For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇഷാനല്ല, മൂന്നാം നമ്പറില്‍ കോലി തന്നെ മതി! ഇതാ തെളിവ്

ഐസിസിയുടെ ടി20 ലോകകപ്പില്‍ നിന്നും മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ ഇന്ത്യ ഒഴിവാക്കിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കോലിക്കു പകരം അദ്ദേഹത്തിന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പര്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷന് നല്‍കാനാണ് പ്ലാന്‍. കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്യുന്ന താരം ഇഷാനാണെന്നും ഈ കാരണത്താലാണ് കോലിയെ മാറ്റാന്‍ ആലോചിക്കുന്നതെന്നും ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പക്ഷെ അറ്റാക്കിങ് ബാറ്ററല്ലെന്നു പറഞ്ഞ് ലോകകപ്പില്‍ നിന്നും കോലിയെ തഴഞ്ഞ് ഇഷാനെ ഇന്ത്യ കളിപ്പിക്കുകയാണെങ്കില്‍ അതു വലിയ അബദ്ധം തന്നെയായിരിക്കും. കാരണം ഈ ഫോര്‍മാറ്റില്‍ ഇഷാനേക്കാള്‍ അഗ്രസീവായ ബാറ്റര്‍ കോലിയാണെന്നു കണക്കുകള്‍ തെളിയിക്കുന്നു. അന്താരാഷ്ട്ര ടി20യിലെ റെക്കോര്‍ഡ് നോക്കുകയാണെങ്കില്‍ ഇഷാനെയല്ല, മറിച്ച് കോലിയെ തന്നെയാണ് ഇന്ത്യ ലോകകപ്പില്‍ ഇറക്കേണ്ടതെന്നു പറയേണ്ടി വരും.

VIRAT KOHLI

അന്താരാഷ്ട്ര ടി20ടിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഡോട്ട് ബോളുകളുടെ ശതമാനം നോക്കുകയാണെങ്കില്‍ അതില്‍ ഏറ്റവും മോശം ഇഷാന്‍ കിഷനാണെന്നു കാണാം. 44.3 ശതമാനം ഡോട്ട് ബോളുകള്‍ കളിച്ചാണ് മോശം റെക്കോര്‍ഡില്‍ ഇഷാന്‍ തലപ്പത്തുള്ളത്. രണ്ടാംസ്ഥാനത്തുള്ളതാവട്ടെ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മയുമാണ്. 38.1 ശതമാനമാണ് ഹിറ്റ്മാന്‍ ഡോട്ട് ബോളുകള്‍ കളിച്ചിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കുറഞ്ഞ ഡോട്ട് ബോള്‍ ശരാശരിയുള്ളത് കോലിക്കാണ്. വെറും 28.1 ശതമാനം ഡോട്ട് ബോളുകള്‍ മാത്രമേ അദ്ദേഹം ടി20യില്‍ കളിച്ചിട്ടുള്ളൂ.

ഡോട്ട് ബോളുകളുടെ കാര്യത്തില്‍ ഇത്രയും മികച്ച റെക്കോര്‍ഡുണ്ടായിട്ടും കോലിക്കു പകരം ടി20 ലോകകപ്പില്‍ ഇഷാനെ കളിപ്പിക്കാന്‍ ഇന്ത്യ ആലോചിക്കുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തം. ഡോട്ട് ബോള്‍ ശതമാനത്തില്‍ മാത്രമല്ല ടി20യിലെ സ്‌ട്രൈക്ക് റേറ്റെടുത്താലും ഇഷാനേക്കാള്‍ കേമന്‍ കോലിയാണെന്നു കണക്കുകള്‍ അടിവരയിടുന്നു. നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 137.97 ആണെങ്കില്‍ ഇഷാന്റെ സ്‌ട്രൈക്ക്‌റേറ്റ് 124.38 മാത്രമാണ്.

ISHAN KISHAN

നിലവില്‍ അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരിലെ ലോക റെക്കോഡിന്റെ അവകാശി കൂടിയാണ് കോലി. 107 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 4008 റണ്‍സാണ്. 52.73 എന്ന കിടിലന്‍ ശരാശരിയോടെയാണിത്. ഒരു സെഞ്ച്വറിയും 37 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ടി20യില്‍ ഏറ്റവുമധികം ഫിഫ്റ്റികളെന്ന ലോക റെക്കോര്‍ഡും കോലിയുടെ പേരില്‍ തന്നെയാണ്.

രണ്ടു വര്‍ഷത്തോളം കരിയറില്‍ അദ്ദേഹം വളരെ മോശം സമയത്തു കൂടി കടന്നുപോയിരുന്നു. ഇതോടെ കോലിയുടെ കാലം കഴിഞ്ഞുവെന്നു പലരും വിധിയെഴുതുകയും ചെയ്തു. പക്ഷെ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ് കോലിയുടെ കരിയറിലെ ടേണിങ് പോയിന്റായി മാറി. തന്റെ സുവര്‍ണ കാലത്തേക്കു ഈ ടൂര്‍ണമെന്റിലൂടെ തിരികെ വന്ന അദ്ദേഹം പിന്നീട് ഒരു ടൂര്‍ണമെന്റിലും നിരാശപ്പെടുത്തിയിട്ടില്ല. മൂന്നു ഫോര്‍മാറ്റുകളിലും കോലി റണ്‍സ് വാരിക്കൂട്ടി.

ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ അദ്ദേഹമായിരുന്നു. ഏറ്റവും അവസാനമായി കളിച്ച കഴിഞ്ഞ ഏകദിന ലോകകപ്പിലെയും ടോപ്‌സ്‌കോറര്‍ കോലി തന്നെയാണ്. 700ന് മുകളില്‍ റണ്‍സായിരുന്നു സമ്പാദ്യം. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവിലെ ഫോമും ഫിറ്റ്‌നസുമെല്ലാം കണക്കിലെടുക്കുമ്പോള്‍ കോലിയെ ഇന്ത്യ അടുത്ത ടി20 ലോകകപ്പില്‍ നിന്നും ഒഴിവാക്കിയാല്‍ അതു ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമായി മാറും.

Story first published: Friday, December 8, 2023, 9:44 [IST]
Other articles published on Dec 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+