Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ആ ക്യാച്ച് മിസ്സാക്കിയിരുന്നെങ്കില്‍ സൂര്യ ടീമിന് പുറത്ത്! ഞെട്ടിച്ച് രോഹിത്

ടി20 ലോകകപ്പ് നേട്ടത്തിന്റെ വിജയലഹരിയിലാണ് ടീം ഇന്ത്യ. 17 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷമാണ് വീണ്ടുമൊരു ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടത്. കുട്ടി ക്രിക്കറ്റിലെ രാജാക്കന്‍മാരായി തിരിച്ചെത്തിയ രോഹിത് ശര്‍മയ്ക്കും സംഘത്തിനും അവിശ്വസനീയ സ്വീകരണമാണ് നാട്ടില്‍ ലഭിച്ചത്. ഫൈനലില്‍ സൗത്താഫ്രിക്കയെ വീഴ്ത്തിയാണ് ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് ഇന്ത്യ അവസാനിപ്പിച്ചത്.

ഈ മല്‍സരത്തിലെ ടേണിങ് പോയിന്റായി മാറിയത് ബൗണ്ടറി ലൈനിനു അരികില്‍ വച്ച് സൂര്യകുമാര്‍ യാദവെടുത്ത വണ്ടര്‍ ക്യാച്ചായിരുന്നു. ഈ ക്യാച്ച് സൂര്യ പാഴാക്കിയിരുന്നെങ്കില്‍ എന്താണ് സംഭവിക്കുകയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് രോഹിത്.

ROHIT SHARMA- SURYAKUMAR YADAV

രോഹിത്തുള്‍പ്പെടെയുള്ള ഇന്ത്യന്‍ ടീമിലെ ചില താരങ്ങളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വീട്ടിലേക്കു ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. രോഹിത്തിനെക്കൂടാതെ സൂര്യ, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ, ബൗളിങ് കോച്ച് പരസ് മാംബ്രെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവിടെ വച്ച് സംസാരിക്കവെയാണ് സൂര്യയുടെ ക്യാച്ചിനെക്കുറിച്ച് രോഹിത് സംസാരിച്ചത്.

ഈ ക്യാച്ച് സൂര്യ പാഴാക്കിയിരുന്നെങ്കില്‍ ടീമില്‍ നിന്നും അദ്ദേഹത്തെ താന്‍ പുറത്താക്കിയേനെയെന്നാണ് തമാശരൂപേണ രോഹിത് പറഞ്ഞത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുള്‍പ്പെടെയുള്ളവര്‍ ഇതുകേട്ട് ചിരിക്കുകയും ചെയ്തു.

ബോള്‍ തന്റെ കൈകളിലാണ് പതിച്ചതെന്നായിരുന്നു സൂര്യകുമാര്‍ യാദവ് പറഞ്ഞത്. അവന്‍ അതു കൈയ്ക്കുള്ളിലാക്കിയത് നന്നായി. അല്ലായിരുന്നെങ്കില്‍ ഞാന്‍ അവനെ ടീമില്‍ നിന്നും ഒഴിവാക്കുമായിരുന്നുവെന്നു രോഹിത് മറാത്തി ഭാഷയില്‍ ചെറു ചിരിയോടെ വ്യക്തമാക്കി.

ഫൈനലിലെ ഈ ക്യാച്ച് എത്ര മാത്രം നിര്‍ണായകമായിരുന്നുവെന്നു തെളിയിക്കുന്നതാണ് രോഹിത്തിന്റെ ഈ വാക്കുകള്‍. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറില്‍ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. സൗത്താഫ്രിക്കയുടെ പ്രതീക്ഷ മുഴുവന്‍ ക്രീസിലുണ്ടായിരുന്ന അവസാന അംഗീകൃത ബാറ്റര്‍ കൂടിയായ മില്ലറിലായിരുന്നു. അദ്ദേഹം ക്രീസില്‍ നിന്നാല്‍ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ കഴിയുന്ന സ്‌കോറായിരുന്നു അത്.

ഒരു ഫുള്‍ ടോസായിരുന്നു ഹാര്‍ദിക്ക് എറിഞ്ഞത്. മില്ലര്‍ അതു ലോങ്ഓഫിനു മുകളിലൂടെ പറത്തുകയും ചെയ്തു. സിക്‌സര്‍ തന്നെയായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത്. ബൗണ്ടറി ലൈനിനു മുകളിലൂടെ ബോള്‍ സിക്‌സറിലെത്തുമെന്നുറപ്പിച്ചിരിക്കെയാണ് ഇടതു ഭാഗത്തു നിന്നും കുതിച്ചെത്തിയ സൂര്യ റണ്ണിങ് ക്യാച്ചിലൂടെ മില്ലറെ മടക്കിയത്.

ബൗണ്ടറി ലൈനനിന് തൊട്ടടുത്ത് വച്ച് ക്യാച്ചെടുത്ത സൂര്യ പെട്ടെന്നാണ് അത് മുകളിലേക്കെറിഞ്ഞ് ബൗണ്ടറി റോപ്പിനു പുറത്തേക്കിറങ്ങിയത്. അതേ വേഗതയില്‍ അകത്തേക്കും കയറിയ അദ്ദേഹം ബോള്‍ കൈയ്ക്കുള്ളിലാക്കിയപ്പോള്‍ ലോക കിരീടം കൂടിയാണ് വരുതിയിലായത്.

ROHIT SHARMA- SURYAKUMAR YADAV

രോഹിത് ഈ സമയത്തു ലോങ് ഓണിലാണ് ഫീല്‍ഡ് ചെയ്തിരുന്നത്. മില്ലറുടെ ഷോട്ട് ആകാശത്തേക്കുയര്‍ന്നപ്പോള്‍ അതു സിക്‌സറാവുമെന്നുറപ്പിച്ച രോഹിത് നിരാശയിലാണ് കാണപ്പെട്ടത്. പൊടുന്നനെയാണ് സൂര്യയുടെ അവിസ്മരണീയ ക്യാച്ച് വന്നത്. ഇതു കണ്ടതോടെ രോഹിത് വലിയ ആവേശത്തിലാവുകയും ചെയ്തു.

മില്ലറുടെ ഈ പുറത്താവലാണ് കളിയിടെ ടേണിങ് പോയിന്റെന്നു നിസംശയം പറയാം. ആ ഷോട്ട് സിക്‌സറായിരുന്നെങ്കില്‍ സൗത്താഫ്രിക്കയുടെ ലക്ഷ്യം അഞ്ചു ബോളില്‍ 10 റണ്‍സായി മാറുമായിരുന്നു. മില്ലര്‍ ക്രീസിലുണ്ടെങ്കില്‍ സൗത്താഫ്രിക്കയ്ക്കു ഇതു നേടിയെടുക്കാനും സാധിച്ചേനെ.

മില്ലര്‍ പുറത്തായ ശേഷം കാഗിസോ റബാഡ ഒരു ബൗണ്ടറിയടിച്ചെങ്കിലും പിന്നീട് വലിയ ഷോട്ടുകളൊന്നും ഹാര്‍ദിക് അനുവദിച്ചില്ല. ഇതോടെ ഏഴു റണ്‍സിന്റെ നാടകീയ വിജയവുമായി ഇന്ത്യ വീണ്ടുമൊരു ലോകകപ്പില്‍ മുത്തമിടുകയും ചെയ്തു.

Story first published: Saturday, July 6, 2024, 7:31 [IST]
Other articles published on Jul 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+