For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ദുബെ വാട്ടര്‍ബോയ്! ഫൈനലില്‍ ഉറപ്പായും ഒരു മാറ്റം വേണം, ഇന്ത്യയുടെ ബെസ്റ്റ് 11

ബാര്‍ബഡോസ്: 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ഐസിസി ട്രോഫിക്കു തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് ടീം ഇന്ത്യ. ടി20യിലെ ലോക ചാംപ്യന്‍പട്ടം മോഹിച്ച് ശനിയാഴ്ച ഇന്ത്യയും സൗത്താഫ്രിക്കയും പോരടിക്കും. ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളിലൊന്നായ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം നേരത്തെ പലരും പ്രവചിച്ചിരുന്നു. പക്ഷെ ഫൈനലിലെ സര്‍പ്രൈസ് ടീമാണ് സൗത്താഫ്രിക്ക. സാധാരണയായി ഒരു ലോകകപ്പിലും സെമി ഫൈനലിനപ്പുറം അവര്‍ പോയിട്ടില്ല.

ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയും സൗത്താഫ്രിക്കയും അവസാന അങ്കത്തിനൊരുങ്ങുന്നത്. ഗ്രൂപ്പു ഘട്ടത്തിലും പിന്നീട് സൂപ്പര്‍ എട്ടിലും ചാംപ്യന്‍മാരായാണ് ഇരുടീമുകളും സെമിയിലെത്തിയത്. തികച്ചും ഏകപക്ഷീയമായ സെമിയില്‍ ഇന്ത്യ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയും സൗത്താഫ്രിക്ക അഫ്ഗാനിസ്താനെയും തകര്‍ത്തുവിടുകയും ചെയ്തു.

SHIVAM DUBE

സൂപ്പര്‍ എട്ട് മുതല്‍ സെമി വരെ എല്ലാ കളിയിലും ഒരേ ഇലവനെയാണ് ഇന്ത്യ ഇറക്കിയത്. എന്നാല്‍ ഫൈനലില്‍ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം തീര്‍ച്ചയായും വരുത്തിയേ തീരൂ. ഫൈനലിലെ ബെസ്റ്റ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാ.

ദുബെ ബാധ്യത

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ബാധ്യതയായി മാറിയിരിക്കുന്ന താരമാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെ. ബാറ്റിങില്‍ തികഞ്ഞ പരാജയമായ അദ്ദേഹത്തെ ബൗളിങിലും രോഹിത് ശര്‍മ ആശ്രയിക്കുന്നില്ല. ടൂര്‍ണമെന്റില്‍ ഇതിനകം ഒരേയൊരു ഓവര്‍ മാത്രമേ ദുബെ ബൗള്‍ ചെയ്തിട്ടുള്ളൂ. ബാറ്റിങില്‍ അദ്ദേഹം ക്രീസിലെത്തിയാല്‍ പ്രതിരോധിക്കണോ, ആക്രമിക്കണോ എന്നു പോലുമറിയാതെ പലപ്പോഴും നോക്കുകുത്തിയായി നില്‍ക്കുകയാണ്.

ബൗളിങില്‍ ദുബൈയെ ആവശ്യമില്ലാത്ത സ്ഥിതിക്കു ഫൈനലില്‍ അദ്ദേഹത്തിനു പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ ഇന്ത്യക്കു കളിപ്പിക്കാം. യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവരിലൊരാളാണ് പകരം ടീമിലേക്കു വരേണ്ടത്. ജയ്‌സ്വാളിനെ കളിപ്പിച്ചാല്‍ ബാറ്റിങ് ഓര്‍ഡറിനെ ഇന്ത്യക്കു മാറ്റം വരുത്തേണ്ടതായി വരും.

ഓപ്പണിങില്‍ ഇനിയും ക്ലിക്കായിട്ടില്ലാത്ത വിരാട് കോലിയെ പഴയ പൊസിഷനായ മൂന്നാം നമ്പറിലേക്കു ഇറക്കി ജയ്‌സ്വാളിനെ ഇന്ത്യക്കു ഓപ്പണറാക്കാം. കളിച്ച ഏഴു ഇന്നിങ്‌സുകളിലും ഓപ്പണിങില്‍ ഫ്‌ളോപ്പായ കോലിയില്‍ നിന്നും ഇനി ഫൈനലിലും വലിയ പ്രതീക്ഷകളൊന്നും വച്ചു പുലര്‍ത്തേണ്ടതില്ല. കോലി മൂന്നിലേക്കു തിരികെ വന്നാല്‍ നിലവിലെ മൂന്നാമനായ റിഷഭ് പന്ത് അഞ്ചാം നമ്പറിലേക്കു ഇറങ്ങും. കാരണം സൂര്യകുമാര്‍ യാദവിനു നാലാം നമ്പര്‍ തന്നെ നല്‍കിയേ തീരൂ.

YASHASVI JAISWAL

റിഷഭ് അഞ്ചിലേക്കു മാറുന്നതൊഴിച്ചാല്‍ ബാറ്റിങ് ഓര്‍ഡറില്‍ ബാക്കിയുള്ള സ്ഥാനങ്ങളില്‍ മാറ്റം വേണ്ടി വരില്ല. എന്നാല്‍ ദുബെയ്ക്കു പകരം സഞ്ജുവിനെയാണ് ഇറക്കുന്നതെങ്കില്‍ നിലവിലെ ബാറ്റിങ് ഓര്‍ഡറില്‍ യാതൊരു മാറ്റവും വേണ്ടി വരില്ല. കോലിക്കു ഓപ്പണിങില്‍ തന്നെ തുടരാം, റിഷഭിനു മൂന്നാം നമ്പറിലും കളിക്കാം. ദുബെയുടെ പൊസിഷനായ അഞ്ചാം നമ്പറിലായിരിക്കും സഞ്ജു നേരിട്ടു കളിക്കുക. ദുബെയെ പുറത്ത് ഇരുത്തുന്നതു ഒഴിച്ചാല്‍ ലൈനപ്പില്‍ ഇന്ത്യക്കു മറ്റു മാറ്റങ്ങളൊന്നും ആവശ്യമില്ല.

ഫൈനലില്‍ ഇന്ത്യയുടെ സാധ്യതാ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Friday, June 28, 2024, 13:56 [IST]
Other articles published on Jun 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+