For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യക്കായി ഏകദിന ലോകകപ്പ് കളിച്ചു, ടി20 ടീമില്‍ ഇവരെ കാണില്ല! 2 പേര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമാണ് ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ്. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ 20 ടീമുകളാണ് അണിനിരക്കുന്നത്. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു എഡിഷനില്‍ ഇത്രയും ടീമുകള്‍ മാറ്റുരയ്ക്കുന്നതും ഇതാദ്യമായിട്ടാണ്. 2022ലെ അവസാനത്തെ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തതിനാല്‍ ഇത്തവണ ഇന്ത്യ നേരിട്ടു യോഗ്യത കരസ്ഥമാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് മികച്ചതായിരുന്നു. ലോക കിരീടം കൈയെത്തുംദൂരത്തു വഴുതിപ്പോയെങ്കിലും ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെ ഫൈനലിലേക്കു കുതിക്കാന്‍ ഇന്ത്യക്കായിരുന്നു. കലാശക്കളിയില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യ കീഴടങ്ങുകയായിരുന്നു. ലീഗ് ഘട്ടത്തില്‍ തുടരെ ഒമ്പതു മല്‍സരങ്ങളിലും ജയിച്ച ഇന്ത്യ സെമിയില്‍ ന്യൂസിലാന്‍ഡിനെയും തകര്‍ത്താണ് ഫൈനലില്‍ കടന്നത്.

SHUBMAN GILL

ഏകദിന ലോകകപ്പില്‍ കിരീടം കൈവിട്ടു പോയതിന്റെ ക്ഷീണം ഇനി ടി20 ലോകകപ്പില്‍ തീര്‍ക്കാനായിരിക്കും ഇന്ത്യന്‍ ടീമിന്റെ ശ്രമം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും മുന്‍ നായകന്‍ വിരാട് കോലിയെയും ടി20 ഫോര്‍മാറ്റിലേക്കു തിരികെ വിളിച്ച് ഇന്ത്യ ഇതിനുള്ള പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞു. ഏകദിന ലോകകപ്പില്‍ ടീമിന്റെ ഭാഗമായിരുന്ന ഭൂരിഭാഗം പേരെയും ടി20 ലോകകപ്പിലും ഇന്ത്യന്‍ ജഴ്‌സിയില്‍ നമുക്കു കാണാം.

പക്ഷെ രണ്ടു പ്രമുഖ ബാറ്റര്‍മാരെ ടി20 ലോകകപ്പില്‍ ഇന്ത്യ ഒഴിവാക്കിയേക്കും. ഇവര്‍ ആരൊക്കെയെന്നറിയാം. സ്റ്റാര്‍ ബാറ്ററും മധ്യനിരയിലെ സ്‌പെഷ്യലിസ്റ്റുമായ ശ്രേയസ് അയ്യരാണ് ഈ ലിസ്റ്റിലെ ഒരാള്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സെലക്ടര്‍മാരും കോച്ചുമെല്ലാം മാറിയെങ്കിലും ടി20 ഫോര്‍മാറ്റില്‍ ഇപ്പോഴും ശ്രേയസിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാണ്.

കഴിഞ്ഞ വര്‍ഷമവസാനം ഓസ്‌ട്രേലിയക്കെതിരേ നടന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ അവസാനത്തെ രണ്ടു കളിയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ശ്രേയസ്. പക്ഷെ അഫ്ഗാനിസ്താനുമായി അവസാനം കളിച്ച മൂന്നു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം ടീമില്‍ നിന്നും തഴയപ്പെടുകയായിരുന്നു. ടി20 ഫോര്‍മാറ്റില്‍ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ തുടങ്ങിയ ഓപ്ഷനുകള്‍ ഇന്ത്യക്കുള്ളതിനാല്‍ ശ്രേയസിനെ ഇപ്പോള്‍ ആവശ്യമില്ല.

അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അദ്ദേഹം ടീമിലിടം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്. വരാനിരിക്കുന്ന ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടൊപ്പം അസാധാരണ പ്രകടനം നടത്തിയെങ്കില്‍ മാത്രമേ ശ്രേയസിനു പ്രതീക്ഷയ്ക്കു വകയുള്ളൂ.

SHREYAS IYER

2021, 22 വര്‍ഷങ്ങളിലെ മുന്‍ ടി20 ലോകകപ്പുകളില്‍ ഇന്ത്യയുടെ പ്രധാന ടീമിന്റെ ഭാഗമായിരുന്നില്ല ശ്രേയസ്. റിസര്‍വ് കളിക്കാരുടെ ലിസ്റ്റിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. ആരെങ്കിലും പരിക്കേറ്റ് പിന്‍മാറിയെങ്കില്‍ മാത്രമേ പ്രധാന ടീമിലേക്കു ശ്രേയസിനു വഴി തുറക്കുമായിരുന്നുള്ളൂ. ഇത്തവണത്തെ ടി20 ലോകകപ്പിലും ഇതു തന്നെയായിരിക്കും താരത്തെ കാത്തിരിക്കുന്നത്.

യുവ ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലാണ് കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കളിച്ച ശേഷം ടി20 ലോകകപ്പില്‍ സ്ഥാനം നഷ്ടമാവാനിടയുള്ള രണ്ടാമത്തെ താരം. ടി20 ഫോര്‍മാറ്റില്‍ ഗില്ലിന്റെ ഫോമില്‍ വലിയ ഇടിവാണ് സമീപകാലത്തു സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാദ്യം ന്യൂസിലാന്‍ഡിനെതിരേ അഹമ്മദാബാദില്‍ സെഞ്ച്വറി നേടിയതിനു ശേഷം മറ്റു മികച്ച ടി20 ഇന്നിങ്‌സുകളൊന്നും താരം കളിച്ചിട്ടില്ല.

ഇതിനിടെ മറ്റൊരു യുവതാരമായ യശസ്വി ജയ്‌സ്വാള്‍ അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ ഗില്ലിനെ പിന്തള്ളി ടി20 ടീമിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി സ്ഥാനമുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. രോഹിത് ടീമിലേക്കു മടങ്ങിയെത്തിയതിനാല്‍ തന്നെ ടി20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി ജയ്‌സ്വാളായിരിക്കും. ഗില്ലിന്‍റെ ചീട്ട് കീറുകയും ചെയ്യും.

Story first published: Monday, January 22, 2024, 7:07 [IST]
Other articles published on Jan 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+