മുംബൈ: ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കം ഇന്ത്യ സജീവമാക്കുകയാണ്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പര നാളെ ആരംഭിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരേ മൂന്ന് മത്സര ടി20 പരമ്പരയാണ് ഇന്ത്യ കളിക്കാന്‍ പോകുന്നത്. ഇതിലെ പ്രകടനം ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പ്. ഇന്ത്യ അഫ്ഗാന്‍ പരമ്പരയില്‍ വിക്കറ്റ് കീപ്പറായി പരിഗണിച്ചിരിക്കുന്നത് സഞ്ജു സാംസണേയും ജിതേഷ് ശര്‍മയേയുമാണ്.
ഇഷാന്‍ കിഷനെ സെലക്ടര്‍മാര്‍ തഴയുകയും ചെയ്തു. പരിക്കിന്റെ പിടിയിലല്ലാത്ത ഇഷാന്‍ വിശ്രമം ചോദിച്ചുവാങ്ങുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം ഇഷാന്റെ ടി20 ലോകകപ്പിലെ സീറ്റ് നഷ്ടപ്പെടുത്താനുള്ള സാധ്യതയാണ് കൂടുതല്‍. മാനസിക ആരോഗ്യത്തിന് പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഷാന്‍ വിശ്രമം ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്ത് ഇഷാന്‍ ചാനലിന് അഭിമുഖം നല്‍കുകയും സ്വകാര്യം ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.
ടി20 ലോകകപ്പിന്റെ മുന്നൊരുക്കം നടന്നുകൊണ്ടിരിക്കെ ഇഷാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കി വിശ്രമം ആവശ്യപ്പെട്ടതില്‍ ടീം മാനേജ്‌മെന്റിനും സെലക്ടര്‍മാര്‍ക്കും എതിര്‍പ്പുണ്ടെന്നാണ് വിവരം. ടി20 ലോകകപ്പില്‍ നിന്ന് ഇഷാനെ പുറത്താക്കിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇഷാന്റെ ചീട്ടുകീറിയാല്‍ തല്‍സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ എത്താനുള്ള സാധ്യതയാണ് കൂടുതല്‍. നിലവില്‍ ഇന്ത്യക്ക് മികച്ച ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുണ്ട്.
അതുകൊണ്ടുതന്നെ ഇനി വേണ്ടത് മധ്യനിര താരങ്ങളെയാണ്. അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പര്‍മാരായി ജിതേഷ് ശര്‍മയേയും സഞ്ജു സാംസണേയും പരിഗണിക്കാനാണ് സാധ്യത. ഇവര്‍ മധ്യനിരയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ടുതന്നെ ഇഷാനിട്ട് പണികിട്ടാനുള്ള സാധ്യതയാണ് ഇപ്പോള്‍ കൂടുതല്‍. ഇഷാന്റെ പ്രകടനം മോശമാണെന്ന് പറയാനാവില്ല. എന്നാല്‍ ടീം മാനേജ്‌മെന്റിനെ കബളിപ്പിച്ച് ഇടവേളയെടുത്തത് വിവാദമായിട്ടുണ്ട്.

അഫ്ഗാന്‍ പരമ്പരയില്‍ സഞ്ജുവിനെ പരിഗണിച്ചതോടെ മലയാളി താരത്തിന് മുന്നില്‍ സുവര്‍ണ്ണാവസരമാണുള്ളത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം പിടിക്കാന്‍ സാധ്യത ഉയര്‍ന്നിരിക്കുകയാണ്. അഫ്ഗാന്‍ പരമ്പരയില്‍ തിളങ്ങുകയും വരാനിരിക്കുന്ന ഐപിഎല്ലില്‍ മികവ് കാട്ടുകയും ചെയ്താല്‍ സഞ്ജുവിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു.
അവസാന സീസണില്‍ രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇത്തവണ രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. ഇഷാന്റെ കാര്യത്തില്‍ നിലവില്‍ കര്‍ക്കശ നിലപാടാണ് ടീം മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്. ഓപ്പണിങ്ങിലാണ് ഇഷാന്‍ അവസരം തേടുന്നത്. എന്നാല്‍ രോഹിത് ശര്‍മ മടങ്ങിയെത്തിയതോടെ ഓപ്പണിങ് സ്ഥാനത്ത് താരങ്ങളുടെ കൂട്ടയടിയാണ്.
യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം അവസരം തേടുന്നു. മധ്യനിരയില്‍ ഇടം കൈയനായി ഇഷാനെ പരിഗണിക്കാം എന്നതായിരുന്നു നേരത്തത്തെ പദ്ധതി. എന്നാല്‍ മധ്യനിരയിലെ സ്‌പെഷ്യലിസ്റ്റായി റിങ്കു സിങ് എത്തിയതോടെ ഇഷാന്റെ കാര്യത്തില്‍ പ്രസക്തിയില്ലാണ്ടായി. ടീം മാനേജ്‌മെന്റിനെ വഞ്ചിച്ചാണ് ഇഷാന്‍ ഇടവേളയെടുത്തതെന്ന ആരോപണം ശക്തമാണ്. എന്തായാലും ഈ മണ്ടത്തരം കാട്ടിയതോടെ ഇഷാന്റെ ഭാവി തന്നെ ചോദ്യമുയര്‍ത്തുകയാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ഇഷാന്‍. അഫ്ഗാന്‍ പരമ്പരയില്‍ നിന്ന് ഇടവേളയെടുത്ത ഇഷാന്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ടീമിലൂടെ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും ഇഷാനോട് ഉടക്കിയതോടെ യുവതാരത്തിന് തിരിച്ചുവരവ് പ്രയാസമായിരിക്കുകയാണെന്ന് പറയാം.