Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ന്യൂയോര്‍ക്കിലെ പിച്ച്, ആദ്യം ബാറ്റിങ്; പാക് പടയ്‌ക്കെതിരേ ഇന്ത്യ തകരുമോ? ആശങ്ക

ടി20 ലോകകപ്പില്‍ ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായി മാറിയിരിക്കുന്ന ന്യൂയോര്‍ക്കിലെ പിച്ചില്‍ ചിരവൈരികളായ പാകിസ്താനെതിരേ ഇന്ത്യന്‍ ടീം തകരുമോയെന്ന ഭീതിയിലാണ് ആരാധകര്‍. ഞായറാഴ്ചയാണ് നസ്സൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബദ്ധവൈരികളുടെ പോരാട്ടം നടക്കാനിരിക്കുന്നത്. ഈ പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ബാറ്റര്‍മാര്‍ ഒരിക്കല്‍ക്കൂടി ഇവിടെ പതറാന്‍ തന്നൊണ് സാധ്യത. ഇതിനകം ഇവിടെ നടന്ന രണ്ടു മല്‍സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ക്കു 100 റണ്‍സ് പോലും തികയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

സൗത്താഫ്രിക്കയുമായുള്ള കളിയില്‍ മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക കൂടാരംകയറിയത് വെറും 77 റണ്‍സിനാണ്. ഇന്ത്യയുമായുള്ള കഴിഞ്ഞ മല്‍സരത്തിലാവട്ടെ അയലാന്‍ഡ് ടീം 96 റണ്‍സിനും ഓള്‍ഔട്ടായിരുന്നു. ഇതോടെയാണ് മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണമുള്ള പാകിസ്താനെതിരേ ഇവിടെ ആദ്യം ബാറ്റ് ചെയ്താല്‍ എന്താവും ഇന്ത്യയുടെ അവസ്ഥയെന്നു ആരാധകര്‍ ഭയപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ഇക്കാര്യം പ്രകചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

INDIA- PAK

ഒരു ടി20 മല്‍സരത്തിനു ഒട്ടും അനുയോജ്യമായ പിച്ചില്ല ന്യൂയോര്‍ക്കില്‍ തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ പിച്ചിനെതിരേ മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം രൂക്ഷ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്. ഒരു അന്താരാഷ്ട്ര മല്‍സരത്തിനു ഒട്ടും അനുയോജ്യമായ പിച്ചല്ല ഇവിടുത്തേതെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

ബാറ്റര്‍മാരെ ഒരു തരത്തിലും ഈ പിച്ച് സഹായിക്കുന്നില്ലെന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം. പേസര്‍മാര്‍ക്കു ഈ പിച്ചില്‍ നിന്നും സ്വിങും അപ്രതീക്ഷിത ബൗണ്‍സുമെല്ലാം ലഭിക്കുന്നുണ്ട്. സ്പിന്നര്‍മാര്‍ക്കു ടേണും ഈ പിച്ച് നല്‍കുന്നു. പക്ഷെ ഔട്ട്ഫീല്‍ഡ് തീര്‍ത്തും സ്ലോയായതും ഗ്രൗണ്ടിന്റെ വലിപ്പവുമെല്ലാം ബാറ്റര്‍മാരെ ശരിക്കും വെള്ളം കുടിപ്പിക്കുകയാണ്.

മറ്റൊരു ഗ്രൗണ്ടിലായിരുന്നെങ്കില്‍ അനായാസം ബൗണ്ടറി ലഭിക്കേണ്ട പല ഷോട്ടുകളും അതിലേക്കു എത്താനാവാതെ പാതിവഴിയില്‍ കിതച്ചുനില്‍ക്കുകയാണ്. ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കുന്നതിനേക്കാള്‍ എയറില്‍ ഷോട്ടുകള്‍ പായിക്കുന്നതാണ് ഇവിടെ ബാറ്റര്‍മാര്‍ക്കു മുന്നിലുള്ള ഏക മാര്‍ഗം. പക്ഷെ ഇതു റിസ്‌കുള്ള ഓപ്ഷനായതിനാല്‍ തന്നെ എല്ലായ്‌പ്പോഴും വിജയിക്കണമെന്നുമില്ല.

ഈ ലോകകപ്പിലെ ഏറ്റവും മൂര്‍ച്ചയേറിയ പേസ് ബൗളിങ് നിരയുമായാണ് പാകിസ്താന്‍ ടീം എത്തിയിട്ടുള്ളത്. ഷഹീന്‍ അഫ്രീഡിക്കൊപ്പം പഴയ പടക്കുതിര മുഹമ്മദ് ആമിര്‍ വിരമിക്കല്‍ പിന്‍വലിച്ച് മടങ്ങിയെത്തിയതോടെ പാക് ബൗളിങ് യൂണിറ്റ് കൂടുതല്‍ അപകടകാരികളായിരിക്കുകയാണ്. ഇവര്‍ക്കൊപ്പം നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ കൂടി ചേരുന്നതോടെ ഏതു ലോകോത്തര ബാറ്റിങ് നിരയുടെയും മുട്ടിടിക്കുമെന്നുറപ്പാണ്.

INDIA

ന്യൂയോര്‍ക്കിലെ ഇതേ പിച്ചില്‍ തന്നെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമെങ്കില്‍ അതു ഇരുടീമുകളുടെയും ബൗളിങ് നിര തമ്മിലുള്ള മാറ്റുരയ്ക്കല്‍ കൂടിയായിരിക്കും. സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ടീമിനു വലിയ മുന്നറിയിപ്പാണ് ആരാധകര്‍ നല്‍കുന്നത്. ഈ പിച്ചില്‍ പാകിസ്താനെതിരേ ആദ്യം ബാറ്റിങാണെങ്കില്‍ എന്താവും ഇന്ത്യയുടെ അവസ്ഥയെന്നാണ് അവരുടെ ചോദ്യം.

ന്യൂയോര്‍ക്കിലെ പിച്ച് ബാറ്റര്‍മാരെ ശരിക്കും ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുകയാണ്. കാരണം ഈ പിച്ചില്‍ അവരെ തുണയ്ക്കുന്ന ഒരു കാര്യം പോലും എടുത്തു കാണിക്കാനില്ല. ആമിര്‍, ഷഹീന്‍, റൗഫ്, നസീം എന്നിവരടക്കുന്ന പാകിസ്താന്റെ പേസ് ബൗളിങ് ആക്രമണത്തിനെതിരേ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുണ്ടോ? ശ്രദ്ധയോടെ ബാറ്റ് വീശിയില്‍ കാര്യങ്ങള്‍ വളരെ പരിതാപകരമായിരിക്കുമെന്നു ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Story first published: Thursday, June 6, 2024, 7:22 [IST]
Other articles published on Jun 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+