For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കാര്യങ്ങള്‍ എളുപ്പമല്ല, ഐപിഎല്ലുമായി വലിയ വ്യത്യാസം! ഗംഭീറിനോട് കുംബ്ലെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തുമെന്ന റിപ്പോര്‍ട്ട് സജീവമാണ്. ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനമൊഴിയും. അതുകൊണ്ടുതന്നെ വൈകാതെ തന്നെ പുതിയ പരിശീലകനെ ഇന്ത്യ പ്രഖ്യാപിച്ചേക്കും. ഗൗതം ഗംഭീര്‍ തന്നെ ഈ റോളിലേക്കെത്താനാണ് സാധ്യത കൂടുതല്‍. ഇന്ത്യയുടെ മുഖ്യ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് ഗംഭീര്‍ തുറന്ന് പറയുകയും ചെയ്തു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവായിരുന്നു ഗംഭീര്‍. ഇത്തവണ കെകെആര്‍ ഇടവേളക്ക് ശേഷം കെകെആര്‍ കപ്പിലേക്കെത്തിയപ്പോള്‍ ഗംഭീറിന്റെ മികവിനെയാണ് എല്ലാവരും വാഴ്ത്തിയത്. ഗംഭീര്‍ ഇന്ത്യയുടെ അടുത്ത പരിശീലകനാവാന്‍ സാധ്യത കൂടുതലാണെന്നിരിക്കെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മുഖ്യ പരിശീലകനുമായ അനില്‍ കുംബ്ലെ. വിചാരിക്കുന്ന പോലെ എളുപ്പമാവില്ലെന്നാണ് കുംബ്ലെ പറയുന്നത്.

'പുതിയ പരിശീലകന്‍ ആരായാലും അദ്ദേഹത്തിന് സമയം നല്‍കേണ്ടതായുണ്ട്. ഗൗതം ടീമിനെ കൈകാര്യം ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇന്ത്യയുടേയും ഫ്രാഞ്ചൈസിയുടേയും നായകനായിരുന്നിട്ടുള്ളയാളാണ് ഗംഭീര്‍. അവന് ഇന്ത്യയുടെ പരിശീലകനാവാന്‍ യോഗ്യതയുണ്ട്. എന്നാല്‍ പരിശീലകനാവുമ്പോള്‍ കാര്യങ്ങള്‍ അല്‍പ്പം പ്രയാസമാണ്. അതുകൊണ്ടുതന്നെ ഗംഭീറിന് ആവശ്യത്തിന് സമയം നല്‍കണം. അവനാ ജോലിയിലേക്കെത്തുമ്പോള്‍ നിലവിലെ കാര്യം മാത്രമല്ല നേക്കേണ്ടത്.

ഇന്ത്യന്‍ ടീമിന്റെ ഭാവിയെക്കുറിച്ചും ആലോചിച്ച് പ്രവര്‍ത്തിക്കണം' കുംബ്ലെ പറഞ്ഞു. ഇന്ത്യയുടെ ബൗളിങ് ഇതിഹാസമായ കുംബ്ലെ ടീമിന്റെ പരിശീലകസ്ഥാനത്തേക്കെത്തിയപ്പോള്‍ പ്രതീക്ഷകളേറെയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനായി വലിയൊരു കരിയര്‍ സൃഷ്ടിക്കാന്‍ കുംബ്ലെക്ക് സാധിക്കാതെ പോയി. വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയാണ് കുംബ്ലെയുടെ പരിശീലകനെന്ന നിലയിലെ കരിയര്‍ അവസാനിപ്പിച്ചത്.

virat kohli

കര്‍ക്കശക്കാരനായ പരിശീലകനായിരുന്നു കുംബ്ലെ. എന്നാല്‍ വിരാട് കോലി ഉള്‍പ്പെടെ പല സീനിയര്‍ താരങ്ങള്‍ക്കും ഇതിനോട് എതിര്‍പ്പുണ്ടായിരുന്നു. ഇതോടെ കുംബ്ലെയുമായി ഭിന്നിപ്പാവുകയും ഒടുവില്‍ കുംബ്ലെക്ക് ടീം വിടേണ്ട സാഹചര്യവുമുണ്ടായി. പിന്നീടെത്തിയ രവി ശാസ്ത്രി താരങ്ങള്‍ക്ക് വളരെ സ്വാതന്ത്ര്യം നല്‍കി. വിരാട് കോലിക്ക് ഇന്ത്യന്‍ ടീമിന്റെ സര്‍വാധിപത്യം ലഭിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇപ്പോള്‍ ഗംഭീറെത്തുമ്പോഴും ടീമിനുള്ളില്‍ ഭിന്നിപ്പ് ഉണ്ടാവാനുള്ള സാധ്യതയാണ് കൂടുതല്‍.

വിരാട് കോലിയും ഗംഭീറും ഐപിഎല്ലിനിടെ പല തവണ വാക് പോരാട്ടത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഇരുവരും തമ്മില്‍ മികച്ച ബന്ധമല്ല ഉള്ളത്. അതുകൊണ്ടുതന്നെ ഗംഭീര്‍ പരിശീലകനാവുമ്പോള്‍ കോലിയുമായി ഉടക്കാന്‍ സാധ്യത കൂടുതലാണ്. ഗംഭീറിന്റെ നയങ്ങളോട് ഒത്തു പോകാന്‍ കോലിക്ക് സാധിച്ചേക്കില്ല. ഇത് ടീമിനുള്ളില്‍ ഭിന്നിപ്പ് സൃഷ്ടിച്ചേക്കും. ബിസിസി ഐ ഗംഭീറിനാവും കൂടുതല്‍ പിന്തുണ നല്‍കുക. അതുകൊണ്ടുതന്നെ കോലിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

ഗംഭീര്‍ ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാന്‍ കെല്‍പ്പുള്ളവനാണ്. കെകെആറിലേക്ക് ഗംഭീര്‍ എത്തിയപ്പോള്‍ ടീമിനുണ്ടായ മാറ്റം വളരെ വലുതായിരുന്നു. ടീം ഒത്തിണക്കത്തോടെ കളിച്ച് കിരീടത്തിലേക്കെത്തി. ഈ അത്ഭുതം ഇന്ത്യന്‍ ടീമില്‍ ആവര്‍ത്തിക്കുക ഗംഭീറിന് എളുപ്പമാവില്ല. ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളെ മെരുക്കുകയെന്നത് പ്രയാസമാണ്. കോലിയും രോഹിത്തുമെല്ലാം ഗംഭീറിനൊപ്പം ഇന്ത്യക്കായി കളിച്ചവരാണ്.

അതുകൊണ്ടുതന്നെ പരിശീലക റോളിലേക്ക് ഗംഭീറെത്തുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാവുമെന്നത് കണ്ടറിയണം. ഗംഭീറിനെ ഇന്ത്യ മുഖ്യ പരിശീലകനാക്കുമ്പോള്‍ യുവതാരങ്ങള്‍ക്കത് വലിയ ഗുണം ചെയ്‌തേക്കും. സൂപ്പര്‍ താരപദവി മാത്രം നോക്കാതെ യുവതാരങ്ങളുടെ ഫോമും വിലയിരുത്തിയാവും ഗംഭീര്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയെന്നുറപ്പ്. അതുകൊണ്ടുതന്നെ ഗംഭീറിന്റെ വരവ് യുവതാരങ്ങള്‍ക്ക് സന്തോഷം നല്‍കും. എന്തായാലും ഗംഭീറിന് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണെന്ന് നിസംശയം പറയാം.

Story first published: Saturday, June 15, 2024, 12:28 [IST]
Other articles published on Jun 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+