For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യയുടെ സെമി തടഞ്ഞ് അഫ്ഗാന്‍! ഓസീസിനോടു തോറ്റാല്‍ പുറത്തോ? അറിയാം

സെന്റ് വിന്‍സെന്റ്: മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരായ അട്ടിമറി വിജയത്തോടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു കൂടി പണി തന്നിരിക്കുകയാണ് അഫ്ഗാനിസ്താന്‍. റാഷിദ് ഖാന്റെയും സംഘത്തിന്റെയും സര്‍പ്രൈസ് ജയത്തോടെ സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് എയിലെ നാലു ടീമുകള്‍ക്കും സെമി ഫൈനല്‍ പ്രതീക്ഷയാണ് കൈവന്നിരിക്കുന്നത്. അഫ്ഗാനെതിരേ ഓസീസ് ജയിച്ചിരുന്നെങ്കില്‍ ഇന്ത്യയും ഓസീസിനും അവസാന പോരാട്ടത്തിനു മുമ്പ് തന്നെ സെമിയിലേക്കു ടിക്കറ്റെടുക്കുമായിരുന്നു. പക്ഷെ അഫ്ഗാന്‍ എല്ലാ കണക്കുകൂട്ടലുകളും ഇപ്പോള്‍ തകിടം മറിച്ചിരിക്കുകയാണ്.

21 റണ്‍സിന്റെ അവിശ്വസനീയ വിജയമാണ് കംഗാരുപ്പടയ്‌ക്കെതിരേ അഫ്ഗാന്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി20യില്‍ ഓസീസിനെ അഫ്ഗാന്‍ വീഴ്ത്തിയതും ഇതാദ്യമായിട്ടാണ്. ലോകകപ്പ് പോലെയൊരു വേദിയില്‍, അതും ഒരു ഡു ഓര്‍ ഡൈ മാച്ചില്‍ ഇത്തരമൊരു അവിസ്മരണീയ വിജയം അവര്‍ നേടിയെടുക്കുകയും ചെയ്തു. ഗ്രൂപ്പില്‍ ഇപ്പോള്‍ തലപ്പത്തുള്ളത് ഇന്ത്യയാണ്. കളിച്ച രണ്ടു മല്‍സരവും ജയിച്ച ഇന്ത്യക്കു നാലു പോയിന്റാണുള്ളത്. +2.425 എന്ന മികച്ച നെറ്റ് റണ്‍റേറ്റും ഇന്ത്യയുടെ പക്കലുണ്ട്.

ROHIT SHARMA- RASHID KHAN

രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയയും അഫ്ഗാനിസ്താനുമാണ്. രണ്ടു പോയിന്റ് വീതമാണ് ഇരുടീമുകളുടെയും പക്കലുള്ളത്. നെറ്റ് റണ്‍റേറ്റ് ഓസീസിനെ ഗ്രൂപ്പില്‍ മുന്നിലെത്തിക്കുകയായിരുന്നു. +0.223 ആണ് ഓസീസിന്റെ നെറ്റ് റണ്‍റേറ്റെങ്കില്‍ അഫ്ഗാന്റേത് -0.650ആണ്. പോയിന്റൊന്നുമില്ലാതെ ബംഗ്ലാദേശാണ് ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത്. ഒരു റൗണ്ട് കൂടി ബാക്കിനില്‍ക്കവെ നാലു ടീമുകളുടെയും സെമി ഫൈനല്‍ സാധ്യതകള്‍ നമുക്കു പരിശോധിക്കാം.

തലപ്പത്ത് ഇന്ത്യ തന്നെ

നാലു ടീമുകളില്‍ ഇന്ത്യ തന്നെയാണ് നിലവില്‍ ഡ്രൈവിങ് സീറ്റിലുള്ളതെന്നു ഉറപ്പിച്ചു പറയാം. തിങ്കളാഴ്ച രാത്രി സെന്റ് ലൂസിയയില്‍ നടക്കാനിരിക്കുന്ന അടുത്ത മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യക്കു സെമിയിലേക്കു ടിക്കറ്റ് വാങ്ങാം. മഴ കാരണം മല്‍സരം ഉപേക്ഷിക്കപ്പെട്ടാലും അഞ്ചു പോയിന്റോടെ ഗ്രൂപ്പിലെ ഒന്നാംസ്ഥാനം ഉറപ്പിക്കാം.

