For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഓസീസ് സെമി കളിക്കരുത്! ഇന്ത്യ തടയണം, എങ്കില്‍ കപ്പുറപ്പ്, കാരണമറിയാം

ടി20 ലോകകപ്പില്‍ ഇത്തവണ സെമി ഫൈനലിനു മുമ്പ് തന്നെ ഫൈനലിനു തുല്യമായ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം സംഭവിക്കുകയാണ്. സൂപ്പര്‍ എട്ടില്‍ ഇരുടീമുകളും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണ് ഈ സൂപ്പര്‍ പോരാട്ടം നേരത്തെ വന്നിരിക്കുന്നത്. മല്‍സരം ഇരുടീമുകള്‍ക്കും പ്രധാനമാണ്. ജയിച്ചാല്‍ ഇന്ത്യ സെമിയിലേക്കു മുന്നേറുമ്പോള്‍ ഓസീസിനു നാട്ടിലേക്കും വിമാനം കയറാം. എന്നാല്‍ ഇന്ത്യയെ മികച്ച മാര്‍ജിനിന്‍ പരാജയപ്പെടുത്തിയാല്‍ ഓസീസ് സെമിയിലേക്കു ടിക്കറ്റ് വാങ്ങും. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയും സെമിയില്‍ കടക്കും.

പക്ഷെ ഓസ്‌ട്രേലിയയെ സെമി ഫൈനലില്‍ കടക്കാന്‍ ഇന്ത്യ യാതൊരു കാരണവശാലും അനുവദിക്കരുത്. അവരെ അതില്‍ നിന്നും തടയാനായാല്‍ കിരീടത്തിലേക്കുള്ള ഇന്ത്യയുടെ റൂട്ട് കുറേക്കൂടി ക്ലിയറാവും. ഓസ്‌ട്രേലിയ പുറത്തായാല്‍ രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും കിരീടസാധ്യതകളും വര്‍ധിക്കും. ഇതിനു പിന്നിലെ കാരണമെന്താണെന്നു നമുക്കു നോക്കാം.

INDIAN TEAM

ടി20, ഏകദിനം എന്നിവയിലായി ഇന്ത്യയുടെ മൂന്നു ലോകകപ്പ് വിജയങ്ങളെടുത്താല്‍ അവിടെയെല്ലാം ഓസ്‌ട്രേലിയ ഗ്രൂപ്പുഘട്ടത്തിലോ, ക്വാര്‍ട്ടര്‍ ഫൈനലിലോ, സെമി ഫൈനലിലോ തോറ്റ് പുറത്തായിട്ടുണ്ടെന്നു കാണാം. ഫൈനലിലേക്കു ഓസീസ് വന്നാല്‍ പിന്നെ ഇന്ത്യക്കു അവരെ കിരീടത്തില്‍ നിന്നും തടയാന്‍ കഴിയില്ല. ചരിത്രം പറയന്നതും ഇതു തന്നെയാണ്.

1983ലെ ഏകദിന ലോകകപ്പിലൂടെയാണ് ഇന്ത്യ ആദ്യമായി വിശ്വ വിജയികളായത്. ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യയുടെ കിരീട വിജയം. ഈ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പില്‍ അവര്‍ക്കു പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവുകയും കപിലും സംഘവും ലോകകപ്പില്‍ മുത്തമിടുകയും ചെയ്തു.

അതിനു ശേഷം 2007ലെ പ്രഥമ ടി20 ലോകകപ്പിലൂടെയായിരുന്നു ഇന്ത്യയുടെ അടുത്ത കിരീട വിജയം. അന്നും ഓസ്‌ട്രേലിയ ഫൈനലിലെത്തിയിട്ടില്ല. അവരെ അതില്‍ നിന്നും തടഞ്ഞതും ഇന്ത്യ തന്നെയാണ്. എംഎസ് ധോണിക്കു കീഴില്‍ ഓസീസിനെ രണ്ടാം സെമിയില്‍ ഇന്ത്യ തീര്‍ക്കുകയായിരുന്നു. 15 റണ്‍സിന്റെ വിജയമാണ് ധോണിപ്പട ആഘോഷിച്ചത്. പിന്നീട് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുകയും ചെയ്തു.

MITCH MARTSH- MITCH STARC

ഇന്ത്യയുടെ മൂന്നാമത്തെ ലോകകപ്പ് വിജയം 2011ലെ ഏകദിന ലോകകപ്പിലായിരുന്നു. അന്നും ഓസ്ട്രേലിയ ഫൈനലില്‍ കടന്നിട്ടില്ല. 2007ലെ ടി20 ലോകകപ്പ് പോലെ അന്നും ഓസ്‌ട്രേലിയയുടെ ചീട്ട് കീറിയത് ഇന്ത്യയാണ്. ഒരിക്കല്‍ക്കൂടി ധോണിയുടെ ചിറകിലേറി ഓസീസിനെ ഇന്ത്യ കശാപ്പ് ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യ ഗംഭീര വിജയം ആഘോഷിച്ചത്. റണ്‍ചേസിനൊടുവില്‍ കംഗാരുപ്പടയെ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്.

2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും പോലെ ഓസ്‌ട്രേലിയയെ ഒരിക്കല്‍ക്കൂടി ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കാനുള്ള അവസരമാണ് ഇന്ത്യക്കു കൈവന്നിരിക്കുന്നത്. രണ്ടു തവണ ധോണിക്കു അതു സാധിച്ചെങ്കില്‍ ഇത്തവണ രോഹിത് ശര്‍മയ്ക്കു ഈ നേട്ടം ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്. വരാനിരിക്കുന്ന സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ തന്നെ എന്തു വില കൊടുത്തും ഓസ്‌ട്രേലിയയെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യ ശ്രമിച്ചേ തീരൂ.

ടൂര്‍ണമെന്റിന്റെ അവസാനമാവുമ്പോഴേക്കും തങ്ങളുടെ ഗെയിം മറ്റൊരു തലത്തിലേക്കു ഉയര്‍ത്തുന്ന ടീമാണ് ഓസീസ്. പ്രത്യേകിച്ചും ഫൈനലില്‍ കടന്നു കഴിഞ്ഞാല്‍ അതു എങ്ങനെ ജയിക്കാമെന്നു അവരേക്കാള്‍ നന്നായി അറിയാവുന്ന മറ്റൊരു ടീം ലോക ക്രിക്കറ്റില്‍ തന്നെയില്ല. അതുകൊണ്ടു തന്നെ ഇത്തവണ ടി20 ലോകകപ്പുമായി ടീം ഇന്ത്യക്കു നാട്ടിലേക്കു മടങ്ങണമെങ്കില്‍ ഓസീസിനെ നേരത്തേ തന്നെ നാട്ടിലേക്കു പായ്ക്ക് ചെയ്‌തേ തീരൂ.

Story first published: Sunday, June 23, 2024, 14:56 [IST]
Other articles published on Jun 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+