For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: രോഹിത്തും കോലിയും ഉറപ്പായും കളിക്കണം! കാരണം പറഞ്ഞ് ഇര്‍ഫാന്‍ പഠാന്‍

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ വെറ്ററന്‍മാരും ഇതിഹാസ ബാറ്റര്‍മാരുമായ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യക്കു വേണ്ടി കളിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ടി20 ഫോര്‍മാറ്റില്‍ നിന്നും ഒരു വര്‍ഷത്തിലേറെയായി അനിശ്ചിതമായി വിട്ടുനില്‍ക്കുന്ന രണ്ടു പേരും വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കുമോയെന്നു ഇനിയും ഉറപ്പായിട്ടില്ല. ഇതിനിടെയാണ് രോഹിത്തും കോലിയും ടീമില്‍ വേണ്ടതിന്റെ കാരണം ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടിയത്.

അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ജൂണ്‍ ഒന്നു മുതല്‍ 29 വരെയാണ് ടി20 ലോകകപ്പ് നടക്കുന്നത്. ചരിത്രത്തിലാദ്യമായി 20 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റും കൂടിയാണിത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയും രോഹിത്തും കോലിയും ടീമില്‍ വേണമെന്നതിന്റെ ആവശ്യകത ഇര്‍ഫാന്‍ വിശദീകരിച്ചത്.

ROHIT SHARMA- VIRAT KOHLI

വ്യക്തിപരമായി പറയുകയാണെങ്കില്‍ വിരാട് കോലിയെ പിച്ചില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കാര്യമെടുത്താല്‍ അദ്ദേഹം തീര്‍ച്ചയായും മികച്ച ഫോമിലായിരുന്നില്ല. പക്ഷെ കഴിഞ്ഞ സീസണിലെ ഐപിഎല്ലും ടി20 ലോകകപ്പുമെല്ലാം വിരാടിനെ സംബന്ധിച്ച് അതിശയിപ്പിക്കുന്ന ടൂര്‍ണമെന്റുകളായിരുന്നുവെന്നും ഇര്‍ഫാന്‍ പഠാന്‍ നിരീക്ഷിച്ചു.

ഇതു മാത്രമല്ല വെസറ്റ് ഇന്‍ഡീസ്, അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ കളിക്കുമ്പോള്‍ പരിചിതമല്ലാത്ത പിച്ചുകളുണ്ടാവും. അവിടെ നിങ്ങള്‍ക്കു പരിചയ സമ്പന്നരായ വിരാട് കോലിയയും രോഹിത് ശര്‍മയെയും പോലെയുള്ള കളിക്കാരെയാണ് ആവശ്യം. കളികളത്തിനകത്തു മാത്രമല്ല പുറത്തും ഇതു കൂടിയേ തീരൂവെന്നു ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യക്കു വേണ്ടി കളിക്കുന്നത് ഫിറ്റ്‌നസിനെയും ടീം മാനേജ്‌മെന്റിനെയും ആശ്രയിച്ചിരിക്കും. പക്ഷെ രണ്ടു പേരെയും കളിക്കളത്തില്‍ ടീമിനൊപ്പം കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രത്യേകിച്ചും രോഹിത് തന്റെ ഫോമില്‍ മാറ്റം വരുത്തുകയും ഏകദിന ക്രിക്കറ്റില്‍ ഒരുപാട് റണ്‍സെടുക്കുകയും ചെയ്യുന്നതായി ഇര്‍ഫാന്‍ വിശദമാക്കി.

ഇന്ത്യക്കു വേണ്ടി ടി20 ഫോര്‍മാറ്റില്‍ രോഹിത് ശര്‍മയും വിരാട് കോലിയും തുടര്‍ന്നും കളിക്കണമെന്ന അഭിപ്രായമാണ് മറ്റൊരു മുന്‍ ഇതിഹാസ ബാറ്ററും പ്രശസ്ത കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറിനുമുള്ളത്. ബാറ്റിങില്‍ മാത്രമല്ല ഫീല്‍ഡിങിലും രണ്ടു പേരുടെയും സാന്നിധ്യം ടീമിനു ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ROHIT SHARMA - VIRAT KOHLI

ചില സമയങ്ങളില്‍ 35-36 വയസ്സാവുമ്പോള്‍ നിങ്ങള്‍ സ്ലോയായി മാറും. നിങ്ങളുടെ ത്രോയും പഴയതു പോലെ മികച്ചതാവില്ല. അതുകൊണ്ടു തന്നെ ഫീല്‍ഡ് ക്രമീകരിക്കുമ്പോള്‍ നിങ്ങളെ എവിടെ നിര്‍ത്തണമെന്ന കാര്യത്തിലും ചര്‍ച്ചകളുണ്ടാവും. പക്ഷെ രോഹിത്തിന്റെയും കോലിയുടെയും കാര്യത്തിലേക്കു വന്നാല്‍ ഇങ്ങനെയൊരു പ്രശ്‌നമില്ല. കാരണം രണ്ടു പേരും തകര്‍പ്പന്‍ ഫീല്‍ഡര്‍മാരാണെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

അഫ്ഗാനിസ്താനെതിരേ ഈ മാസം 11നു തുടങ്ങുന്ന ടി20 പരമ്പരയിലൂടെ രോഹിത്തും കോലിയും ടി20 ഫോര്‍മാറ്റിലേക്കു മടങ്ങിയെത്തുമോയെന്നാണ് അറിയാനുള്ളത്. രോഹിത്തായിരിക്കും പരമ്പരയില്‍ ടീമിനെ നയിച്ചേക്കുകയെന്നു സൂചനകള്‍ വരുന്നുണ്ട്. പക്ഷെ കോലി ടീമിലുണ്ടാവുമോയെന്ന കാര്യം സംശയത്തിലാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ രോഹിത്തും കോലിയും ആഗ്രഹിക്കുന്നുണ്ടെന്നും ഇക്കാര്യം ബിസിസിഐയെ അറിയിച്ചു കഴിഞ്ഞെന്നുമാണ് വിവരം.

2022 നവംബറിലാണ് രണ്ടു പേരെയും അവസാനമായി ഇന്ത്യന്‍ ടി20 ടീമില്‍ കണ്ടത്. ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഇത്. അന്നു ഇന്ത്യ പത്തു വിക്കറ്റിന്റെ വന്‍ പരാജയമേറ്റു വാങ്ങി പുറത്തായ ശേഷം രോഹിത്തും കോലിയും ടി20യില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

Story first published: Saturday, January 6, 2024, 15:22 [IST]
Other articles published on Jan 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+