For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ദുബെ 22 ബോളില്‍ 28, ഇതെന്ത് ബാറ്റിങ്? റിങ്കുവെങ്കില്‍ ഇന്ത്യ 250 കടന്നേനെ!

സെന്റ് ലൂസിയ: ഓസ്‌ട്രേലിക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഭൂരിഭാഗം പേരും തകര്‍ത്തടിച്ചപ്പോള്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ് ശിവം ദുബെ. പതിവു പോലെ അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹത്തിനു 22 ബോളില്‍ നേടാനായത് 28 റണ്‍സ് മാത്രം. വെറും രണ്ടു ഫോറും മാത്രമേ ദുബെയുടെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. 127.27 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്.

ഫിനിഷിങ് റോളില്‍ കസറിയിട്ടുള്ള റിങ്കു സിങിനെ ഇന്ത്യ ഒരിക്കല്‍ക്കൂടി മിസ് ചെയ്ത മല്‍സരം കൂടിയായിരുന്നു ഇത്. ദുബെയുടെ സ്ഥാനത്തു റിങ്കുവാണ് കളിച്ചിരുന്നതെങ്കില്‍ ഇന്ത്യയുടെ ടോട്ടല്‍ അനായാസം 250 കടക്കുമായിരുന്നു. പക്ഷെ മധ്യ ഓവറുകളില്‍ ദുബെയുടെ മെല്ലെപ്പോക്ക് കാരണം ഇന്ത്യക്കു അഞ്ചു വിക്കറ്റിനു 205 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

SHIVAM DUBE

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സ്‌ഫോടനാത്മക ഇന്നിങ്‌സ് കണ്ടപ്പോള്‍ ഇന്ത്യ 240 പ്ലസ് റണ്‍സെങ്കിലും നേടുമെന്നാണ് എല്ലാവരും ഉറപ്പിച്ചത്. 12ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ രോഹിത് (41 ബോളില്‍ 92) മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 127 റണ്‍സുണ്ടായിരുന്നു. തുടര്‍ന്നാണ് അഞ്ചാമനായി ദുബെ ക്രീസിലെത്തിയത്. നേരിട്ട ആദ്യ ബോളില്‍ ഫോറടിച്ചാണ് താരം തുടങ്ങിയത്. അടുത്ത ഓവറില്‍ ആദം സാംപയ്‌ക്കെതിരേ മിഡ് വിക്കറ്റിനു മുകളിലൂടെ കിടിലനൊരു സിക്‌സറും ദുബെ പറത്തി.

ഇതോടെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കണ്ട ദുബെയെ ഈ കളിയിലും കാണാനാവുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷെ പിന്നീട് അങ്ങോട്ട് താരത്തിന്റെ ഇന്നിങ്‌സ് ടോപ് ഗിയറിലേക്കല്ല, മറിച്ച് നേരെ താഴേക്കാണ് പോയത്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ പാടുപെട്ട ദുബെ സിംഗിളും ഡബിളുമെടുത്ത് തപ്പിത്തടയുകയായിരുന്നു. ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ് വമ്പന്‍ ഷോട്ടുകളിലൂടെ സ്‌കോറിങിനു വേഗം കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ ദുബെ അതു കുറയ്ക്കാനായിരുന്നു ശ്രമിച്ചത്.

15ാം ഓവറില്‍ 16 ബോളില്‍ 31 റണ്‍സെടുത്ത സൂര്യ പുറത്തായ ശേഷം ആക്രമണത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടിയിരുന്നത് ദുബെയാണ്. പക്ഷെ അദ്ദേഹം ഇതില്‍ തികഞ്ഞ പരാജയമായി മാറുകയും ചെയ്തു. 15ാം ഓവറില്‍ ഏഴും 16ാം ഓവറില്‍ നാലും 17ാം ഓവറില്‍ അഞ്ചും റണ്‍സ് മാത്രമേ ഇന്ത്യക്കു നേടാനായുള്ളൂ. ദുബെ കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്കു വലിയ സ്‌കോറിലേക്കു ഈ സമയത്തു കുതിക്കാന്‍ സാധിക്കുമായിരുന്നു.

SHIVAM DUBE

18ാം ഓവറില്‍ 10 റണ്‍സാണ് ഇന്ത്യക്കു ലഭിച്ചത്. ഹാര്‍ദിക് പാണ്ഡ്യയുടെ ഒരു ഫോര്‍ ഇല്ലായിരുന്നെങ്കില്‍ ആറു റണ്‍സ് മാത്രമേ ടീമിനു കിട്ടുമായിരുന്നുള്ളൂ. 19ാം ഓവറില്‍ ദുബെ പുറത്താവുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.

17 ബോളില്‍ 27 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യയെ 205ലെങ്കിലും എത്തിച്ചത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആറു മല്‍സരങ്ങളിലും ദുബെ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും അദ്ദേഹത്തിനു നേടനായത് 106 റണ്‍സ് മാത്രമാണ്. 99 ബോളുകള്‍ നേരിട്ടിട്ടും ഇത്ര കുറച്ചു റണ്‍സ് മാത്രമേ ദുബെയ്ക്കുള്ളൂ. 107.07 എന്ന മോശം സ്‌ട്രൈക്ക് റേറ്റോടെയാണിത്.

Story first published: Monday, June 24, 2024, 23:05 [IST]
Other articles published on Jun 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+