Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യന്‍ ടീമില്‍ നോ എന്‍ട്രി! ഐപിഎല്ലില്‍ മിന്നിച്ചാല്‍ തിരികെ വരണം, ആരൊക്കെ?

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയായി മാറിയിരിക്കുകയാണ് ഐപിഎല്ലിന്റ 17ാം സീസണ്‍, മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി മികച്ച പ്രകടനം നടത്തുന്നവരെയായിരിക്കും ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കുകയെന്നു ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടു തന്നെ നിലവില്‍ ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടില്ലാത്ത പല പ്രധാനപ്പെട്ട കളിക്കാരുടെയും അവസാനത്തെ കച്ചിത്തുരുമ്പായി ഐപിഎല്‍ മാറിയിരിക്കുകയാണ്.

ഫിക്‌സ്ചര്‍ ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് 23നായിരിക്കും ഐപിഎല്ലിനു കൊടിയേറുകയെന്നാണ് വിവരം. ഈ വര്‍ഷം ഇതുവരെ ഇന്ത്യ കളിച്ചത് ഒരേയൊരു ടി20 പരമ്പരയില്‍ മാത്രമാണ്. ജനുവരിയില്‍ അഫ്ഗാനിസ്താനെതിരേയായിരുന്നു മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര. ഈ കാരണത്താല്‍ തന്നെയാണ് ലോകകപ്പ് ടീം സെലക്ഷനില്‍ ഐപിഎല്‍ നിര്‍ണായകമായി മാറിയത്.

BHUVNESHWAR KUMAR

എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായിക്കഴിഞ്ഞ ചില വമ്പന്‍ കളിക്കാര്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. നിലവില്‍ ലോകകപ്പ് പ്ലാനിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തുകയാണെങ്കില്‍ ഇവരെ ലോകകപ്പ് സ്‌ക്വാഡിലേക്കു ഇന്ത്യക്കു പരിഗണിക്കാവുന്നതാണ്. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു പരിശോധിക്കാം.

ആദ്യത്തെയാള്‍ സ്വിങ് ബോള്‍ സ്‌പെഷ്യലിസ്റ്റായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ്. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാനത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചതും ഭുവിയായിരുന്നു. പക്ഷെ ടൂര്‍ണമെന്റിനു ശേഷം ടീമില്‍ നിന്നൊഴിവാക്കപ്പട്ട ഭുവി പിന്നീട് പരിഗണിക്കപ്പെട്ടതുമില്ല.

ദേശീയ ടീമില്‍ ഇല്ലെങ്കിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം സജീവമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ ചില ടൂര്‍ണമെന്റുകളില്‍ കളിച്ച ഭുവി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. ബൗളിങില്‍ അവരുടെ ടീമിലെ ഏറ്റവും പരിചയസമ്പന്നായ താരവും ഭുവിയാണ്.

എസ്ആര്‍എച്ചിനായി വിക്കറ്റുകള്‍ പിഴുത് മിന്നിച്ചാല്‍ അദ്ദേഹത്തെ ടി20 ലോകകപ്പ് ടീമിലേക്കു ഇന്ത്യക്കു പരിഗണിക്കാവുന്നതാണ്. ലോകകപ്പ് വേദിയായ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലെ പിച്ചുകള്‍ ഭുവിയുടെ ബൗളിങിനു യോജിച്ചതുമാണ്.

സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. നിലവില്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിനു ഇന്ത്യന്‍ ടീമില്‍ ഇടമില്ല. കുല്‍ദീപ് യാദവിന്റ മടങ്ങിവരവും രവി ബിഷ്‌നോയിയുടെ മികച്ച ഫോമുമാണ് ചഹലിനു തിരിച്ചടിയായി മാറിയത്. അതു മാത്രമല്ല ദേശീയ ടീമിനായി അവസാനം കളിച്ച മല്‍സരങ്ങളിലൊന്നും ചഹലിനു തിളങ്ങാനുമായില്ല.

YUZVENDRA CHAHAL

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ ബൗളിങിലെ തുറുപ്പുചീട്ടാണ് ചഹല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും അവര്‍ക്കായി അദ്ദേഹം വിക്കറ്റുകള്‍ കൊയ്തു കൂട്ടിയിരുന്നു. 2022ലെ സീസണില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും ചഹലിനായിരുന്നു. ടി20 ലോകകപ്പിന്റെ വേദികള്‍ സ്ലോയും സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതുമാണ്. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ മിന്നിക്കുകയാണെങ്കില്‍ ചഹലിനെ തീര്‍ച്ചയായും ടീമിലുള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്.

വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ് അദ്ദേഹം. പക്ഷെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായ ധവാന് ഒരു അസാധാരണ പ്രകടനം പുറത്തെടുക്കാനായാല്‍ ഇപ്പോഴും നേരിയ ടി20 ലോകകപ്പ് സാധ്യത നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലുമാണ് ലോകകപ്പില്‍ മല്‍സരരംഗത്തുള്ളത്.

ഇതില്‍ ജയ്‌സ്വാള്‍ ഏറെക്കുറെ സ്ഥാനമുറപ്പാക്കിയെങ്കിലും ഗില്ലിന്റെ കാര്യം സംശയമാണ്. അങ്ങനെയെങ്കില്‍ ധവാന്റെ സാധ്യതയും വര്‍ധിക്കും. ഐപിഎല്ലില്‍ ജയ്‌സ്വാളിനേക്കാള്‍ മികച്ച പ്രകടനം നടത്തിയാല്‍ ധവാനെ ഇന്ത്യക്കു പരിഗണിക്കാവുന്നതാണ്. ലോകകപ്പ് പോലെയൊരു വലിയ വേദിയില്‍ അനുഭവസമ്പത്ത് വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ ജയ്‌സ്വാളിനെ ധവാന്‍ ഓവര്‍ടേക്ക് ചെയ്യും. മാത്രമല്ല ഐസിസി ടൂര്‍ണമെന്റുകളിലെ മികച്ച റെക്കോര്‍ഡും അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്.

Story first published: Tuesday, February 13, 2024, 18:11 [IST]
Other articles published on Feb 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+