Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യയും പാക്കും എന്തിന് എപ്പോഴും ഒരേ ഗ്രൂപ്പില്‍? ചോദ്യം ചെയ്ത് വീരു

ടി20 ലോകകപ്പില്‍ ഏഷ്യന്‍ ക്രിക്കറ്റിലെ പവര്‍ഹൗസുകളായ ഇന്ത്യയെയും പാകിസ്താനെയും ഇനി ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്നു ഐസിസിയോടു അഭ്യര്‍ഥിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇത്തവണ ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു മുന്നേറിയപ്പോള്‍ പാകിസ്താന്‍ പുറത്തായിരുന്നു. പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് അവര്‍ക്കു ഫിനിഷ് ചെയ്യാനായത്.

ഇന്ത്യയോടും അമേരിക്കയോടുമേറ്റ തോല്‍വികളാണ് അവര്‍ക്കു സൂപ്പര്‍ എട്ടില്‍ സ്ഥാനം നിഷേധിച്ചത്. ഇന്ത്യക്കൊപ്പം ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി അമേരിക്ക സൂപ്പര്‍ എട്ടില്‍ ഇടം പിടിക്കുകയും ചെയ്തു. ബൗളിങ് നിര ഉജ്ജ്വല പ്രകടനം നടത്തിയെങ്കിലും ബാറ്റിങ് നിര ചതിച്ചതാണ് പാകിസ്താനു വിനയായത്. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

അയര്‍ലാന്‍ഡിനെതിരേ കഴിഞ്ഞ ദിവസം നടന്ന അവസാന റൗണ്ട് മല്‍സരത്തിലും പാക് ബാറ്റിങ് നിര തകര്‍ന്നിരുന്നു. അട്ടിമറിത്തോല്‍വി മുന്നില്‍ കണ്ട അവര്‍ കഷ്ടിച്ചാണ് ജയവുമായി തടിതപ്പിയത്. ക്രിക്ക്ബസുമായി സംസാരിക്കവെയാണ് ടൂര്‍ണമെന്റില്‍ പാക് ടീം പതറിയതിനെക്കുറിച്ചും പുറത്താവലിനെക്കുറിച്ചും സെവാഗ് സംസാരിച്ചത്.

ROHIT BABAR

അമേരിക്കയും അയര്‍ലാന്‍ഡും തമ്മിലുള്ള അവസാന റൗണ്ട് മല്‍സര മഴ കാരണം ഉപേക്ഷിക്കപ്പെട്ടതോടെയാണ് പാകിസ്താന്റെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ അസ്തമിച്ചത്. ഈ കളിയില്‍ അമേരിക്ക തോറ്റിരുന്നെങ്കില്‍ പാക് ടീമിനു പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ നിന്നുള്ള പുറത്താവവലിനു മഴയെ പഴിക്കാന്‍ പാക് ടീമിനു സാധിക്കില്ലെന്നും അവരുടെ തന്നെ വീക്ക്‌നെസാണ് തിരിച്ചടിയായതെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

നിങ്ങള്‍ക്കു (പാകിസ്താന്‍) എങ്ങനെ മഴയെ കുറ്റപ്പെടുത്താന്‍ സാധിക്കും? ഇനി നിങ്ങള്‍ ജയിച്ചാലും മുന്നോട്ടു പോവാന്‍ അര്‍ഹത ഇല്ലായിരുന്നു. സൂപ്പര്‍ എട്ടില്‍ പാകിസ്താന്‍ പുറത്താവുമായിരുന്നു. അവിടെ എളുപ്പമുള്ള എതിരാളികളെയല്ല നിങ്ങള്‍ക്കു ലഭിക്കുക. ആദ്യമായി ലോകകപ്പില്‍ കളിച്ചവരോടാണ് (അമേിക്ക) നിങ്ങള്‍ തോറ്റതെന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടത് ആവശ്യമാണ്.

അടുത്ത റൗണ്ടിലേക്കു മുന്നേറാന്‍ നിങ്ങള്‍ക്കു അര്‍ഹതയില്ല. ഇന്ത്യക്കെതിരേ 120 റണ്‍സ് ചേസ് ചെയ്യാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല. കൈവശം വിക്കറ്റുകളുണ്ടായിട്ടും 113 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നിങ്ങള്‍ക്കു എങ്ങനെ മഴയെ കുറ്റപ്പെടുത്താന്‍ സാധിക്കുമെന്നും സെവാഗ് തുറന്നടിച്ചു.

VIRENDER SEHWAG

നേരത്തേ ഐസിസിയുടെ പല പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടത്. 2021, 22 വര്‍ഷങ്ങളിലെ ടി20 ലോകകപ്പില്‍ ഇരുടീമുകളും ഒരേ ഗ്രൂപ്പിലായിരുന്നു പോരടിച്ചത്. 2021ല്‍ പാകിസ്താന്‍ പത്തു വിക്കറ്റിന്റെ വിജയം ആഘോഷിച്ചപ്പോള്‍ 2022ല്‍ ഇന്ത്യ പകരം വീട്ടുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് ഇത്തവണയും ഇന്ത്യ ആധിപത്യം അരക്കിട്ടുറപ്പിച്ചത്. ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഐസിസി പുനരാലോചിക്കണമെന്നു സെവാഗ് ആവശ്യപ്പെട്ടു.

2007ല്‍ (ഏകദിന ലോകകപ്പ്) ഇന്ത്യയോ, പാകിസ്താനോ രണ്ടാം റൗണ്ടിലേക്കു യോഗ്യത നേടിയില്ല. അന്നു മുതല്‍ ഇരുടീമുകളും വ്യത്യസ്ത ഗ്രൂപ്പുകളിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടു ടീമുകളെയും ഒരേ ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഐസിസി പുനര്‍ വിചിന്തനം നടത്തും. ഇവരെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള ഒരു ടീം ഗ്രൂപ്പില്‍ ഇല്ലെന്നു ഉറപ്പാക്കുകയും ചെയ്യുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 17, 2024, 10:51 [IST]
Other articles published on Jun 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+