Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: കോലിയെ സ്ലെഡ്ജ് ചെയ്ത് പേസര്‍, പകരം വീട്ടി രോഹിത്! വീഡിയോ വൈറല്‍

നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ മിന്നിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സെമി പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്. ബംഗ്ലാദേശിനെ 50 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. മത്സരത്തിനിടെ ചില നാടകീയ സംഭവങ്ങള്‍ നടന്നിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായപ്പോള്‍ ബംഗ്ലാദേശ് താരങ്ങള്‍ നടത്തിയ അമിത ആഹ്ലാദ പ്രകടനമാണ് വലിയ ചര്‍ച്ചയായത്.

ഇന്ത്യയുടെ ഓപ്പണറും സൂപ്പര്‍ താരവുമായ വിരാട് കോലി മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെതിരേ കാഴ്ചവെച്ചത്. പഴയ മികവിലേക്ക് കോലി എത്തിയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ അദ്ദേഹം കത്തിക്കയറി.

28 പന്തില്‍ 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 37 റണ്‍സോടെയാണ് കോലി പുറത്തായത്. തന്‍സിം ഹസന്‍ സക്കീബാണ് കോലിയെ പുറത്താക്കിയത്. സിക്‌സറിനായി ക്രീസില്‍ നിന്ന് കയറിക്കളിച്ച കോലിയെ സ്ലോ ബോളില്‍ തന്‍സിം ഹസന്‍ സക്കീബ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.

കോലിയുടെ വിക്കറ്റ് നേടിയപ്പോള്‍ പ്രകോപിക്കുന്ന രീതിയിലാണ് തന്‍സിം വിക്കറ്റ് നേട്ടം ആഘോഷിച്ചത്. കോലിയെ സ്ലെഡ്ജ് ചെയ്യുകയും മോശം വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുകയും ചെയ്തു.

പൊതുവേ പെട്ടെന്ന് പ്രതികരിക്കാറുള്ള താരമാണ് കോലി. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. കോലി തലതാഴ്ത്തി നിരാശയോടെ മടങ്ങുകയാണ് ചെയ്തത്. എന്നാല്‍ ബംഗ്ലാദേശ് മറുപടിക്കിറങ്ങിയപ്പോള്‍ പകരം വീട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ കാത്തിരുന്നു.

ബംഗ്ലാദേശ് ഓപ്പണറും മുന്‍ നായകനുമായ ലിറ്റന്‍ ദാസിന്റെ വിക്കറ്റ് നേടിയപ്പോള്‍ കോലിയോട് ചെയ്തതുപോലെ തന്നെ ആക്രമണോത്സക യാത്രയയപ്പാണ് രോഹിത് ശര്‍മ നല്‍കിയത്. കോലിയെ സ്ലെഡ്ജ് ചെയ്തത് ഓര്‍മ്മിപ്പിച്ചാണ് രോഹിത് ലിറ്റന്‍ ദാസിന് മറുപടി നല്‍കിയത്. രോഹിത് ലിറ്റന്‍ ദാസിനോട് പറഞ്ഞത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെ സംഭവം വൈറലായി. രോഹിത്തിന്റെ പ്രകോപനമായ ആഘോഷം കണ്ട് കോലി ചിരിക്കുകയാണ് ചെയ്തത്.

virat kohli rohit sharma

കോലിയും രോഹിത്തും തമ്മില്‍ ഇപ്പോഴുള്ള സൗഹൃദം വ്യക്തമാക്കുന്നതാണ് കോലിയെ അപമാനിച്ചതിനോട് രോഹിത് പകരം വീട്ടിയത്. എന്തായാലും കോലിയോടൊപ്പം വിക്കറ്റ് നേട്ടം ആഘോഷിച്ചാണ് രോഹിത് കണക്കുവീട്ടിയത്.

മത്സരത്തില്‍ രോഹിത് നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാന്‍ സാധിച്ചില്ല. 11 പന്തില്‍ 23 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. റിഷഭ് പന്ത് മികച്ച ഫോമില്‍ കളി തുടരുന്നു. 24 പന്ത് നേരിട്ട് 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 36 റണ്‍സാണ് റിഷഭ് നേടിയത്.

സെമിയോടടുക്കവെ റിഷഭിന്റെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. സൂര്യകുമാര്‍ യാദവിന് തിളങ്ങാനായില്ല. നേരിട്ട ആദ്യ പന്ത് സിക്‌സര്‍ പറത്തിയ സൂര്യ രണ്ടാം പന്തില്‍ പുറത്തായി. ശിവം ദുബെ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു.

24 പന്ത് നേരിട്ട് 3 സിക്‌സര്‍ ഉള്‍പ്പെടെ 34 റണ്‍സാണ് ദുബെ പറത്തിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ സൂപ്പര്‍ ഫിനിഷിങ്ങാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. 27 പന്ത് നേരിട്ട് 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സോടെ ഹാര്‍ദിക് പുറത്താവാതെ നിന്നു.

ഇന്ത്യയുടെ ബൗളര്‍മാര്‍ ശ്രദ്ധേയ പ്രകടനം തുടരുന്നുണ്ട്. കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകളുമായി കസറി. പിച്ചിലെ സ്പിന്‍ ആധിപത്യം നന്നായി മുതലാക്കാന്‍ കുല്‍ദീപിന് സാധിക്കുന്നു. ജസ്പ്രീത് ബുംറ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടി വിക്കറ്റ് നേടുന്നു. അര്‍ഷ്ദീപ് സിങ്ങും ബുംറയും രണ്ട് വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വലിയ കിരീട പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Sunday, June 23, 2024, 13:52 [IST]
Other articles published on Jun 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+