Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: പാകിസ്താനെ പേടി വേണ്ട! ഇന്ത്യ 'പാട്ടുംപാടി' ജയിക്കും! പ്രവചിച്ച് മഞ്ജരേക്കര്‍

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ക്ലാസിക്ക് പോരാട്ടത്തെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കു ന്യൂയോര്‍ക്കിലെ നസ്സൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിഡയത്തിലാണ് ക്രിക്കറ്റില എല്‍ ക്ലാസിക്കോ പോരാട്ടം. ഗ്രൂപ്പ് എയില്‍ ഇരുടീമുകളുടെയും രണ്ടാം റൗണ്ട് മല്‍സരം കൂടിയാണിത്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുമായി സംസാരിക്കവെയാണ് ഈ മല്‍സരത്തെക്കുറിച്ചു മഞ്ജരേക്കല്‍ വിശകലനം നടത്തിയത്.

ബാറ്റിങിനു വളരെ ദുഷ്‌കരമാണ് ന്യൂയോര്‍ക്കിലെ പിച്ചെന്നു മുന്‍ മല്‍സരങ്ങള്‍ തെളിയിച്ചിരുന്നു. അതേ പിച്ച് തന്നെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തിലും ഉപയോഗിച്ചാല്‍ ഇന്ത്യ അനായായം ജയിക്കുമെന്നാണ് മഞ്ജരേക്കറുടെ നിരീക്ഷണം. ഇതിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീലങ്കയും സൗത്താഫ്രിക്കയും തമ്മില്‍ നേരത്തേ നടന്ന മല്‍സരത്തിലെ അതേ പിച്ച് തന്നെയാണെങ്കില്‍ ഇന്ത്യക്കായിരിക്കും അതു കൂടുതല്‍ ഗുണം ചെയ്യുക.

ROHIT BABAR

പാകിസ്താനെ വളരെ അനായാസം തോല്‍പ്പിക്കാന്‍ അവര്‍ക്കു കഴിയും. കാരണം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു ഇത്തരം പിച്ചുകളില്‍ അതീജിവിക്കാനുള്ള ടെക്‌നിക്ക് അറിയാം. സിംഗിളുകളും ഡബിളുകളുമാണ് വിരാട് കോലിയുടെ ഗെയിം. അത്തരം സാഹചര്യങ്ങളില്‍ പാകിസ്താന്‍ ബാറ്റര്‍മാര്‍ അല്‍പ്പം പതറുകയും ചെയ്യുമെന്നും മഞ്ജരേക്കര്‍ വിശദമാക്കി.

ലോകകപ്പിനു മുമ്പ് ഇംഗ്ലണ്ടിനെതിരേ അവസാനമായി കളിച്ച ടി20 പരമ്പര പാകിസ്താന്‍ 0-2നു തോറ്റിരുന്നു. അതിനു മുമ്പ് അയര്‍ലാന്‍ഡിനെതിരായ ഒരു മല്‍സരത്തിലും തോല്‍വിയറിഞ്ഞു. കൂടാതെ ഷഹീന്‍ അഫ്രീഡിയുടെ ക്യാപ്റ്റന്‍സിയില്‍ ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ 1-4നും പാക് ടീം തകര്‍ന്നടിഞ്ഞിരുന്നു.

ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിരയ്ക്കു വെല്ലുവിളിയുയര്‍ത്താന്‍ കെല്‍പ്പുള്ള ബൗളിങ് നിര പാകിസ്താനു ഇല്ലെന്നാണ് മഞ്ജരേക്കറുടെ വിലയിരുത്തല്‍. പാകിസ്താന്റെ ബൗളിങ് ലൈനപ്പും അത്ര മികച്ചതൊന്നുമല്ല. ഗുഡ് ലെങ്ത്തില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ സാധിക്കുന്നത് ഹാരിസ് റൗഫിനു മാത്രമാണ്. അതു മാറ്റിനിര്‍ത്തിയാല്‍ പേസും സ്വിങും മാത്രമേ അവരുടെ ബൗളര്‍മാര്‍ക്കുള്ളൂ.

IND- PAK

അര്‍ഷ്ദീപ് സിങിന്റെ അതേ പോലെ തന്നെയാണ് ഷഹീന്‍ അഫ്രീഡിയും ബൗള്‍ ചെയ്യുന്നത്. ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന കളിയില്‍ മുന്‍ മല്‍സരങ്ങളിലെ അതേ പിച്ചാണെങ്കില്‍ ഇന്ത്യയുടെ ജോലി എളുപ്പമായി മാറും. കാരണം ആ വെല്ലുവിളിയെ മറിക്കടക്കാനുളുള്ള ബാറ്റിങ് മികവ് ഇന്ത്യക്കുണ്ടെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടുമായി അവസാനം കളിച്ച ടി20 പരമ്പരയില്‍ പാകിസ്താന്റെ ഒരു ബാറ്റര്‍ക്കു പോലും ഫിഫ്റ്റി കുറിക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ന്യൂയോര്‍ക്കിലെ ഇതേ ഗ്രൗണ്ടില്‍ ബംഗ്ലാദേശുമായി ദിവസങ്ങള്‍ക്കു മുമ്പ് സന്നാഹ മല്‍സരം കളിച്ചപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര കരുത്ത് കാണിച്ചിരുന്നു. റിഷഭ് പന്ത് തകര്‍പ്പന്‍ ഫിഫ്റ്റി ഈ മല്‍സരത്തില്‍ കുറിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ അതിവേഗത്തില്‍ 40 പ്ലസ് റണ്‍സും അടിച്ചെടുത്തിരുന്നു.

സൂര്യകുമാര്‍ യാദവും മോശമല്ലാത്ത പ്രകടനമാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്. നായകന്‍ രോഹിത്, ഓപ്പണറായി പരീക്ഷിക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവര്‍ക്കാണ് ബാറ്റിങില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതെ പോയത്. എങ്കിലും മല്‍സരത്തില്‍ 60 റണ്‍സിന്റെ ഏകപക്ഷീയമായ വിജയം കൊയ്യാന്‍ ഇന്ത്യക്കായിരുന്നു.

Story first published: Wednesday, June 5, 2024, 12:37 [IST]
Other articles published on Jun 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+