For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കാത്തിരിക്കാനാവില്ല, ഗില്ലും ആവേശും ഇന്ത്യയിലേക്ക് മടങ്ങും! ലക്ഷ്യം ആ പരമ്പര

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പ് എയില്‍ മത്സരിക്കുന്ന ഇന്ത്യ ആദ്യത്തെ മൂന്ന് മത്സരവും ജയിച്ച് സൂപ്പര്‍ 8ല്‍ പ്രവേശിച്ചിരിക്കുകയാണ്. ഇനി കാനഡക്കെതിരായ മത്സരമാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. അമേരിക്കയിലെ പോരാട്ടങ്ങള്‍ അവസാനിച്ച് ഇനി വെസ്റ്റ് ഇന്‍ഡീസിലേക്ക് തട്ടകം മാറുകയാണ്. സ്പിന്‍ സൗഹൃദ പിച്ചാണ് വെസ്റ്റ് ഇന്‍ഡീസിലേത്. അതുകൊണ്ടുതന്നെ പ്രകടനം എങ്ങനെയാവുമെന്ന് കാത്തിരുന്ന് കണ്ടറിയാം.

ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസിലേക്ക് തട്ടകം മാറുന്നതോടെ ഇന്ത്യ രണ്ട് സൂപ്പര്‍ താരങ്ങളെ റിസര്‍വ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ശുബ്മാന്‍ ഗില്ലും ആവേശ് ഖാനുമാണ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഇവരെ ടീമില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. അമേരിക്കയിലെ പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലായിരുന്നു.

അതുകൊണ്ടാണ് ഇന്ത്യ റിസര്‍വ് താരങ്ങളായി ഇവരെയെല്ലാം പരിഗണിച്ചത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പിച്ചില്‍ ഇത്തരമൊരു അപകട സാധ്യതയില്ല. അതുകൊണ്ടുതന്നെ ഗില്ലിനും ആവേശിനും നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നാണ് വിവരം. ശുബ്മാന്‍ ഗില്ലിന് അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. വിരാട് കോലിയും രോഹിത് ശര്‍മയുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇവരിലൊരാള്‍ക്ക് പരിക്കേറ്റാല്‍ ഓപ്പണറായി യശ്വസി ജയ്‌സ്വാളാവും വരിക.

അതുകൊണ്ടുതന്നെ ശുബ്മാന്‍ ഗില്‍ ടീമില്‍ തുടരേണ്ട ആവശ്യമില്ല. ഗില്‍ ഇന്ത്യന്‍ റിസര്‍വ് ടീമിലുണ്ടായിരുന്നെങ്കിലും അദ്ദേഹം ടീം ക്യാംപില്‍ കുറവായിരുന്നു. അമേരിക്കയില്‍ സുഹൃത്തുക്കളോടൊപ്പം വിനോദ സഞ്ചാരം നടത്തുന്ന ശുബ്മാന്‍ ഗില്ലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അമേരിക്കയില്‍ ബിസിനസ് ആരംഭിക്കാനുള്ള ചര്‍ച്ചകളും ശുബ്മാന്‍ ഗില്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

rinku singh shubman gill

ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്ക് സിംബാബ് വെ പര്യടനം വരുന്നുണ്ട്. ടി20 ലോകകപ്പ് കളിച്ച പ്രധാന താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയേക്കും. അങ്ങനെ വരുമ്പോള്‍ ശുബ്മാന്‍ ഗില്ലും ആവേശ് ഖാനുമെല്ലാം ടീമിലുണ്ടാവും. ഇപ്പോള്‍ വിശ്രമമെടുത്ത് സിംബാബ് വെ പര്യടനത്തിന് തയ്യാറെടുക്കാനുള്ള നിര്‍ദേശമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. കാനഡക്കെതിരായ മത്സരത്തിന് ശേഷമാവും ഇവര്‍ നാട്ടിലേക്ക് പോവുകയെന്നാണ് സൂചന.

അതേ സമയം റിസര്‍വ് ടീമില്‍ ഉള്‍പ്പെട്ട റിങ്കു സിങ്ങും ഖലീല്‍ അഹമ്മദും ടീമില്‍ തുടരും. ഇവര്‍ നെറ്റ്‌സിലടക്കം പരിശീലനം നടത്തുന്നുണ്ട്. ഖലീല്‍ ഇടം കൈയന്‍ പേസറാണ്. നെറ്റ്‌സില്‍ ഖലീലിന്റെ പന്തുകള്‍ നേരിട്ട് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നുണ്ട്. റിങ്കു സിങ്ങിനെ ഇന്ത്യ മധ്യനിരയില്‍ ബാക്കപ്പായാണ് പരിഗണിച്ചിരിക്കുന്നത്. ശിവം ദുബെക്ക് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യ പരിഗണന റിങ്കു സിങ്ങിനാവും ലഭിക്കുക.

റിങ്കുവിനെ മറികടന്ന് ദുബെ അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കെത്തിയത്. ആദ്യ മത്സരങ്ങളില്‍ തിളങ്ങാതിരുന്ന ദുബെ അമേരിക്കയ്‌ക്കെതിരേ മാച്ച് വിന്നിങ് പ്രകടനം നടത്തി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളിലും ദുബെക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പാണ്. നിലവിലെ ഇന്ത്യയുടെ പ്ലേയിങ് 11ന് വിജയം തുടരാന്‍ സാധിക്കുമെന്ന വലിയ പ്രതീക്ഷ നായകന്‍ രോഹിത് ശര്‍മക്കുണ്ട്.

വെസ്റ്റ് ഇന്‍ഡീസിലേക്കെത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാവും. കാരണം അമേരിക്കയിലെ പിച്ചിന്റെ സ്വഭാവം ഇന്ത്യക്ക് മുന്‍പരിചയമുള്ളതല്ല. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുഭവസമ്പത്തുണ്ട്. സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണുള്ളതെന്ന് പറയാം.

Story first published: Friday, June 14, 2024, 7:35 [IST]
Other articles published on Jun 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+