Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ബുംറ നിങ്ങളാണ് ഹീറോ!! പാക് പടയെ തീര്‍ത്തു, സൂപ്പര്‍ 8 തൊട്ടരികെ

ന്യൂയോര്‍ക്ക്: ബാറ്റിങ് നിര ദുരന്തമായി മാറിയെങ്കിലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മാജിക്കല്‍ പ്രകടനം ടീം ഇന്ത്യയെ രക്ഷിച്ചു. ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള ക്ലാസിക്ക് പോരാട്ടത്തില്‍ ഇന്ത്യക്കു ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. തുടരെ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ട് യോഗ്യതയ്ക്കു തൊട്ടരികെയെത്തിയപ്പോള്‍ പാകിസ്താന്‍ പുറത്താവലിന്റെ വക്കിലുമാണ്.

120 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് പാകിസ്താനു ഇന്ത്യ നല്‍കിയത്. മറുപടിയില്‍ ഉജ്ജ്വല ബൗളിങിലൂടെ പാക് പടയെ ഇന്ത്യ വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റിനു 117 റണ്‍സെടുക്കാനേ പാകിസ്താനു കഴിഞ്ഞുള്ളൂ. 31 റണ്‍സെടുത്ത ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനാണ് പാക് ടീമിന്റെ ടോപ്‌സ്‌കോററായത്. മറ്റാരെയും 15നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.

BUMRAH

ഇമാദ് വസീം 15 റണ്‍സ് നേടിയപ്പോള്‍ ബാബര്‍ ആസം, ഉസ്മാന്‍ ഖാന്‍, ഫഖര്‍ സമാന്‍ എന്നിവര്‍ 13 റണ്‍സ് വീതമെടുത്തു. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത മൂന്നു പേരെ പുറത്താക്കിയ ബുംറയാണ് ഇന്ത്യന്‍ ഹീറോ. ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റുകളും നേടി.

നേരത്തേ ഒരോവര്‍ ബാക്കിനില്‍ക്കെയാണ് 119 റണ്‍സില്‍ ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തിയത്. 42 റണ്‍സെടുത്ത റിഷഭ് പന്തിന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ 100 റണ്‍സ് പോലും തികയ്ക്കില്ലായിരുന്നു 31 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറുകളടിച്ചു. നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട അക്ഷര്‍ പട്ടേല്‍ (20), നായകന്‍ രോഹിത് ശര്‍മ (13) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.

INDIA

വിരാട് കോലി (4) ഒരിക്കല്‍ക്കൂടി ഓപ്പണിങ് റോളില്‍ ഫ്‌ളോപ്പായപ്പോള്‍ സൂര്യകുമാര്‍ യാദവ് (7), ശിവം ദുബെ (3), ഹാര്‍ദിക് പാണ്ഡ്യ (7), രവീന്ദ്ര ജഡേജ (0), അര്‍ഷ്ജദീപ് സിങ് (9), ജസ്പ്രീത്് ബുംറ (0), മുഹമ്മദ് സിറാജ് (7*) എന്നിവര്‍ക്കൊന്നു കാര്യമായ സംഭാവന നല്‍കാനായില്ല.

ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടോട്ടല്‍ 180-190 റണ്‍സെങ്കിലും അടിച്ചെടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. കാരണം 10 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 81 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ അടുത്ത ഒമ്പതോവറിനിടെ കൂട്ടത്തകര്‍ച്ചയാണ് ഇന്ത്യക്കു നേരിട്ടത്. വെറും 38 റണ്‍സ് മാത്രമെടുക്കുന്നതിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും ഇന്ത്യ കളഞ്ഞുകുളിക്കുകയായിരുന്നു. ഇതോടെ 119 റണ്‍സിനു ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ ഖാന്‍, ഫഖര്‍ സമാന്‍, അസം ഖാന്‍, ഷതാബ് ഖാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഇമാദ് വസീം, ഷഹീന്‍ അഫ്രീഡി, നസീം ഷാ, മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ്.

Story first published: Sunday, June 9, 2024, 18:30 [IST]
Other articles published on Jun 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+