Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സഞ്ജുവല്ല, ടീമില്‍ വേണ്ടിയിരുന്നത് രാഹുല്‍! ഇന്ത്യ മണ്ടത്തരം കാണിച്ചു, ഇതാ കാരണം

ടി20 ലോകകപ്പില്‍ ഇത്തവണ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനു വേണ്ടി മല്‍സരരംഗത്തുണ്ടായിരുന്ന താരങ്ങളിലൊരാളാണ് സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍. പക്ഷെ ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത ബാറ്റിങ് പ്രകടനങ്ങള്‍ നടത്താന്‍ കഴിയാതെ പോയപ്പോള്‍ അദ്ദേഹത്തെ ഓവര്‍ടേക്ക് ചെയ്ത് റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണും ലോകകപ്പ് ടിക്കറ്റ് കൈക്കലാക്കി. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം മാത്രം വിലയിരുത്തി രാഹുലിനെ വേണ്ടെന്നു വച്ചത് ഇന്ത്യ കാണിച്ച മണ്ടത്തരമായെന്നു പറയേണ്ടി വരും. ഇതിനുള്ള കാരണമെന്താണെന്നു നമുക്കു നോക്കാം.

ഇതുവരെ നടന്നിട്ടുള്ള മല്‍സരങ്ങളെടുത്താല്‍ ഐപിഎല്ലിലേതു പോലെ റണ്ണൊഴുകുന്ന പിച്ചുകളല്ല ലോകകപ്പില്‍ തയ്യാറാക്കിയിട്ടുള്ളതെന്നു കാണാം. വളലെ സ്ലോയായ, അതോടൊപ്പം ടേണും ബൗണ്‍സുമുള്ള ബാറ്റിങ് അതീവ ദുഷ്‌കരമായ പിച്ചുകളാണ് ഈ ലോകകപ്പിലുള്ളത്. ഇതു തീര്‍ച്ചയായും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കാരണം ഈ തരത്തിലുള്ള സ്ലോ, ടേണിങ് പിച്ചുകളില്‍ കളിക്കാന്‍ മിടുക്കനാണ് രാഹുല്‍. ഇവിടെ എങ്ങനെ സ്‌കോര്‍ ചെയ്യണമെന്നു വളരെ നന്നായി അറിയാവുന്നയാളാണ് അദ്ദേഹം. കൂടാതെ വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കും രാഹുലിനുണ്ട്.

KL RAHUL

അതുകൊണ്ടു തന്നെ ഈ ലോകകപ്പിലെ കടുപ്പമേറിയ പിച്ചുകളില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാവുന്ന ബാറ്ററായിരുന്നു രാഹുല്‍. വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി തീര്‍ച്ചയായും അദ്ദേഹത്തെ ടീമില്‍ എടുക്കേണ്ടിയിരുന്നു. ഇടംകൈയന്‍ ബാറ്ററായതിനാലും വലിയ വേദികളിലെ മികവും പരിഗണിക്കുമ്പോള്‍ റിഷഭിനെ ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. അതിനാല്‍ തന്നെ സഞ്ജുവിനു പകരം രാഹുലായിരുന്നു ഇവിടുത്തെ പിച്ചുകളിലെ ബെസ്റ്റ് ഓപ്ഷന്‍.

ടീം തകര്‍ച്ച നേരിടുമ്പോള്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകളുമായി രക്ഷകനാവാന്‍ സാധിക്കുന്നയാളാണ് രാഹുല്‍. നേരത്തേ പല തവണ അദ്ദേഹം ഇതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് അത്ര മികച്ചതല്ലെന്നതാണ് ഈ ലോകകപ്പില്‍ രാഹുലിനു ടീമില്‍ സ്ഥാനം ലഭിക്കാതെ പോയതിന്റെ പ്രധാന കാരണം.

പക്ഷെ ഇവിടെ സ്‌ട്രൈക്ക് റേറ്റിനല്ല, മറിച്ച് ബാറ്റിങ് ടെക്‌നിക്കിനാണ് പ്രാധാന്യമെന്നാണ് ഇതുവരെയുള്ള മല്‍സരങ്ങള്‍ കാണിക്കുന്നത്. വമ്പനടിക്കാരായ നിക്കോളാസ് പൂരന്‍, ഹെന്‍ട്രിച്ച് ക്ലാസെന്‍, ക്വിന്റണ്‍ ഡികോക്ക്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരെല്ലാം കഴിഞ്ഞ മല്‍സരങ്ങളില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനാവാതെ വിയര്‍ത്തിരുന്നു. ഇത്തരം സന്ദര്‍ഭത്തിലാണ് രാഹുലിനെപ്പോലെയൊരു ക്ലാസ് ബാറ്ററുടെ പ്രാധാന്യം ഏതൊരു ടീമിനും മുതല്‍ക്കൂട്ടായി മാറുന്നത്.

KL RAHUL

കഴിഞ്ഞ ഐപിഎല്ലിലെ മല്‍സരവേദികളില്‍ ഏറ്റവും സ്ലോ പിച്ച് കണ്ടത് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഹോംഗ്രൗണ്ട് കൂടിയായ ഏകാന സ്‌റ്റേഡിയത്തിലായിരുന്നു. അവിടെ ഈ സീസണില്‍ മാത്രമല്ല കഴിഞ്ഞ സീസണിലും ബാറ്റിങില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ രാഹുലിനായിരുന്നു. 12 ഇന്നിങ്‌സുകളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ അദ്ദേഹം ഫ്‌ളോപ്പായിട്ടുള്ളൂ. 8 (സ്‌ട്രൈക്ക് റേറ്റ് 66.67), 35 (112.9), 74 (132.14), 68 (111.48), 0 (0), 15 (166.67), 33 (106.45), 39 (177.27), 82 (154.22), 76 (158.33), 28 (127.27), 25 (119.05) എന്നിങ്ങനെയാണ് രാഹുലിന്റെ പ്രകടനം.

ലോകകപ്പില്‍ അമേരിക്കയിലെയും വെസ്റ്റ് ഇന്‍ഡീസിലെയും സ്ലോ പിച്ചുകളില്‍ രാഹുലിനു തീര്‍ച്ചയായും തിളങ്ങാന്‍ സാധിക്കുമായിരുന്നു. മുന്‍നിര മുതല്‍ ലോവര്‍ ഓര്‍ഡര്‍ വരെ എവിടെയും ബാറ്റ് ചെയ്യാനും അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങി മിന്നുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ അഭാവം ഈ ടി20 ലോകകപ്പില്‍ ടീമിനെ എത്രത്തോളം ബാധിക്കുമെന്നു കണ്ടുതന്നെ അറിയണം.

Story first published: Tuesday, June 4, 2024, 20:24 [IST]
Other articles published on Jun 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+