Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യ- ഓസീസ് ഫലം കിറുകൃത്യം! ഫൈനലും പ്രവചിച്ച് ജ്യോതിഷി, വൈറല്‍

ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ ലൈനപ്പ് പുറത്തു വന്നിരിക്കുകയാണ്. അഫ്ഗാനിസ്താനാണ് ഏറ്റവും അവസാനമായി സെമിയിലേക്കു ടിക്കറ്റെടുത്തിരിക്കുന്ന ടീം. അതിനിടെ ഫൈനലിനെക്കുറിച്ച് ഒരു വമ്പന്‍ പ്രവചനം വന്നിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള പല മല്‍സരങ്ങളെക്കുറിച്ചും കൃത്യമായി പ്രവചിച്ച ജ്യോതിഷി സുമിത് ബജാജാണ് ഫൈനലില്‍ ആരൊക്കെയാവും മുഖാമുഖം വരികയെന്നു പ്രവചിച്ചത്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ മാത്രമല്ല കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലും നിരവധി പ്രവചനങ്ങള്‍ നടത്തി ശ്രദ്ധേയനായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ സൂപ്പര്‍ എട്ട് പോരാട്ടത്തെക്കുറിച്ചും സുമിത് ബജാജ് സോഷ്യല്‍ മീഡിയയിലൂടെ പ്രവചിച്ചിരുന്നു. ഇതു കൃത്യമായി തന്നെ വരികയും ചെയ്തിരുന്നു. താഴെ പറയുന്ന മൂന്നു കാര്യങ്ങളും രോഹിത് ശര്‍മയ്ക്കു ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹം എക്‌സില്‍ കുറിച്ചത്. 1) ടോസ് വിജയം 2) മികച്ചൊരു ഇന്നിങ്‌സ് കളിക്കുക 3) മല്‍സരം ജയിക്കുക എന്നായിരുന്നു സുമിത് ബജാജ് അക്കമിട്ടു നല്‍കിയത്.

INDIAN CRICKET TEAM

സംഭവിച്ചതും ഇതു തന്നെയാണ്. മൂന്നില്‍ രണ്ടെണ്ണം മാത്രമേ രോഹിത്തിനു ചെയ്യാനായുള്ളൂ. മികച്ച ഇന്നിങ്‌സ് കളിക്കുകയും മല്‍സരം ജയിക്കുകയും ചെയ്തപ്പോള്‍ ടോസ് മാത്രം അദ്ദേഹത്തിനു നേടാനായില്ല. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷിനായിരുന്നു മല്‍സരത്തില്‍ ടോസ് ലഭിച്ചത്. അദ്ദേഹം ബൗളിങും തിരഞ്ഞെടുക്കുകയായിരുന്നു. ഈ മല്‍സരത്തില്‍ ജയിച്ച് ഇന്ത്യ സെമി ഫൈനലില്‍ കടന്നതിനു ശേഷമായിരുന്നു ഫൈനലിനെക്കുറിച്ചുള്ള ജ്യോതിഷിയുടെ അടുത്ത പ്രവചനം.

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഫൈനലാണ് വരാന്‍ പോവുന്നത്. അതില്‍ സൗത്താഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടുകയും ചെയ്യുമെന്നു സുമിത് ബജാജ് പ്രവചിക്കുന്നു. ഇതു സംഭവിക്കുകയാണെങ്കില്‍ രോഹിത് ശര്‍മയ്ക്കു അതൊരു വലിയ ആശ്വാനമാവുമെന്നും അദ്ദേഹം കുറിച്ചു. ടി20 ലോകകപ്പില്‍ ഓപ്പണറായി ഇറങ്ങിയതിനു ശേഷം ബാറ്റിങില്‍ തുടര്‍ച്ചതായി ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന വിരാട് കോലിക്കു ഫോം വീണ്ടെടുക്കാനുള്ള വഴിയും ജ്യോതിഷി നിര്‍ദേശിക്കുന്നു.

SOUTH AFRICA TEAM

വിരാട് കോലിയെ ഇന്ത്യ പഴയ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കണമെന്നാണ് എന്റെ ശുപാര്‍ശ. അതല്ലെങ്കില്‍ പകരം ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യം കോലിയെ ഓപ്പണറായി തന്നെ കളിപ്പിച്ച ശേഷം ആദ്യത്തെ സ്‌ട്രൈക്ക് നേരിടാന്‍ അനുവദിക്കുകയെന്നതാണ്. അതായത് രോഹിത് ശര്‍മയെ രണ്ടാംനമ്പറിലേക്കു മാറ്റി കോലിക്കു ഒന്നാം നമ്പര്‍ നല്‍കണമെന്നു ജ്യോതിഷി എക്‌സില്‍ കുറിക്കുന്നു.

അതേസമയം, ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ സെമി ഫൈനലില്‍ കടന്നിട്ടുള്ള രണ്ടു ടീമുകളാണ് ഇന്ത്യയും സൗത്താഫ്രിക്കയും ഗ്രൂപ്പ് എ ചാംപ്യന്‍മാരായാണ് ഇന്ത്യയുടെ വരവെങ്കില്‍ സൗത്താഫ്രിക്ക ഗ്രൂപ്പ് ഡിയിലും ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. നാലു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഒന്നു മഴ കാരണം ഉപേക്ഷിക്കപ്പെട്ടു.

സൗത്താഫ്രിക്ക കളിച്ച നാലു മല്‍സരങ്ങളിലും ജയിക്കുകയും ചെയ്തു. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നിലെ മൂന്നു കളികളും ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം. സൗത്താഫ്രിക്ക ഗ്രൂപ്പ് രണ്ടിലെ മൂന്നു മല്‍സരങ്ങളും ജയിച്ച് സെമി ടിക്കറ്റ് വാങ്ങുകയുമായിരുന്നു. ഇനി സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ടാണ്. സൗത്താഫ്രിക്കയാവട്ടെ അഫ്ഗാനിസ്താനുമായും കൊമ്പുകോര്‍ക്കും.

Story first published: Tuesday, June 25, 2024, 16:17 [IST]
Other articles published on Jun 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+