Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഫൈനലില്‍ കോലി വിശ്വരൂപം കാട്ടും, സെഞ്ച്വറി ഉറപ്പ്! പനേസര്‍ പറയുന്നു

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പിന്റെ ആവേശ ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് മുഖാമുഖം എത്തുകയാണ്. തോല്‍വി അറിയാതെ ഫൈനലിലെത്തിയ രണ്ട് കരുത്തര്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആരാവും കപ്പ് നേടുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കന്നി ലോകകപ്പ് ഫൈനലിനിറങ്ങുന്ന ദക്ഷിണാഫ്രിക്ക കിരീടം അര്‍ഹിക്കുന്നു. 11 വര്‍ഷത്തിന് ശേഷം ഐസിസി ട്രോഫിയെന്ന സ്വപ്‌നം പൂവണിയിക്കാനായാണ് ഇന്ത്യ ശ്രമിക്കുന്നത്.

രാഹുല്‍ ദ്രാവിഡിന്റെ ഇന്ത്യന്‍ പരിശീലകനെന്ന നിലയിലെ അവസാന മത്സരമാണിത്. അതുകൊണ്ടുതന്നെ ലോകകപ്പ് നേടിക്കൊടുത്ത് യാത്രയാക്കാനാണ് ആരാധകരും താരങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യയെ ചില കാര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നുണ്ട്. അതിലൊന്ന് വിരാട് കോലിയുടെ മോശം ഫോമാണ്. ഇന്ത്യയുടെ ഇതിഹാസ താരമായ കോലിക്ക് ഗംഭീര റെക്കോഡാണ് ടി20 ലോകകപ്പിലുള്ളത്. എന്നാല്‍ ഇത്തവണ ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ അദ്ദേഹത്തിനായിട്ടില്ല.

തൊട്ടതെല്ലാം കോലിക്ക് പിഴക്കുന്നു. കോലിയുടെ മോശം ഫോം ഫൈനലില്‍ ഇന്ത്യക്ക് തലവേദന ഉയര്‍ത്തവെ പല പ്രമുഖരും അദ്ദേഹത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തുന്നുണ്ട്. ഫൈനലില്‍ കോലി തിളങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷ പങ്കുവെക്കുന്നത്. ഇപ്പോഴിതാ ഫൈനലില്‍ ഇന്ത്യ ജയിക്കുമെന്നും വിരാട് കോലി സെഞ്ച്വറി നേടുമെന്നും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍. എ എന്‍ ഐയോട് സംസാരിക്കവെയാണ് പനേസര്‍ പ്രവചനം നടത്തിയത്.

വിരാട് കോലിയുടെ ഫോം ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. സീനിയര്‍ താരമായ കോലി ഓപ്പണറായാണ് ഇറങ്ങുന്നത്. മൂന്നാം നമ്പറില്‍ നിന്ന് കോലി ഓപ്പണിങ്ങിലേക്കെത്തിയതോടെ അദ്ദേഹത്തിന്റെ പ്രകടനം മോശമായി. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരേ അഞ്ച് പന്ത് നേരിട്ട് ഡെക്കിനാണ് കോലി പുറത്തായത്. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ കോലി 9 പന്തില്‍ 9 റണ്‍സ് നേടി പുറത്തായി. രോഹിത് ശര്‍മ ഫോമിലേക്കെത്തിയെങ്കിലും കോലിക്ക് അവസരത്തിനൊത്ത് ഉയരാനായിട്ടില്ല.

ind vs sa t20 wc final

അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിനെ ഇത് ബാധിക്കുന്നു. എന്നാല്‍ കോലിയുടെ മോശം ഫോം ടീമിനെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നാണ് നായകന്‍ രോഹിത് ശര്‍മ പറയുന്നത്. 'കോലി പ്രതിഭാശാലിയായ സീനിയര്‍ താരമാണ്. ഏത് താരവും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകും. അവന്റെ മികവ് എന്താണെന്നും പ്രധാന മത്സരങ്ങളിലെ പ്രാധാന്യം എന്താണെന്നും ഞങ്ങള്‍ക്ക് നന്നായി അറിയാം. ഫോം ഒരു പ്രശ്‌നമേയല്ല.

15 വര്‍ഷമായി കളിക്കുന്ന താരത്തിന്റെ ഫോം നോക്കേണ്ട കാര്യമില്ല. അവന്‍ ആത്മവിശ്വാസത്തിലാണുള്ളത്. അവന്‍ വലിയ സ്‌കോറിനായി കാത്തിരിക്കുകയാണ്. ചിലപ്പോഴത് ഫൈനലിലാവാം' രോഹിത് പറഞ്ഞു. വലിയ മത്സരങ്ങളില്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഒരു ഷോട്ടുകൊണ്ട് പോലും ഫോമിലേക്കെത്താന്‍ പ്രതിഭയുള്ളവനാണ് കോലി. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ കോലിക്ക് മികവിനൊത്ത് ഉയരാന്‍ സാധിക്കാതെ പോയി.

കോലിക്ക് സമ്മര്‍ദ്ദമില്ലെന്ന് രോഹിത് പറയുമ്പോഴും വസ്തുത അതാകില്ല. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ പുറത്തായ ശേഷം നിരാശയോടെയിരിക്കുന്ന കോലിയെ രാഹുല്‍ ദ്രാവിഡ് ആശ്വസിപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്ക മികച്ച ബൗളര്‍മാരുള്ള ടീമാണ്. കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ, മാര്‍ക്കോ യാന്‍സന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന കരുത്തുറ്റ പേസ് നിര ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. ഇവരെ നേരിടാന്‍ ഇന്ത്യക്ക് കോലിയെപ്പോലെ മികച്ച താരത്തിന്റെ സാങ്കേതിക മികവ് അത്യാവശ്യമാണ്.

ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര മികച്ച ഫോമിലാണെന്ന് പറയാനാവില്ല. ക്വിന്റന്‍ ഡീകോക്ക്, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസന്‍ എന്നീ മൂന്ന് വമ്പന്മാരെ പൂട്ടാന്‍ ഇന്ത്യക്ക് സാധിച്ചാല്‍ വിജയ സാധ്യത കൂടുതലാണ്. ഇന്ത്യക്ക് കുല്‍ദീപ് യാദവ് തുറുപ്പുചീട്ടാണെങ്കില്‍ പകരം വീട്ടാന്‍ തബ്രൈസ് ഷംസി ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പമായേക്കില്ല.

Story first published: Saturday, June 29, 2024, 13:54 [IST]
Other articles published on Jun 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+