For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജു കാത്തിരിക്കട്ടെ, അമേരിക്കയ്‌ക്കെതിരേ ടീമില്‍ മാറ്റം വേണ്ട! ഈ കാരണം

ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് യോഗ്യതയ്ക്കു ഒരു ജയം മാത്രം അകലെ നില്‍ക്കുകയാണ് ടീം ഇന്ത്യ. ബുധനാഴ്ച രാത്രി അമേരിക്കയുമായുള്ള അടുത്ത മല്‍സരം കൂടി ജയിച്ചാല്‍ ഇന്ത്യക്കു സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റ് വാങ്ങാം. മറുഭാഗത്ത് അമേരിക്കയുടെ സാഹചര്യവും സമാനമാണ്. രണ്ടു തുടര്‍ ജയങ്ങളോടെയെത്തുന്ന അവര്‍ക്കു ഇന്ത്യയെ അട്ടിമറിക്കാനായാല്‍ സൂപ്പര്‍ എട്ടിലേക്കു മുന്നേറി ചരിത്രം കുറിക്കാം. ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയമാണ് ഇന്ത്യ-അമേരിക്ക പോരാട്ടത്തിനു വേദിയാവുന്നത്.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജയിച്ചെങ്കിലും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനം അത്ര സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. ചില താരങ്ങള്‍ ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ അമേരിക്കയ്‌ക്കെതിരേ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ചില മാറ്റങ്ങള്‍ വന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുടരെ രണ്ടു മല്‍സരങ്ങളിലും ഫ്‌ളോപ്പായ മധ്യനിര ബാറ്റര്‍ ശിവം ദുബെയ്ക്കു പകരം മലയാളി താരം സഞ്ജു സാംസണ്‍ കളിക്കാനുള്ള സാധ്യത കൂടുതലാണ്.

SANJU ROHIT

അതല്ലെങ്കില്‍ ഓപ്പണിങില്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളിലും ക്ലിക്കാവാതെ പോയ വിരാട് കോലിയെ പഴയ പൊസിഷനായ മൂന്നാം നമ്പറിലേക്കു മാറ്റി യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങിലേക്കു തിരികെ കൊണ്ടുവന്നേക്കുകയും ചെയ്യും. പക്ഷെ അമേരിക്കയ്‌ക്കെതിരേ പ്ലെയിങ് ഇലവനില്‍ ഈ തരത്തിലുള്ള അഴിച്ചുപണികള്‍ ഇന്ത്യ നടത്താതിരിക്കുന്നതായിരിക്കും നല്ലത്. കാരണം അതിനു യോജിച്ച എതിരാളികളല്ല അമേരിക്ക. ടൂര്‍ണമെന്റിലെ സര്‍പ്രൈസ് പ്രകടനത്തോടെ അവര്‍ ഇതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്്.

പാകിസ്താനെ അട്ടിമറിച്ച അമേരിക്കയെ ഇന്ത്യക്കു ഒരിക്കലും നിസാരരായി എഴുതിത്തള്ളാന്‍ കഴിയില്ല. ഇന്ത്യക്കെതിരേയും ഇത്തരമൊരു അദ്ഭുത വിജയം കുറിക്കാന്‍ അവര്‍ക്കു കഴിഞ്ഞേക്കും. പ്രത്യേകിച്ചും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിന്റെ ഇതുവരെയുളള പ്രകടനം പരിഗണിക്കുമ്പോള്‍ ആശങ്കയ്ക്കു വകയുമുണ്ട്.

അതിനാല്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലെയും അതേ കോമ്പിനേഷന്‍ തന്നെ നിലനിര്‍ത്തുന്നതായിരിക്കും ഇന്ത്യക്കു നല്ലത്. ഇന്ത്യയെ സംബന്ധിച്ച് ഇപ്പോള്‍ ഏറ്റവും പ്രധാനം സൂപ്പര്‍ എട്ടിലേക്കു യോഗ്യത നേടുകയെന്നതാണ്. അതുകൊണ്ടു തന്നെ അമേരിക്കയ്‌ക്കെതിരേ ജയിച്ച് ആദ്യം ഈ ദൗത്യം പൂര്‍ത്തിയാക്കുകയാണ് വേണ്ടത്.

അമേരിക്കയുമായുള്ള മല്‍സരത്തിനു ശേഷം ശനിയാഴ്ച കാനഡയ്‌ക്കെതിരേയാണ് ഇന്ത്യയുടെ അവസാനത്തെ ഗ്രൂപ്പ് മല്‍സരം. സൂപ്പര്‍ എട്ടില്‍ സ്ഥാനമുറപ്പിച്ചാല്‍ ഇന്ത്യക്കു വലിയ സമ്മര്‍ദ്ദമില്ലാതെ ഈ മല്‍സരത്തില്‍ ഇറങ്ങുകയും ചെയ്യാം. അതുകൊണ്ടു തന്നെ പ്ലെയിങ് ഇലവനില്‍ ഇന്ത്യക്കു ചില പരീക്ഷണങ്ങള്‍ നടത്താനും സാധിക്കും.

SHIVAM DUBE

രണ്ടു ഇന്നിങ്‌സുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ മാത്രം കോലിയെപ്പോലെയൊരു താരത്തെ ഓപ്പണറായി എഴുതിത്തള്ളാന്‍ ഇന്ത്യക്കു സാധിക്കില്ല. അമേരിക്കയ്‌ക്കെതിരേ ഓപ്പണിങില്‍ ഒരവസരം കൂടി അദ്ദേഹം തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്. ഇതിലും തിളങ്ങാനായില്ലെങ്കില്‍ മാത്രം കാനഡയ്ക്കെതിരേ കോലിയെ മൂന്നാം നമ്പറിലേക്കു ഇന്ത്യക്കു മാറ്റാവുന്നതാണ്.

ദുബെയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. അയര്‍ലാന്‍ഡുമായുള്ള ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ വെറും രണ്ടു ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു നേരിടാനായുള്ളൂ. ഇന്ത്യന്‍ വിജയം കുറിക്കുമ്പോള്‍ ദുബെ റണ്ണൊന്നുമെടുക്കാനെ പുറത്താവാതെ നില്‍ക്കുകയായിരുന്നു.

പാകിസ്താനെതിരേയാവട്ടെ ഒമ്പതു ബോളില്‍ മൂന്നു റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയും ചെയ്തു. നസീം ഷായാണ് സ്വന്തം ബൗളിങില്‍ ദുബെയെ പിടികൂടിയത്. പക്ഷെ തന്റെ കഴിവ് തെളിയിക്കാന്‍ ഒരവസരം കൂടി അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. അമേരിക്കയ്‌ക്കെതിരേ ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ ദുബെയ്ക്കു ഇനിയും കഴിഞ്ഞേക്കും.

Story first published: Tuesday, June 11, 2024, 9:27 [IST]
Other articles published on Jun 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+