Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യ മനസ്സുവച്ചാല്‍ പാക് തകര്‍ന്നേനെ! ദയ കാണിച്ചിട്ടും തോറ്റു, വിമര്‍ശനം

ഇന്ത്യക്കെതിരായ ടി20 ലോകകപ്പിലെ ലോ സ്‌കോറിങ് മാച്ചില്‍ പരാജയമേറ്റു വാങ്ങിയ പാകിസ്താന്‍ ടീമിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും പിസിബി മേധാവിയുമായിരുന്ന റമീസ് രാജ. ഇന്ത്യന്‍ ടീം ചെറിയൊരു ദയ കാണിച്ചിട്ടും അതു മുതലാക്കി ജയം പിടിച്ചെടുക്കാന്‍ ബാബര്‍ ആസമിനും സംഘത്തിനും സാധിച്ചില്ലെന്നു അദ്ദേഹം വിമര്‍ശിച്ചു. ന്യൂയോര്‍ക്കിലെ നസ്സൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആറു റണ്‍സിന്റെ നേരിയ വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.

120 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു പാകിസ്താന് ഇന്ത്യന്‍ ടീം നല്‍കിയത്. പക്ഷെ ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ 113 റണ്‍സെടുക്കാനേ പാക് ടീമിനായുള്ളൂ. ഒരു ഘട്ടത്തില്‍ ഇന്ത്യ 170-180 റണ്‍സെങ്കിലും നേടുമെന്ന നിലയായിരുന്നു. 10 ഓവര്‍ കഴിഞ്ഞപ്പോള്‍ മൂന്നു വിക്കറ്റിനു 81 റണ്‍സ് ഇന്ത്യ അടിച്ചെടുത്തിരുന്നു. പക്ഷെ അടുത്ത 10 ഓവറില്‍ വെറും 38 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും കളഞ്ഞു കുളിച്ചതോടെ ഇന്ത്യ 119നു ഓള്‍ഔട്ടാവുകയായിരുന്നു.

ROHIT - BABAR

പാകിസ്താനെതിരേ ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച കളിയല്ല ബാറ്റിങില്‍ പുറത്തെടുത്തതെന്നും അതു ചെയ്തിരുന്നെങ്കില്‍ പാക് ടീം ചിത്രത്തില്‍ പോലും ഉണ്ടാവില്ലായിരുന്നെന്നും റമീസ് രാജ ചൂണ്ടിക്കാട്ടി. യഥാര്‍ഥത്തില്‍ മോശമായി കളിച്ച് ഇന്ത്യന്‍ ടീം പാകിസ്താനോടു ദയ കാണിക്കുകയാണ് ചെയ്തത്. കാരണം മാവെറിക്‌സിനെപ്പോലെയാണ് അവര്‍ കളിച്ചുകൊണ്ടിരുന്നത്.

അല്ലായിരുന്നെങ്കില്‍ ഇന്ത്യ അനായാസം 140-150 റണ്‍സെടുക്കുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ പാകിസ്താന് ചേസ് ചെയ്യുക അസാധ്യമായിരുന്നു. പക്ഷെ മോശം ഷോട്ടുകള്‍ കളിച്ചതും ചില മികച്ച ബൗളിങും കാരണം പാകിസ്താന്‍ ഗെയിമിലേക്കു തിരിച്ചുവരികയായിരുന്നെന്നും റമീസ് രാജ ക്രിക്ക്ബസിനോടു പറഞ്ഞു.

പാക് ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്റെ വിക്കറ്റാണ് കളിയിലെ ടേണിങ് പോയിന്റെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താന്‍ ടീമിന്റെ ഭാഗത്തു നിന്നും റണ്‍ചേസില്‍ പോസിറ്റീവായ ഒരു സമീപനവും നമ്മള്‍ക്കു കാണാനായില്ല. ഗെയിമിനെക്കുറിച്ച് യാതൊരു അവബോധവും പാക് താരങ്ങള്‍ക്കില്ലായിരുന്നു. ജസ്പ്രീത് ബുംറയ്‌ക്കെതിരേയുളള മുഹമ്മദ് റിസ്വാന്റെ ആ ഷോട്ട് കളിക്കാന്‍ പാടില്ലാത്തതാണ്.

JASPRIT BUMRAH

ബുംറ ബൗള്‍ ചെയ്യാനെത്തുകയും ഇന്ത്യക്കു ബ്രേക്ക്ത്രൂ നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ രണ്ടോവറുകള്‍ പാകിസ്താനു നിര്‍ണായകമായിരുന്നു. അവര്‍ ഇക്കാര്യം മനസ്സില്‍ വയ്ക്കുകയും ബുംറയെ സുരക്ഷിതമായി കൈകാര്യം ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ എളുപ്പത്തില്‍ ജയിച്ചു കയറാമായിരുന്നു. ബുംറ ഒരു ക്ലാസിക്ക് ബൗളറാണെന്നു നമുക്കെല്ലാം അറിയാം.

കളിയുടെ ഏതു ഘട്ടത്തില്‍ ബോള്‍ നല്‍കിയാലും അദ്ദേഹം ടീമിനെ സഹായിച്ചിരിക്കും. എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ബുംറയുടെ മനസ്സില്‍ വ്യക്തതയുണ്ട്. എല്ലായ്‌പ്പോഴും എതിരാളിക്കു ഒരു സ്റ്റെപ്പ് മുകളിലായിരിക്കും അദ്ദേഹം. അതു വളരെ നിര്‍ണായകമായ നിമിഷമായിരുന്നു (റിസ്വാന്റെ പുറത്താവല്‍) എന്നും റമീസ് രാജ വിശദമാക്കി.

പാകിസ്താന്‍ ടീമിനെ സംബന്ധിച്ച് കളി ജയിപ്പിക്കാന്‍ സാധിക്കുന്ന അവസാനത്തെയാള്‍ റിസ്വാനായിരുന്നു. ഇത്തരമൊരു ബുദ്ധിമുട്ടേറിയ പിച്ചില്‍ 120 റണ്‍സ് ചേസ് ചെയ്യവെ വേണ്ടിയിരുന്നത് നല്ലൊരു കൂട്ടുകെട്ടായിരുന്നു. അല്ലാതെ ഹീറോയിസമൊന്നും ആവശ്യമില്ല. ഫോറുകളോ, സിക്‌സറുകളോ ആവശ്യമില്ല. ഓവറില്‍ ആറു റണ്‍സെന്ന നിലയിലാണ് പാക് ടീം പോയ്‌ക്കൊണ്ടിരുന്നത്. പിന്നെയെന്തിന് അതു കൈവിട്ടു കളഞ്ഞുവെന്നും റമീസ് രാജ ചോദിക്കുന്നു.

Story first published: Tuesday, June 11, 2024, 13:47 [IST]
Other articles published on Jun 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+