Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യയുടേത് കിടു ടീം, പരിക്കേറ്റാലും നോ പ്രോബ്ലം! പുകഴ്ത്തി മുന്‍ ക്യാപ്റ്റന്‍

അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഫേവറിറ്റുകളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടല്ല, മറിച്ച് ഇന്ത്യയാണ് ഇത്തവണ ഏറ്റവും ശക്തരായ ടീമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. സ്കൈ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിനെ മോര്‍ഗന്‍ വാനോളം പുകഴ്ത്തിയത്.

രണ്ടാം ലോകകിരീടം സ്വപ്‌നം കണ്ടാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ഇത്തവണ അമേരിക്കയിലെത്തിയിരിക്കുന്നത്. 2007ലെ പ്രഥമ എഡിഷനില്‍ കപ്പുയര്‍ത്തിയ ശേഷം പിന്നീടൊരിക്കലും ട്രോഫിയില്‍ മുത്തമിടാനുള്ള ഭാഗ്യം ഇന്ത്യക്കു ലഭിട്ടില്ല. മാത്രമല്ല 2013നു ശേഷം ഒരു ഐസിസി ട്രോഫി പോലുമില്ലെന്ന നേടിയിട്ടില്ലെന്ന നാണക്കേടും ഇന്ത്യയെ വേട്ടയാടുന്നുണ്ട്.

INDIA

ഈ ലോകകപ്പിലെ ഏറ്റവും കരുത്തരായ ടീം ഇന്ത്യയാണെന്നു ഞാന്‍ കരുതുന്നു. ടൂര്‍ണമെന്റിനിടെ ഇനി ചില കളിക്കാര്‍ക്കു പരിക്കേറ്റാലും അതു അവരെ ബാധിക്കില്ല. കാരണം അത്രയും ശക്തമായ, ആഴമുള്ള സ്‌ക്വാഡാണ് ഇന്ത്യയുടേത്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അതിശയിപ്പിക്കുന്ന സ്‌ക്വാഡ് തന്നെയാണ് ഇന്ത്യക്കുള്ളത്. അവരുടെ 15 അംഗ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയിട്ടുള്ള താരങ്ങളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. അവരുടെ മികവ് എത്രത്തോളമുണ്ടെന്നു ഇതു തെളിയിക്കുകയും ചെയ്യുന്നതായി മോര്‍ഗന്‍ ചൂണ്ടിക്കാട്ടി.

എന്നെ സംബന്ധിച്ച് ഈ ലോകകപ്പിലെ ഫേവറിറ്റുകള്‍ ഇന്ത്യ തന്നെയാണ്. കടലാസില്‍ അവരുടെ കരുത്ത് തന്നെയാണ് ഇതിനു കാരണം. അവര്‍ അതു കളിക്കളത്തിലും പുറത്തെടുക്കുകയാണെങ്കില്‍ ഈ ടൂര്‍ണമെന്റില്‍ ആരെയും പരാജയപ്പെടുത്താന്‍ ഇന്ത്യക്കു സാധിക്കുമെന്നും മോര്‍ഗന്‍ വിലയിരുത്തി.

സമീപകാലത്തെ ടി20 ലോകകപ്പുകളിലൊന്നും ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 2021ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍ പോലും കടക്കാന്‍ ഇന്ത്യക്കായില്ല. സൂപ്പര്‍ 12ല്‍ തന്നെ ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. ചിരവൈരികളായ പാകിസ്താനോടും ന്യൂസിലാന്‍ഡിനോടും തുടര്‍ച്ചയായേറ്റ തോല്‍വികള്‍ ടീമിനു തിരിച്ചടിയായി. 2022ലെ അവസാന എഡിഷനിലാവട്ടെ സെമി ഫൈനലില്‍ ഇന്ത്യ നാണംകെടുകയായിരുന്നു. ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിനായിരുന്നു ഇന്ത്യ തകര്‍ന്നടിഞ്ഞത്.

ഇത്തവണ താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ബദ്ധവൈരികളായ പാകിസ്താനാണ് ഗ്രൂപ്പില്‍ ഇന്ത്യക്കു പ്രധാനമായും വെല്ലുവിളിയുയര്‍ത്തുക. അയര്‍ലാന്‍ഡ്, അമേരിക്ക, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു എതിരാളികള്‍. ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡുമായാണ് ഇന്ത്യയുടെ കന്നിയങ്കം.

ROHIT- DRAVID

ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് എല്‍ ക്ലാസിക്കോ ഒമ്പതിനാണ്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലേക്കു മുന്നേറുക. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയും പാകിസ്താനും തന്നെയായിരിക്കും ഗ്രൂപ്പ് എയില്‍ നിന്നും അടുത്ത റൗണ്ടിലെത്തുന്ന ടീമുകള്‍.

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിരാജ്.

റിസര്‍വ് താരങ്ങള്‍- ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

Story first published: Tuesday, May 28, 2024, 11:50 [IST]
Other articles published on May 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+