Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇതുവരെ കിറു കൃത്യം! ടി20 ലോകകപ്പ് കിരീടം ആര് നേടും? ജ്യോതിഷി പ്രവചിക്കുന്നു

ടി20 ലോകകപ്പിന്റെ ആവേശം നാളെ ഫൈനലിലേക്കെത്തുകയാണ്. കരുത്തരായ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് കിരീട പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. രണ്ട് ടീമുകളും ഇതുവരെ തോല്‍വി അറിയാതെയാണ് ഫൈനലിലേക്കെത്തിയിരിക്കുന്നതെന്നതാണ് എടുത്തു പറയേണ്ടത്. ഇരു കൂട്ടരും ശക്തമായ താരങ്ങളുടെ നിരയാണ്. ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം മോഹിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക കന്നി ടി20 ലോകകപ്പ് ഫൈനലാണ് കളിക്കാനിറങ്ങുന്നത്.

ഇരു കൂട്ടരും താരസമ്പന്നമായതിനാല്‍ ആര് ജയിക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. പല പ്രമുഖരും തങ്ങളുടെ പ്രവചനം വ്യക്തമാക്കിക്കഴിഞ്ഞു. കൂടുതല്‍ ആളുകളും ഇന്ത്യക്ക് അനുകൂലമായി പ്രവചനം നടത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ കിരീടം പ്രവചിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ ഇത്തവണത്തെ ടി20 ലോകകപ്പ് വിജയിയെ പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷി. ഇതുവരെയുള്ള പ്രവചനങ്ങളെല്ലാം കൃത്യമാക്കിയ ഇന്‍സ്റ്റ ആസ്‌ട്രോ പേജിലൂടെയുള്ള പ്രവചനമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ജ്യോതിഷിയുടെ പ്രവചന പ്രകാരം കിരീടം നേടുക ഇന്ത്യയാവും. സാഹചര്യങ്ങളും ഭാഗ്യവും ഇന്ത്യക്ക് അനുകൂലമാണെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് ഭാഗ്യമുള്ള സമയമാണിത്. അദ്ദേഹത്തിന്റെ രാശി ചക്രത്തില്‍ ഇപ്പോള്‍ ടോറസാണുള്ളത്. ഇത് ശുക്രന്റെ ആനുകൂല്യം നല്‍കുന്നു. അതായത് ഭാഗ്യത്തിന്റെ അകമ്പടി ഇവര്‍ക്ക് കൂടുതലായിരിക്കും. വലിയ നേട്ടങ്ങള്‍, സന്തോഷം, രാജകീയ പദവി എന്നിവയെല്ലാം ലഭിക്കാവുന്ന നിലയിലാണ് രോഹിത്തുള്ളത്.

ഇത് പ്രകാരം ഇന്ത്യക്കാണ് നിലവില്‍ കൂടുതല്‍ കിരീട സാധ്യത. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ സാഹചര്യത്തില്‍ നിര്‍ഭാഗ്യമാണ് കാണുന്നത്. അവര്‍ക്ക് അനുകൂല സാഹചര്യമല്ലെന്നും നിരാശ, ദുഖം എന്നിവയെല്ലാം നേരിടേണ്ട സാഹചര്യമാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനുള്ളതെന്നാണ് ജ്യോതിഷി പറയുന്നത്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്ക കപ്പ് നേടാനുള്ള അനുകൂല സാഹചര്യമല്ല ഉള്ളത്. പൊതുവേ ദക്ഷിണാഫ്രിക്ക ഭാഗ്യക്കേട് കൂടുതലുള്ള ടീമാണ്.

india cricket

ഇതിന് മുമ്പ് എത്തിയ പ്രധാന നോക്കൗട്ട് മത്സരങ്ങളിലെല്ലാം തോല്‍ക്കാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിധി. എന്നാല്‍ ഇത്തവണ ഫൈനലിലേക്കെത്താന്‍ അവര്‍ക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ടീമെന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ഇത്തവണ ശക്തമാണ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടുന്നതിനാലാണ് ദക്ഷിണാഫ്രിക്ക തോല്‍ക്കാതെ ഫൈനലിലെത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണ ദക്ഷിണാഫ്രിക്കയ്ക്ക് ഭാഗ്യക്കേടുണ്ടാവുമെന്ന് പറയാനാവില്ല.

അഫ്ഗാനിസ്ഥാനെ ഒന്ന് പൊരുതാന്‍ പോലും അനുവദിക്കാതെയാണ് ദക്ഷിണാഫ്രിക്ക ചുരുട്ടിക്കൂട്ടിയത്. ന്യൂസീലന്‍ഡിനേയും ഓസ്‌ട്രേലിയയേയും തോല്‍പ്പിച്ച ടീമാണ് അഫ്ഗാന്‍. എന്നാല്‍ ദക്ഷിണാഫ്രിക്കയോട് നാണംകെട്ടാണ് തോറ്റത്. ഇന്ത്യയെ വിറപ്പിക്കാനുള്ള ടീം കരുത്ത് ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ജയം നേടാന്‍ ഭാഗ്യത്തിന്റെ പിന്തുണ മാത്രം പോരാ. ശക്തമായ പോരാട്ടം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്.

ഇന്ത്യ ഇത്തവണ തോല്‍വി അറിഞ്ഞിട്ടില്ലെങ്കിലും പല ദൗര്‍ബല്യവും ടീമിനുണ്ട്. വിരാട് കോലി, റിഷഭ് പന്ത്, ശിവം ദുബെ എന്നിവരെല്ലാം മോശം ഫോമിലാണ്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ബൗളര്‍മാരും അവസരത്തിനൊത്ത് ഉയരുന്നുണ്ട്. എന്നാല്‍ ഇത് ഫൈനലില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ അവസാന ഏകദിന ലോകകപ്പിലും ഫൈനല്‍ കളിച്ചിരുന്നു.

സ്വന്തം തട്ടകത്തില്‍ കലാശപ്പോരാട്ടം കളിച്ചിട്ടും കപ്പിലേക്കെത്താന്‍ ഇന്ത്യക്കായില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പോരാട്ടം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയണം. ഫൈനലില്‍ കളിമറക്കുന്ന ഇന്ത്യയുടെ ശീലം ഈ ഫൈനലിലും ആവര്‍ത്തിക്കപ്പെടുമോയെന്നതാണ് അറിയേണ്ടത്. എന്തായാലും ദക്ഷിണാഫ്രിക്ക ചെറിയ എതിരാളികളല്ല.

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ദൗര്‍ബല്യം മുതലാക്കാന്‍ കരുത്തുള്ള ബൗളിങ് നിര ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് മേല്‍കൈയുണ്ടെങ്കിലും പേസ് പിച്ചുകളില്‍ ഇന്ത്യ പതറിയിട്ടുള്ളതാണ് ചരിത്രത്തില്‍ കാണാനാവുന്നത്. അതുകൊണ്ടുതന്നെ മത്സരഫലം എന്താകുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Friday, June 28, 2024, 22:35 [IST]
Other articles published on Jun 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+