For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യന്‍ ടീം 95 ശതമാനവും ഉറപ്പിച്ചു! ഒരാളുടെ കാര്യത്തില്‍ സംശയം | മുന്‍ താരം

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്ത. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായിട്ടാണ് ഇത്തവണത്തെ ടി20 ലോകകപ്പ്. 20 ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ ചിരവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ടൂര്‍ണമെന്റിന്റെ മല്‍സരക്രമം അടുത്തിടെ ഐസിസി പ്രഖ്യാപിച്ചിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മുന്‍ നായകന്‍ വിരാട് കോലിയുടെയും ടി20 ഫോര്‍മാറ്റിലേക്കുള്ള മടങ്ങിവരവാണ് അടുത്ത ടി20 ലോകകപ്പിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. 2022 നവംബറിനു ശേഷം ഒരു അന്താരാഷ്ട്ര ടി20യില്‍ പോലും കളിച്ചിട്ടില്ലാത്ത രണ്ടു പേരും അഫ്ഗാനിസ്താനുമായുള്ള പരമ്പരയിലൂടെ ടി20യിലേക്കു അപ്രതീക്ഷിത തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

ROHIT SHARMA- VIRAT KOHLI

ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെപ്പോലെയുള്ള താരങ്ങളുടെ ഭാവി നിങ്ങള്‍ക്കു തീരുമാനിക്കാന്‍ കഴിയില്ല. വരാനിരിക്കുന്ന ഐപിഎല്ലില്‍ വിരാട് 500ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യും. സീസണ്‍ അധികം മോശമല്ലെങ്കില്‍ 500-600 റണ്‍സ് അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാം.

എന്നാല്‍ രോഹിത്തിന്റെ ഐപിഎല്‍ സീസണ്‍ എങ്ങനെയാവുമെന്നു കാണാന്‍ താല്‍പ്പര്യമുണ്ട്. കാരണം മുംബൈ ഇന്ത്യന്‍സിനെ അദ്ദേഹം ഇത്തവണ നയിക്കുന്നില്ല. അതുകൊണ്ടു തന്നെ തീര്‍ത്തും വ്യത്യസ്തമായ റോളായിരിക്കും മുംബൈ ടീമില്‍ രോഹിത്തിനെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ദാസ്ഗുപ്ത പറഞ്ഞു.

എന്തൊക്കെ ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നാലും ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് 90-95 ശതമാനം ഉറപ്പിച്ചു കഴിഞ്ഞതായി ഞാന്‍ കരുതുന്നു. കൂടാതെ ടൂര്‍ണമെന്റിലെ പ്ലെയിങ് ഇലവനെക്കുറിച്ചും 99 ശതമാനം ഉറപ്പായിരിക്കുകയാണ്. കാരണം രണ്ടു പേരും (വിരാട് കോലി, രോഹിത് ശര്‍മ) ഐപിഎല്ലില്‍ റണ്‍സ് അടിച്ചുകൂട്ടുമെന്നു ഞാന്‍ കരുതുന്നില്ല.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ക്യാപ്റ്റന്‍സിയാണ്. കാരണം ഈ ഫോര്‍മാറ്റ് ക്യാപ്റ്റന്‍സി അടിസ്ഥാനമാക്കിയുള്ളതാണ്. ലോകകപ്പില്‍ രോഹിത് ശര്‍മയായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കാരണം അഫ്ഗാനിസ്താനുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അദ്ദേഹമാണ്. ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ ടി20 പരമ്പരയാണിതെന്നും ദീപ്ദാസ് ഗുപ്ത വിലയിരുത്തി.

ലോകകപ്പ് വേദിയായ വെസ്റ്റ് ഇന്‍ഡീസിലെ പിച്ചുകളെപ്പറ്റി പറയുകയാണെങ്കില്‍ അതു ബാറ്റിങിനു അത്ര യോജിച്ചതാവില്ല. 160-170 റണ്‍സ് പിച്ചുകളാണ് നമ്മള്‍ അവിടെ പ്രതീക്ഷിക്കുന്നതെങ്കില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലുള്ളതു ഗുണം ചെയ്യും. കാരണം ഇവരുണ്ടെങ്കില്‍ അതു ടീമിനു സ്ഥിരയും അനുഭവസമ്പത്തും നല്‍കും. കഴിഞ്ഞ ഏകദിന ലോകകപ്പിനു ശേഷം റോളുകളില്‍ വ്യക്തതയുടെ കാര്യത്തിലുള്ള മാറ്റവും സമീപനവുമെല്ലാം നമുക്കു നിരീക്ഷിക്കാനായിട്ടുണ്ടെന്നും ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.

INDIA

ഐപിഎല്ലിന്റെ 17ാം സീസണിലെ പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയെന്നാണ് വിവരം. ടൂര്‍ണമെന്റിന്റെ ആദ്യത്തെ ഒരു മാസം പ്രധാനപ്പെട്ട കളിക്കാരുടെ പ്രകടനം അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി നിരീക്ഷിക്കും. അതിനു ശേഷമായിരിക്കും ടി20 ലോകകപ്പിനായി ആരെയൊക്കെ അയക്കണമന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

2022ലെ അവസാനത്തെ ടി20 ലോകകപ്പ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ഓസ്‌ട്രേലിയയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പുഘട്ടം കടന്ന് സെമി ഫൈനലിലെത്താന്‍ രോഹിത്തിനും സംഘത്തിനുമായിരുന്നു. പക്ഷെ സെമിയില്‍ ടീം ഇന്ത്യ വന്‍ ദുരന്തമായി മാറി. ജോസ് ബട്‌ലര്‍ നയിച്ച ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങി ഇന്ത്യ പുറത്താവുകയായിരുന്നു.

Story first published: Thursday, January 11, 2024, 14:14 [IST]
Other articles published on Jan 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+