ഓസ്‌ട്രേലിയയോടു ഇന്ത്യ പരാജയപ്പെട്ടാലും ആശങ്കപ്പെടാനില്ല. മറ്റൊരു കളിയില്‍ അഫ്ഗാനിസ്താനെ ബംഗ്ലാദേശ് തോല്‍പ്പിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. പക്ഷെ ഓസീസിനോടു ഇന്ത്യ വലിയ മാര്‍ജിനില്‍ തോല്‍ക്കുകയും ബംഗ്ലാദേശിനെ അഫ്ഗാനും വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ ഇന്ത്യ കുഴപ്പത്തിലാവും. അങ്ങനെ വന്നാല്‍ ഇന്ത്യക്കൊപ്പം, ഓസീസ്, അഫ്ഗാന്‍ എന്നിവര്‍ക്കും നാലു പോയിന്റ് വീതമാവും.

അപ്പോള്‍ നെറ്റ് റണ്‍റേറ്റാവും സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ ഏറെ മുന്നിലാണെങ്കിലും ഓസീസും അഫ്ഗാനും നെറ്റ് റണ്‍റേറ്റില്‍ ഓവര്‍ടേക്ക് ചെയ്താല്‍ പണി പാളും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കു സെമി കാണാതെ മടങ്ങേണ്ടി വരും.

ഓസ്‌ട്രേലിയ

ഇന്ത്യയെ അടുത്ത മല്‍സരത്തില്‍ പരാജയപ്പെടുത്തിയാല്‍ ഓസ്‌ട്രേലിയക്കു സെമി ഫൈനലില്‍ കടക്കാം. അതോടൊപ്പം അഫ്ഗാനെ ബംഗ്ലാദേശ് തോല്‍പ്പിക്കുകയും വേണം. ഇന്ത്യയുമായുള്ള മല്‍സരം മഴയെടുത്താലും ഓസീസിനു പ്രതീക്ഷയ്ക്കു വകയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അഫ്ഗാനെ ബംഗ്ലാദേശ് വീഴ്ത്തണം. അപ്പോള്‍ മൂന്നു പോയിന്റോടെ ഓസീസ് സെമി കളിക്കും. മറിച്ച് ഇന്ത്യയോടു പരാജയപ്പെടുകയും മറ്റൊരു കളിയില്‍ ബംഗ്ലാദേശിനെ അഫ്ഗാന്‍ മറികടക്കുകയും ചെയ്താല്‍ ഓസീസ് സെമിയിലെത്താതെ പുറത്താവും.

INDIAN TEAM

അഫ്ഗാനിസ്താന്‍

ബംഗ്ലാദേശിനെതിരേ വിജയം കൊയ്യുകയും ഓസ്‌ട്രേലിയയെ ഇന്ത്യ കെട്ടുകെട്ടിക്കുകയും ചെയ്താല്‍ അഫ്ഗാനിസ്താന്‍ സെമി ഫൈനലിലേക്കു ടിക്കറ്റ് വാങ്ങും. ബംഗ്ലാദേശുമായുള്ള മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയും മറ്റൊരു കളിയില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പ്പിക്കുകയും ചെയ്താലും അഫ്ഗാനു സെമി കളിക്കാം. ബംഗ്ലാദേശിനോടു തോറ്റാലും അഫ്ഗാന് പ്രതീക്ഷയ്ക്കു വകയുണ്ട്. അങ്ങനെ വന്നാല്‍ ഓസീസിനെ വലിയ മാര്‍ജിനില്‍ ഇന്ത്യ തോല്‍പ്പിക്കണം. അപ്പോള്‍ നെറ്റ് റണ്‍റേറ്റില്‍ ഓസീസിനെ പിന്തള്ളി അഫ്ഗാന്‍ സെമി കളിക്കും.

ബംഗ്ലാദേശ്

കളിച്ച രണ്ടു മല്‍സരങ്ങളും തോറ്റെങ്കിലും ബംഗ്ലാദശിനു ഇപ്പോഴും നേരിയ സെമി സാധ്യത നിലനില്‍ക്കുകയാണ്. അഫ്ഗാനിസ്താനെ അടുത്ത കളിയില്‍ വലിയൊരു മാര്‍ജിനില്‍ ബംഗ്ലാദേശ് തോല്‍പ്പിക്കണം. കൂടാതെ ഓസീസിനെ വലിയ മാര്‍ജിനില്‍ ഇന്ത്യയും പരാജയപ്പെടുത്തണം. അപ്പോള്‍ ഓസീസ്, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെല്ലാം രണ്ടു പോയിന്റ് വീതമാവും. മികച്ച നെറ്റ് റണ്‍റേറ്റില്‍ അവരെ മറികടന്ന് ബംഗ്ലാദേശ് സെമിയിലെത്തുകയും ചെയ്യും.

Story first published: Sunday, June 23, 2024, 11:14 [IST]
Other articles published on Jun 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+