ് സിറാജ് ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നോയെന്ന കാര്യം സംശയമാണ്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം അദ്ദേഹം തല്ലുകൊള്ളിയായി മാറിയിരുന്നു. ആര്‍സിബിക്കായി ഒമ്പതു കളിയില്‍ നിന്നും 9.5 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകള്‍ മാത്രമേ സിറാജ് വീഴ്ത്തിയിരുന്നുള്ളൂ.

അദ്ദേഹത്തിനു പകരം ലോകകപ്പ് ടീമില്‍ സ്ഥാനമര്‍ഹിച്ചത് ടി നടരാജനായിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഉജ്വല ബൗളിങാണ് താരം കാഴ്ചവയ്ക്കുന്നത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 9 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകള്‍ അദ്ദേഹം പിഴുതു കഴിഞ്ഞു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ നട്ടു ടീമിലുണ്ടെങ്കില്‍ അതു ലോകകപ്പില്‍ മുതല്‍ക്കൂട്ടാവുമായിരുന്നു.

SIRAJ

ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് അത്ര ബാലന്‍സുള്ളതല്ല എന്നതാണ് മറ്റൊരു പോരായ്മ. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ ടി20യിലെ ബാറ്റിങ് പ്രകടനം അത്ര പ്രതീക്ഷ നല്‍കുന്നതല്ല. ഡെത്ത് ഓവറുകളായിരിക്കും ഇവരുടെ സേവനം ടീമിനു ആവശ്യമായി വരിക. പക്ഷെ രണ്ടു പേരുടെയും നിലവിലെ പ്രഹരശേഷി ടി20ക്കു അത്ര യോജിച്ചതല്ല. ഇതു ലോകകപ്പില്‍ കരുത്തരായ ടീമുകളുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ഇന്ത്യക്കു ക്ഷീണമായി മാറിയേക്കും. ആറാമനായി ദുബെ കഴിഞ്ഞാല്‍ പിന്നീട് ബാറ്റിങില്‍ ഇന്ത്യക്കു ആശ്രയിക്കാവുന്ന ആരുമില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശ്വസി ജയ്സ്വാള്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

സ്റ്റാന്റ്‌ബൈ താരങ്ങള്‍- ശുഭ്മന്‍ ഗില്‍, റിങ്കുസിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

Story first published: Tuesday, April 30, 2024, 17:32 [IST]
Other articles published on Apr 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+