Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: പുള്‍ഷോട്ട് പഠിക്കണം, ഇല്ലെങ്കില്‍ പാകിസ്താനോട് വിറക്കും- കാരണമിതാണ്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ് ഇന്ത്യ. അയര്‍ലന്‍ഡിനെ 8 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ അടുത്ത മത്സരം ശക്തരായ പാകിസ്താനെതിരേയാണ്. 9ന് ന്യൂയോര്‍ക്കിലാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ഇത്തവണത്തെ ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് പാകിസ്താന്റെ പേസ് നിരയാണ്.

എല്ലാ ലോകകപ്പുകളിലും പാകിസ്താന്റെ പേസ് നിര ഇന്ത്യക്ക് വലിയ തലവേദനയാകാറുണ്ട്. ഇത്തവണയും അതിന് മാറ്റമില്ല. മുഹമ്മദ് അമീര്‍, ഷഹിന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരാണ് പാക് പേസ് നിരയിലെ തീയുണ്ടകള്‍. ന്യൂയോര്‍ക്കിലെ പിച്ചിന്റെ സാഹചര്യം വിലയിരുത്തുമ്പോള്‍ പാകിസ്താന്‍ പേസര്‍മാരെ ഇന്ത്യ ഭയക്കണം. ഇപ്പോഴിതാ പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് പുള്‍ഷോട്ടില്‍ പ്രത്യേക പരിശീലനം തയ്യാറാക്കിയിരിക്കുകയാണ്.

അയര്‍ലന്‍ഡിനെതിരായ മത്സരത്തിലൂടെത്തന്നെ പിച്ചിലെ ബൗണ്‍സ് എത്രത്തോളമെന്ന് വ്യക്തമായതാണ്. പേസര്‍മാര്‍ക്ക് എക്‌സ്ട്രാ ബൗണ്‍സ് പിച്ചില്‍ ലഭിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ ഷോര്‍ട്ട് ബോളുകളും ബൗണ്‍സുകളും ഈ പിച്ചില്‍ പ്രതീക്ഷിക്കാം. പാകിസ്താന്റെ പേസര്‍മാര്‍ നല്ല വേഗതയുള്ളവരായതിനാല്‍ ഈ ബൗണ്‍സുകളെ നേരിടുക പ്രയാസമാവും. അതുകൊണ്ടുതന്നെ കൂടുതല്‍ പുള്‍ഷോട്ട് താരങ്ങള്‍ പരിശീലിക്കേണ്ടതായുണ്ട്.

ഇന്ത്യയുടെ താരങ്ങളില്‍ ഫലപ്രദമായി പുള്‍ഷോട്ട് കളിക്കുന്നവരാണ് മിക്ക താരങ്ങളും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ലോക ക്രിക്കറ്റില്‍ ഏറ്റവും മനോഹരമായി പുള്‍ഷോട്ട് കളിക്കുന്ന താരങ്ങളിലൊരാളാണ്. എന്നാല്‍ അയര്‍ലന്‍ഡിനെതിരേ പുള്‍ഷോട്ട് ഫലപ്രദമായി കളിക്കാന്‍ രോഹിത്തിന് ആദ്യം സാധിച്ചിരുന്നില്ല. കളിച്ച പല ഷോട്ടുകളിലും ടൈമിങ് ലഭിച്ചിരുന്നില്ല. പന്തിന്റെ വേഗവും ബൗണ്‍സും മനസിലാക്കാന്‍ വളരെ പ്രയാസമാണെന്ന് പറയാം.

india cricket

വിരാട് കോലി മികച്ച സാങ്കേതികയുള്ള ബാറ്റ്‌സ്മാനാണ്. എന്നാല്‍ അദ്ദേഹം പോലും പ്രയാസപ്പെടുന്ന കാഴ്ചയാണ് കണ്ടത്. കോലിയെ ഇന്ത്യ ഓപ്പണിങ്ങില്‍ നിലനിര്‍ത്തിയാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അയര്‍ലന്‍ഡിനെതിരായ കോലിയുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതല്ലെന്നതാണ് വസ്തുത. എന്നാല്‍ കോലി പുള്‍ഷോട്ട് നന്നായി കളിക്കുന്ന താരങ്ങളിലൊരാളാണ്.

കോലി ഫോമിലേക്കെത്തിയാല്‍ ഏത് സാഹചര്യത്തിലും തിളങ്ങും. എന്നാല്‍ ഫോമിലേക്കെത്തുകയെന്നതാണ് ദുഷ്‌കരമായ കാര്യം. റിഷഭ് പന്താണ് മറ്റൊരു താരം. മൂന്നാം നമ്പറില്‍ ഇന്ത്യ കളിപ്പിക്കുന്ന റിഷഭിന്റെ പ്രകടനം നിര്‍ണ്ണായകമാവും. പുള്‍ ഷോട്ട് ഉള്‍പ്പെടെ വ്യത്യസ്തമായ പല ഷോട്ടുകളും കളിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് റിഷഭ് പന്ത്. ന്യൂയോര്‍ക്കിലെ പിച്ചില്‍ എങ്ങനെയാണ് സ്‌കോര്‍ നേടേണ്ടതെന്ന് കൃത്യമായി റിഷഭിന് അറിയാം.

അയര്‍ലന്‍ഡിനെതിരേ മത്സരം പൂര്‍ത്തിയാക്കാന്‍ റിഷഭ് പറത്തിയ സിക്‌സര്‍ ഗംഭീരമായിരുന്നു. പാകിസ്താനെതിരേ മികച്ച ടൈമിങ്ങോടെ റിഷഭിന് ഇതേ പ്രകടനം ആവര്‍ത്തിക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സൂര്യകുമാര്‍ യാദവും പുള്‍ഷോട്ട് മികച്ച രീതിയില്‍ കളിക്കുന്ന താരമാണ്. എന്നാല്‍ കൃത്യതയോടെ പുള്‍ഷോട്ട് കളിക്കാന്‍ സൂര്യക്ക് വലിയ മികവുണ്ടെന്ന് പറയാനാവില്ല. പിച്ചിന്റെ ഗതിക്കനുസരിച്ച് കളിക്കാന്‍ സൂര്യക്കാവുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്.

സൂര്യ ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ നിലവിലെ സൂര്യയുടെ ഫോം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു. ഹാര്‍ദിക് പാണ്ഡ്യയും നന്നായി പുള്‍ഷോട്ട് കളിക്കുന്ന താരമാണ്. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ഹാര്‍ദിക് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. രവീന്ദ്ര ജഡേജ പുള്‍ഷോട്ട് കളിക്കാന്‍ ബെസ്റ്റാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് സ്ഥിരത ചോദ്യമുയര്‍ത്തുന്നതാണ്.

പാകിസ്താന്റെ പേസര്‍മാര്‍ക്കെതിരേ ഫലപ്രദമായി പുള്‍ഷോട്ട് കളിക്കാന്‍ സാധിക്കാത്ത പക്ഷം ഇന്ത്യക്ക് വലിയ സ്‌കോര്‍ നേടാനും പാകിസ്താനെ തോല്‍പ്പിക്കാനും പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെയാണ് ഇന്ത്യ പാക് പോരാട്ടത്തിന് മുമ്പ് പുള്‍ഷോട്ടില്‍ കൂടുതല്‍ പരിശീലനം നടത്തുന്നത്. എന്തായാലും ചിരവൈരി പോരാട്ടത്തില്‍ തീപാറുമെന്ന കാര്യം ഉറപ്പാണ്.

Story first published: Thursday, June 6, 2024, 16:27 [IST]
Other articles published on Jun 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+