മുംബൈ: ടി20 ലോകകപ്പ് പോരാട്ടം സൂപ്പര്‍ എട്ടിലേക്ക് കടക്കുകയാണ്. ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം അഫ്ഗാനിസ്ഥാനെതിരേയാണ്. നാളെ നടക്കാനിരിക്കുന്ന മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ബംഗ്ലാദേശും ഓസ്‌ട്രേലിയയുമാണ് ഇന്ത്യയുടെ എതിരാളികള്‍. അതുകൊണ്ടുതന്നെ അഫ്ഗാനെതിരേ ഇന്ത്യക്ക് എന്ത് വിലകൊടുത്തും ജയിക്കേണ്ടതായുണ്ട്. എന്നാല്‍ ഇന്ത്യക്ക് വലിയ നിരാശയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇന്ത്യ-അഫ്ഗാന്‍ മത്സരം നടക്കാന്‍ സാധ്യത വളരെ കുറവാണ്. കാരണം ശക്തമായ മഴയാണ് ബാര്‍ബഡോസിലുള്ളത്. ഇന്നെല്ലാം ശക്തമായ മഴയും ഇടിമിന്നലുമാണ് ഇവിടെയുണ്ടായിരുന്നത്. നേരത്തെ 10% മഴ സാധ്യതയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മഴ സാധ്യത 60% മുകളിലാണ്. നാളെയും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്. മത്സരം നടക്കുന്ന സമയത്ത് ശക്തമായ മഴയാണ് ഇവിടെ പ്രവചിക്കുന്നത്.
മത്സരഫലം അറിയാന്‍ കുറഞ്ഞത് 6 ഓവര്‍ മത്സരമെങ്കിലും നടത്തേണ്ടതായുണ്ട്. അതിന് സാധ്യതയില്ലെന്നാണ് നിലവിലെ കാലാവസ്ഥ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഇന്ത്യ-അഫ്ഗാന്‍ മത്സരം ഉപേക്ഷിക്കാനാണ് സാധ്യത. മത്സരം ഉപേക്ഷിച്ചാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റുകള്‍ വീതം ലഭിക്കും. ഈ മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യയുടെ സെമി സാധ്യകളെ അത് കാര്യമായി ബാധിച്ചേക്കും. കാരണം അടുത്ത രണ്ട് മത്സരത്തിലും മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്.
ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് ജയിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ അഫ്ഗാനേയും ബംഗ്ലാദേശിനേയും തോല്‍പ്പിച്ച് സെമിയിലേക്ക് മുന്നേറാനായിരുന്നു ഇന്ത്യയുടെ പദ്ധതി. പക്ഷെ നിലവിലെ കാലാവസ്ഥ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് സെമിയിലേക്കെത്താന്‍ സാധിച്ചേക്കില്ല. ഇന്ത്യയുടെ മൂന്ന് മത്സരവും മഴ സാധ്യത നിലനില്‍ക്കുന്നു. ഓസ്‌ട്രേലിയ-അഫ്ഗാന്‍ മത്സരത്തിന്റെ ഫലം നിര്‍ണ്ണായകമാവും. നിലവില്‍ എല്ലാ മത്സരങ്ങള്‍ക്കും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കാണ് കൂടുതല്‍ മഴ ഭീഷണിയുള്ളത്. ആദ്യത്തെ രണ്ട് മത്സരം നടന്നിരുന്നെങ്കില്‍ ഇന്ത്യക്ക് സെമി പ്രതീക്ഷ സജീവമാക്കാമായിരുന്നു. എന്നാല്‍ അഫ്ഗാനെതിരായ ആദ്യ മത്സരം തന്നെ മഴമൂലം തടസപ്പെട്ടേക്കും. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ അഫ്ഗാന്റേയും ഓസ്‌ട്രേലിയയുടേയും പ്രകടനത്തെ ആശ്രയിച്ചിരിക്കും. ഓസ്‌ട്രേലിയ സെമി കളിക്കാന്‍ സാധ്യത കൂടുതലാണ്. അഫ്ഗാനാണ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെയടക്കം തോല്‍പ്പിച്ചവരാണ് അഫ്ഗാന്‍. വെസ്റ്റ് ഇന്‍ഡീസ് സാഹചര്യത്തില്‍ തിളങ്ങാന്‍ അഫ്ഗാന് സാധിക്കും. മികച്ച സ്പിന്‍ കരുത്തുള്ള ടീമാണ് അഫ്ഗാന്‍. അതുകൊണ്ടുതന്നെ എല്ലാ എതിരാളികള്‍ക്കും അവര്‍ വലിയ ഭീഷണി ഉയര്‍ത്തുന്നു. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരം ജയിച്ചാണ് എത്തുന്നത്. നാലാമത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. വിന്‍ഡീസില്‍ ശക്തമായ മഴ വരുന്ന ദിവസങ്ങളില്‍ പ്രവചിക്കപ്പെടുന്നുണ്ട്.
അതുകൊണ്ടുതന്നെ മിക്ക മത്സരങ്ങളും തടസപ്പെടാനോ ഉപേക്ഷിക്കാനോ സാധ്യതയുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷകളാണുള്ളതെങ്കിലും കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റങ്ങളോടെ അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കുല്‍ദീപ് യാദവ് പ്ലേയിങ് 11ലേക്കെത്തുമ്പോള്‍ മുഹമ്മദ് സിറാജ് പുറത്ത് പോകാനാണ് സാധ്യത. ഇന്ത്യ കഴിഞ്ഞ ദിവസം നെറ്റ്‌സ് പരിശീലനമടക്കം നടത്തിയിരുന്നു.
ഇതിനിടെ തന്നെ മഴ പെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ മത്സരം മഴയുടെ വിളയാട്ടമായി മാറാന്‍ സാധ്യതയുണ്ട്. ഭാഗ്യം തുണച്ചാല്‍ ഇന്ത്യ-അഫ്ഗാന്‍ മത്സരം നടക്കും. നടന്നാല്‍ വമ്പന്‍ ജയം നേടിയെടുത്ത് സെമിയോടടുക്കാനാവും ഇന്ത്യ ശ്രമിക്കുക. എന്തായാലും മഴയാവും സൂപ്പര്‍ 8 കടമ്പ ആര് കടക്കുമെന്ന കാര്യത്തില്‍ നിര്‍ണ്ണായകമാവുകയെന്ന് ഉറപ്പായിരിക്കുകയാണ്.