For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 Word Cup 2024: സഞ്ജുവിനെക്കുറിച്ച് ആ പ്രവചനം കിറുകൃത്യം! വളരെ ഹാപ്പി, എബിഡി പറയുന്നു

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയതില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെക്കുറിച്ച് സ്വന്തം യൂട്യുബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് സഞ്ജു സീനിയര്‍ ടീമിനു വേണ്ടി ഐസിസി ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറെടുക്കുന്നത്.

വളരെ ശക്തമായ സ്‌ക്വാഡിനൊണ് ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. സഞ്ജു സാംസണിനെ ഈ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്. ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടം പിടിക്കുമെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. അതു തന്നെ സംഭവിച്ചതായും എബിഡി വ്യക്തമാക്കി.

SANJU SAMSON

രാജസ്ഥാന്‍ റോയല്‍സിനൊപ്പം സഞ്ജുവിനു ഇതു വളരെ മികച്ച സീസണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ ഏറെ ഇഷ്ടമാണ്. സഞ്ജുവിന്റെ ബാറ്റിങ് കാണുമ്പോള്‍ അതു വളരെ ഈസിയായി നമുക്കു തോന്നുകയും ചെയ്യും. അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിലൂടെ മറ്റൊരു ലീഡറെക്കൂടിയാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നതെന്നും എബിഡി പറഞ്ഞു.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ ഐപിഎല്ലില്‍ കുതിക്കുകയാണ് മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ റോയല്‍സ്. ഒമ്പതു മല്‍സരങ്ങളില്‍ എട്ടിലും ജയിച്ച് തലപ്പത്തുള്ള അവര്‍ പ്ലേഓഫ് ഉററപ്പാക്കിക്കഴിഞ്ഞു. ഒരു കളി കൂടി ജയിച്ചാല്‍ റോയല്‍സിനു പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാം.

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ലോകപ്പ് ടീമില്‍ വിരാട് കോലിയെയും ഉള്‍പ്പെടുത്തിയത് വളരെ നല്ല നീക്കമാണെന്നു എബിഡി അഭിപ്രായപ്പെട്ടു. രണ്ടു പേരും ലോകകപ്പില്‍ കളിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഒരുപാട് അനുഭവസമ്പത്തുള്ള താരങ്ങള്‍ കൂടിയാണ് ഇരുവരും. സഞ്ജു സാംസണിനെക്കൂടാതെ ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയതിലൂടെ മറ്റൊരു ലീഡറെക്കൂടിയാണ് ഇന്ത്യക്കു ലഭിച്ചത്.

ശിവം ദുബെയെ ടീമിലെടുത്തത് വളരെ മികച്ച കാര്യമാണ്. സിഎസ്‌കെയ്ക്കു വേണ്ടി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ദുബെയെ ടീമിലെത്തിച്ചത്. ഐപിഎല്ലില്‍ അദ്ദേഹം അധികം ബൗള്‍ ചെയ്തിട്ടില്ല. ടി20 ലോകകപ്പില്‍ ബൗളിങിലും ദുബെയ്ക്കു അവസരങ്ങള്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും എബിഡി പറഞ്ഞു.

ROHIT- KOHLI

യുസ്വേന്ദ്ര ചഹലിനെ ടീമില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യയുടെ തീരുമാനത്തിലും എബിഡി അതിയായ ആഹ്ലാദം പ്രകടിപ്പിച്ചു. ചഹല്‍ ടീമിലേക്കു വന്നതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. ഇതു അദ്ദേഹത്തെ സംബന്ധിച്ച് എത്ര മാത്രം വലുതായിരിക്കുമെന്നു എനിക്കറിയാം. ചഹലിന്റെ കാര്യത്തില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ചില ലോകകപ്പുകള്‍ അടുത്തിടെ നഷ്ടമായതില്‍ ചഹലിനു എത്ര മാത്രം വേദനയുണ്ടായിട്ടുണ്ടാവുമെന്നു എനിക്കു മനസ്സിലാവും. നീ തീര്‍ച്ചയായും ലോകകപ്പ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നു. അഭിനന്ദനങ്ങള്‍ യുസിയെന്നും എബിഡി വ്യക്തമാക്കി.

ചില പ്രധാനപ്പെട്ട കളിക്കാര്‍ക്കു ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയതിന്റെ നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു. കെഎല്‍ രാഹുലിനും ഇഷാന്‍ കിഷനും ഈ ടീമില്‍ സ്ഥാനം ലഭിച്ചില്ല. രണ്ടു പേരെയും സംബന്ധിച്ച് വലിയ നിരാശ തന്നെയായിരിക്കും ഇത്. രണ്ടു പേരും വളരെ മികച്ച ക്രിക്കറ്റര്‍മാരാണ്. ഭാവിയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ തങ്ങളുടെ സ്ഥാനത്തിനു വേണ്ടി ഇരുവരും പോരാടുക തന്നെ ചെയ്യും. ശുഭ്മന്‍ ഗില്‍, റിങ്കു സിങ് എന്നിവര്‍ക്കും 15 ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 2, 2024, 13:53 [IST]
Other articles published on May 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+