Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: നാലോവറില്‍ വെറും 25; രോഹിത്തിന്റെ കാഞ്ഞ ബുദ്ധി! ഇന്ത്യയെ ജയിപ്പിച്ചത് ആ നീക്കം

സെന്റ് ലൂസിയ: 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലേറ്റ പരാജയത്തിനു ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലൂടെ കണക്കുതീര്‍ത്തിരിക്കുകയാണ് ടീം ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ ഗ്രൂപ്പ് ഒന്നിലെ അവസാന റൗണ്ട് പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും കെട്ടുകെട്ടിച്ചത്. ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമി ഫൈനലിലേക്കു കുതിച്ചപ്പോള്‍ ഓസ്‌ട്രേലിയ പുറത്താവലിന്റെ വക്കിലുമാണ്. ഈ കളിയില്‍ ഒരു ഘട്ടം വരെ ഇന്ത്യ ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ഓസീസിനായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെ ഒരു കിടിലന്‍ തന്ത്രങ്ങള്‍ അവരെ പൂട്ടുകയായിരുന്നു.

വിജയപ്രതീക്ഷയുമായി മുന്നേറിയ ഓസീസിനെ വെറും നാലോവര്‍ കൊണ്ടാണ് രോഹിത് കടിഞ്ഞാണിട്ടത്. മല്‍സരത്തില്‍ ടേണിങ് പോയിന്റായി മാറിയ നീക്കത്തെ കുറിച്ചറിയാം. 206 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ഓസ്‌ട്രേലിയക്കു അസാധ്യമാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ഡേവിഡ് വാര്‍ണറെ ആദ്യ ഓവറില്‍ തന്നെ മടക്കി ഓസീസിനെ ഇന്ത്യ ഞെട്ടിക്കുകയും ചെയ്തിരുന്നു.

ROHIT SHARMA-AXAR PATEL

എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളിലെ നിര്‍ണായക മല്‍സരങ്ങളില്‍ ഇന്ത്യക്കു എല്ലായ്‌പ്പോഴും ഭീഷണിയുയര്‍ത്തിയിട്ടുള്ള ഓപ്പണര്‍ ട്രാവിസ് ഹെഡ് വീണ്ടും കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ ഇന്ത്യയെ ശരിക്കും വിറപ്പിച്ചു. രണ്ടാം വിക്കറ്റില്‍ നായകന്‍ മിച്ച് മാര്‍ഷിനൊപ്പം അദ്ദേഹം 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യ പതറിയിരുന്നു. പവര്‍പ്ലേയില്‍ 65ഉം ആദ്യ പത്തോവറില്‍ 99ഉം റണ്‍സ് ഓസീസ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നു.

നേരത്തേ ആദ്യ പത്തോവറില്‍ ഇന്ത്യ രണ്ടിനു 114 റണ്‍സെന്ന നിലയിലായിരുന്നു. ഓസീസാവട്ട രണ്ടു വിക്കറ്റിനു 99 റണ്‍സുമാണ് നേടിയത്. വ്യത്യാസം വെറും 15 റണ്‍സ് മാത്രം. ഈ ഘട്ടത്തില്‍ ഓസ്ട്രലിയ വിജയപ്രതീക്ഷയിലുമായിരുന്നു. 11ാം ഓവര്‍ എറിഞ്ഞത് രവീന്ദ്ര ജഡേജയാണ്. 17 റണ്‍സ് ഓവറില്‍ അദ്ദേഹം വാരിക്കോരി നല്‍കുകയും ചെയ്തു. അടുത്ത ഓവറില്‍ കുല്‍ദീപ് യാദവിനെ തിരിച്ചുവിളിച്ച് രോഹിത് തന്ത്രം മാറ്റി. ഈ ഓവറില്‍ ഒമ്പതു റണ്‍സ് മാത്രമേ ഓസീസിനു ലഭിച്ചുള്ളൂ.

INDIA VS AUSIS MATCH

അടുത്ത ഓവറിലായിരുന്നു രോഹിത്തിന്റെ യഥാര്‍ഥ മാസ്റ്റര്‍ സ്‌ട്രോക്ക്. നേരത്തേ പവര്‍പ്ലേയില്‍ ഒരോവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത അക്ഷര്‍ പട്ടേലിനെ അദ്ദേഹം തിരികെ കൊണ്ടുവന്നു. ഈ ഓവറില്‍ അക്ഷര്‍ വിട്ടുകൊടുത്തത് വെറും മൂന്നു റണ്‍സ്. സ്പിന്നിനെതിരേ ഓസീസ് പതറുന്നതായി മനസ്സിലായതോടെ രണ്ടു എന്‍ഡിലും രോഹിത് സ്പിന്നര്‍മാരെ നിയോഗിച്ചു. 14ാം ഓവറില്‍ വിക്കറ്റും ലഭിച്ചു. കുല്‍ദീപിനെതിരേ കയറിയടിക്കാന്‍ ശ്രമിച്ച് ഗ്ലെന്‍ മാക്‌സ്വെല്‍ (12 ബോളില്‍ 20) ക്ലീന്‍ ബൗള്‍ഡ്. ഈ ഓവറില്‍ ഏഴു റണ്‍സ് മാത്രമേ വന്നുള്ളൂ.

15ാം ഓവറിലെ ആദ്യ ബോളില്‍ മറ്റൊരു അപകടകാരിയായ മാര്‍ക്കസ് സ്റ്റോയ്‌നിസും (2) പുറത്ത്. തുടര്‍ച്ചയായി ഓവറുകളില്‍ റണ്ണൊന്നും ലഭിക്കാതിരുന്നതോടെ സമ്മര്‍ദ്ദത്തിലായ സ്‌റ്റോയ്‌നിസ് അക്ഷറിനെതിരേ റിവേഴ്‌സ് സ്വീപ്പിനു തുനിയുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഇതു പിടികൂടുകയും ചെയ്തു. ഈ ഓവറില്‍ ആറു റണ്‍സ് മാത്രമാണ് ഓസീസിനു നേടാനായത്. 11 മുതല്‍ 15 വരെയുള്ള ഈ നാലോവറുകളാണ് കളി മാറ്റിയതെന്നു പറയാം. വെറും 25 റണ്‍സ് മാത്രമേ ഓസീസിനു ലഭിച്ചുള്ളൂ. രണ്ടു വമ്പന്‍ വിക്കറ്റുകള്‍ ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

Story first published: Tuesday, June 25, 2024, 7:33 [IST]
Other articles published on Jun 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+