മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളിക്കരുത്താണ് സഞ്ജു സാംസണ്‍. ശ്രീശാന്തിന് ശേഷം മലയാളികള്‍ക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന ഏക താരമായത് സഞ്ജുവാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമെന്ന് പറയാനാവില്ലെങ്കിലും ഇടക്കിടെയെങ്കിലും സഞ്ജുവിന് അവസരം ലഭിക്കാറുണ്ട്. വലിയ ആരാധക പിന്തുണയുള്ള താരമാണ് സഞ്ജു. ഭയമില്ലാത്ത ബാറ്റ്‌സ്മാനെന്ന വിശേഷണവും സഞ്ജുവിന് ചേരും. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സഞ്ജുവിന്റെ ബാറ്റിങ് ശൈലിയെ ഇഷ്ടപ്പെടുന്നവരില്‍ പ്രമുഖരും ഉള്‍പ്പെടും.
എന്നാല്‍ സഞ്ജുവിന്റെ പ്രതിഭക്കൊത്തുള്ള വളര്‍ച്ച അദ്ദേഹത്തിന് കരിയറില്‍ നേടാനായിട്ടില്ലെന്ന് പറയാം. സഞ്ജുവിന് ശേഷം വന്ന പലരും ഇന്ന് ടീമിലെ സൂപ്പര്‍ താരങ്ങളായി മാറിയിട്ടുണ്ട്. ഇത്തരത്തില്‍ സഞ്ജു സാംസണിന് ശേഷം ഇന്ത്യന്‍ ടീമിലേക്കെത്തുകയും ഇന്ന് സഞ്ജുവിനെക്കാള്‍ ഇന്ത്യന്‍ ടീമില്‍ പ്രാധാന്യം ലഭിക്കുന്നതുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത് 2015ലാണ്.
ടി20 ഫോര്‍മാറ്റില്‍ സിംബാബ് വെക്കെതിരേയാണ് സഞ്ജുവിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. എന്നാല്‍ ഏകദിന അരങ്ങേറ്റത്തിനായി 2021വരെ അദ്ദേഹം കാത്തിരുന്നു. 16 ഏകദിനവും 24 ടി20യുമാണ് ഇക്കാലയളവില്‍ സഞ്ജു കളിച്ചത്. എന്നാല്‍ 152 ഐപിഎല്‍ മത്സരങ്ങള്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷക്കൊത്ത അവസരങ്ങള്‍ സഞ്ജുവിന് ലഭിച്ചില്ലെന്നതാണ് സത്യം. സഞ്ജുവിന് ശേഷം ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് റിഷഭ് പന്ത്.
ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് 2017ല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. 2018ല്‍ ടെസ്റ്റ്, ഏകദിന അരങ്ങേറ്റവും നടത്താന്‍ റിഷഭിനായി. നിലവില്‍ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ ഹീറോസിലൊരാളാണ് റിഷഭ് പന്ത്. മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പര്‍ താരമായി റിഷഭിന് മുഖ്യ പരിഗണന ലഭിക്കുന്നു. സെന രാജ്യങ്ങളില്‍ മൂന്നിടത്ത് സെഞ്ച്വറി പ്രകടനം നടത്താന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്.

ഭാവി നായകനായിവരെ പരിഗണിക്കപ്പെടുന്നവനാണ് റിഷഭ്. നിലവില്‍ പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും ഈ വര്‍ഷം പകുതിയോടെ താരം തിരിച്ചുവരവ് നടത്തിയേക്കും. റിഷഭിനായുള്ള സീറ്റ് ഇന്ത്യ ഒഴിച്ചിട്ടിരിക്കുകയാണ്. സഞ്ജുവിനെക്കാള്‍ സൂപ്പര്‍ താരമായി വളരാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. രണ്ടാമത്തെ താരം ഇഷാന്‍ കിഷനാണ്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ 2021ലാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്.
സഞ്ജുവിനെക്കാള്‍ കൂടുതല്‍ അവസരവും പിന്തുണയും ഇഷാന് ലഭിക്കുന്നുണ്ട്. ഓപ്പണിങ് ബാക്കപ്പായാണ് ഇഷാന്‍ പരിഗണിക്കപ്പെടുന്നത്. നിലവില്‍ ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് ഇഷാന്‍ ടീമിന് പുറത്താണുള്ളത്. മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറാനുള്ള ഭാഗ്യം ഇഷാന് ലഭിച്ചു. 2 ടെസ്റ്റില്‍ നിന്ന് 78 റണ്‍സും 27 ഏകദിനത്തില്‍ നിന്ന് 933 റണ്‍സും 32 ടി20യില്‍ നിന്ന് 796 റണ്‍സുമാണ് ഇഷാന്റെ സമ്പാദ്യം. ടി20 ലോകകപ്പിലും ഇഷാന്‍ ഇന്ത്യക്കൊപ്പമുണ്ടായേക്കും.
ഇടം കൈയന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളാണ് മറ്റൊരു താരം. 2023ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ജയ്‌സ്വാള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായി മാറിയിരിക്കുകയാണ്. ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന ഓപ്പണര്‍ വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മുന്‍നിരയിലുണ്ടാവും. ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമായി മാറാന്‍ ജയ്‌സ്വാളിനായിട്ടുണ്ട്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് യുവതാരം.
റിങ്കു സിങ് അവസാന വര്‍ഷമാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. ഇന്ന് ടീമിന്റെ പ്രധാന ഫിനിഷറാണ് റിങ്കു. സഞ്ജുവിനെക്കാള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുള്ളത് റിഷഭിനാണ്. ശുബ്മാന്‍ ഗില്ലാണ് മറ്റൊരു താരം. അടുത്ത വിരാട് കോലിയെന്നടക്കം ഇതിനോടകം പേരെടുക്കാന്‍ ഗില്ലിനായി. 2019ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ച താരം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ളവനായി മാറിയിട്ടുണ്ട്.