For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് അംപയര്‍! സൗത്താഫ്രിക്ക രക്ഷപ്പെട്ടു, സംഭവമറിയാം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ജയിക്കാമായിരുന്ന മല്‍സരം അംപയറുടെ മണ്ടത്തരവും ഐസിസി നിയമത്തിലെ അപാകതയും കാരണം ബംഗ്ലാദേശിനു നഷ്ടമായിരിക്കുകയാണ്. അവസാന ബോളിലേക്കു നീണ്ട ഗ്രൂപ്പ് ഡിയിലെ ത്രില്ലറില്‍ നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. ജയത്തിനു കൈയെത്തുംദൂരത്തു വരയെത്തിയ ശേഷമാണ് ബംഗ്ലാദേശിനു മല്‍സരം കൈവിടേണ്ടി വന്നത്. അംപയറുടെ ഭാഗത്തു നിന്നും കളിയുടെ നിര്‍ണായക ഘട്ടത്തില്‍ സംഭവിച്ച ഒരു പിഴവാണ് ടേണിങ് പോയിന്റായി മാറിയത്.

പേസര്‍ ഓട്ട്‌നീല്‍ ബാര്‍ട്ട്മാനെറിഞ്ഞ 17ാം ഓവറിലായിരുന്നു സംഭവം. ബംഗ്ലാദേശ് അപ്പോള്‍ നാലു വിക്കറ്റിനു 87 റണ്‍സെന്ന നിലയിലായിരുന്നു. ജയിക്കാന്‍ വേണ്ടത് 24 ബോളില്‍ 27 റണ്‍സ് മാത്രം. 31 റണ്‍സോടെ തൗഹിദ് റിദോയിയും 15 റണ്‍സെടുത്ത പരിചയ സമ്പന്നനായ മഹമ്മുദുള്ളയുമാണ് അപ്പോള്‍ ക്രീസില്‍. ആദ്യ ബോള്‍ മിഡ് ഓണിലേക്കു കളിച്ച് റിദോയ് സിംഗിളെടുത്തു.

BAN- SA MATCH

അടുത്ത ബോള്‍ നേരിട്ടത് മഹമ്മുദുള്ള. ഒരു ഫുള്‍ ലെങ്ത്ത് ബോളായിരുന്നു ബാര്‍ട്ട്മാന്‍ എറിഞ്ഞത്. മഹമ്മുദുള്ള അതു ലെഗ് സൈഡിലേക്കു ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ടൈമിങ് പാളി നേരെ പാഡില്‍ തട്ടുകയും വിക്കറ്റിനു പിന്നിലൂടെ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സൗത്താഫ്രിക്കന്‍ താരങ്ങള്‍ എല്‍ബിഡബ്ല്യുവിനായി അപ്പീലും ചെയ്തു. അംപംയര്‍ അല്‍പ്പമൊന്നു ആലോചിച്ച ശേഷം അതു ഔട്ടും വിധിക്കുകയായിരുന്നു.

ഇതു കണ്ട് സ്തബ്ധനായ മഹമ്മുദുള്ള റിവ്യു എടുത്തു. റീപ്ലേയില്‍ അദ്ദേഹത്തിന്റെ തീരുമാനമാണ് ശരിയെന്നു തെളിഞ്ഞു. ബോള്‍ വിക്കറ്റുകളില്‍ പതിക്കില്ലെന്നാണും പുറത്തേക്കാണ് പോവുകയെന്നുമാണ് ഹോക്ക് ഐയില്‍ കാണിച്ചത്. ഇതോടെ തേര്‍ഡ്അംപയര്‍ നോട്ടൗട്ട് വിധിച്ചതോടെ മഹമ്മുദുളള രക്ഷപ്പെടുകയുമായിരുന്നു. പക്ഷെ കാലില്‍ തട്ടിയ ശേഷം ലഭിച്ച ആ ഫോര്‍ ബംഗ്ലാദേശിനു അനുവദിക്കപ്പെട്ടില്ല.

ഐസിസി നിയമപ്രകാരം ഓണ്‍ഫീല്‍ഡ് ഔട്ട് വിധിച്ചു കഴിഞ്ഞാല്‍ അതു ഡെഡ് ബോളായാണ് പരിഗണിക്കുക. ഒരു താരം റിവ്യു എടുത്ത് തീരുമാനം തനിക്കു അനൂകുലമാക്കിയാലും തൊട്ടു മുന്‍പ് നേടിയ റണ്‍സ് പരിഗണിക്കപ്പെടില്ല. ഇതു കാരണം ബംഗ്ലാദേശിനു അര്‍ഹിച്ച ഫോര്‍ നിഷേധിക്കപ്പെടുകയും ചെയ്തു.

MAHARAJ

മല്‍സരത്തില്‍ ഇരുടീമുകളെയും വേറിട്ടു നിര്‍ത്തിയതും ഈ നാലു റണ്‍സ് തന്നെയാണ്. അംപയര്‍ അങ്ങനെയൊരു പിഴവ് കാണിച്ചിരുന്നില്ലെങ്കില്‍ അതു ഫോറാവുകയും ബംഗ്ലാദേശ് ഒരു പക്ഷെ മല്‍സരം വിജയിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ നിര്‍ഭാഗ്യവും ഐസിസിയുടെ നിയമത്തിലെ അപാകതയും കാരണം അവര്‍ക്കു ജയം നിഷേധിക്കപ്പെടുകയായിരുന്നു. സൗത്താഫ്രിക്കയാവട്ടെ കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്തു.

മല്‍സരശേഷമുള്ള പോസ്റ്റ് മാച്ച് ഷോയില്‍ അംപയറുടെ തീരുമാനത്തെ ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഇത്. ലോകത്ത് മറ്റൊരു അംപയറും അതു ഔട്ടാണെന്നു വിധിക്കില്ല. ബോള്‍ ലെഗ് സ്റ്റംപിനു പുറത്തക്കാണ് പോവുന്നത് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു.

എന്നിട്ടും അംപയര്‍ എന്തിനാണ് സൗത്താഫ്രിക്കയ്ക്കു അനുകൂലമായി വിധി പറഞ്ഞത്? ബംഗ്ലാദേശിന്റെ ഈ തോല്‍വി നിര്‍ഭാഗ്യകരമാണ്. അംപയറുടെ അബദ്ധം കാരണം നിഷേധിക്കപ്പെട്ട ആ നാലു റണ്‍സാണ് അവരെ ചതിച്ചതെന്നും റായുഡു ചൂണ്ടിക്കാട്ടിയിരുന്നു.

Story first published: Tuesday, June 11, 2024, 6:51 [IST]
Other articles published on Jun 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+