For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കിരീടം നേടിയാല്‍ സമ്മാനത്തുക എത്ര? റണ്ണറപ്പിന് എത്ര കിട്ടും? കണക്കുകളിതാ

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് ആവേശം ഇന്ന് ഫൈനലിലേക്ക് എത്തുകയാണ്. കരുത്തരായ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തിയിരിക്കുന്നത്. രണ്ട് ടീമും താരസമ്പന്നമായതിനാല്‍ ആരാവും കപ്പ് നേടുകയെന്ന് പ്രവചിക്കുക പോലും അസാധ്യം. കൂടുതല്‍ പ്രമുഖരും ഇന്ത്യക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

എന്നാല്‍ ദക്ഷിണാഫ്രിക്ക ഇത്തവണ കന്നി ഐസിസി ട്രോഫി നേടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഫൈനലില്‍ ജയിച്ച് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുകയാണ്. വിജയിക്കുന്ന ടീമിന്റേയും റണ്ണറപ്പിന്റേയും സമ്മാനത്തുകയെക്കുറിച്ച് അറിയാം. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ മത്സരത്തിലെ വിജയിക്ക് ലഭിക്കുന്നത് ഏകദേശം 20.36 കോടി രൂപയാണ്. റണ്ണറപ്പാകുന്ന ടീമിന് 10.63 കോടിയാണ് സമ്മാനത്തുക.

സെമിയില്‍ കളിച്ച ടീമുകള്‍ക്ക് 6.5 കോടി രൂപ വീതം ലഭിക്കും. ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനുമാണ് സെമിയില്‍ പുറത്തായ ടീമുകള്‍. സൂപ്പര്‍ എട്ട് കളിച്ച ടീമുകള്‍ക്ക് 3.6 കോടിയാണ് സമ്മാനത്തുക. ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് സൂപ്പര്‍ എട്ടില്‍ പുറത്തായ ടീമുകള്‍. വമ്പന്‍ സമ്മാനത്തുക എന്നതിലുപരിയായി അഭിമാന കിരീടം എന്നതാണ് താരങ്ങളുടെ ലക്ഷ്യം. ഐസിസി കിരീടം നേടുകയെന്നത് ഒട്ടും എളുപ്പമല്ല. ശക്തമായ പോരാട്ടം തന്നെ ഇതിനായി കാഴ്ചവെക്കണം.

ഇത്തവണ മഴയുടെ ഭീഷണിയും പരിചയമില്ലാത്ത അമേരിക്കയിലെ സാഹചര്യവും മറികടന്നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഫൈനല്‍ കളിച്ചത്. ഇന്ത്യ മുന്‍ കണക്കുകളെല്ലാം വീട്ടിയാണ് ഫൈനലിലെത്തിയിരിക്കുന്നത്. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതോടെ അവര്‍ സെമി കാണാതെ പുറത്തായി. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഓസ്‌ട്രേലിയയോട് പകരം വീട്ടാന്‍ രോഹിത് ശര്‍മക്കും സംഘത്തിനും സാധിച്ചു.

sa in final

2022ലെ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ഇതിന് ഇത്തവണ ഇന്ത്യ കണക്കുവീട്ടി. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ടി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. അതുകൊണ്ട് തന്നെ ടീമിന്റെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇതിന് മുമ്പ് 2014ലെ ടി20 ലോകകപ്പിന്റെ സെമിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു.

ഇത്തവണ ഇന്ത്യ വലിയ പ്രതീക്ഷയിലാണ്. രണ്ടാം ടി20 ലോകകപ്പ് കിരീടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയത് ഇന്ത്യയാണ്. പിന്നീട് പല തവണ സെമിയിലും ഫൈനലിലും എത്തിയെങ്കിലും കിരീടം സ്വന്തമാക്കാനായില്ല. 2013ന് ശേഷം കന്നി ഐസിസി കിരീടമാണ് ഇന്ത്യ നോട്ടമിടുന്നത്. ഇത്തവണയും കപ്പിനും ചുണ്ടിനുമിടയില്‍ ഇന്ത്യക്ക് നിരാശപ്പെടേണ്ടി വരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ ബൗളിങ് കരുത്ത് ശക്തമാണ്. ആന്‍ റിച്ച് നോക്കിയേ, കഗിസോ റബാഡ, മാര്‍ക്കോ യാന്‍സന്‍ എന്നീ പേസര്‍മാര്‍ മികച്ച ഫോമിലാണ് പന്തെറിയുന്നത്. ഇവരെല്ലാം ഐപിഎല്ലിലൂടെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ കളിച്ചിട്ടുള്ള താരങ്ങളാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ദൗര്‍ബല്യം കൃത്യമായി അറിയാം. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

വിരാട് കോലി, റിഷഭ് പന്ത്, ശിവം ദുബെ എന്നിവര്‍ ഫൈനലില്‍ ഫോം കണ്ടെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ റിസര്‍വ് ഡേയടക്കം പരിഗണിച്ച് ഏത് വിധേനയും മത്സരം നടത്താനാണ് ഐസിസി ശ്രമിക്കുന്നത്. എന്തായാലും കിരീട പോരാട്ടം കടുക്കുമെന്ന കാര്യം നിസംശയം പറയാം.

Story first published: Saturday, June 29, 2024, 6:37 [IST]
Other articles published on Jun 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+