For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: അവസാന 2 കളിയില്‍ 30, സഞ്ജുവിന് ഇനിയെത്ര വേണം, ടീമിന് പുറത്താവുമോ?

ലോകകപ്പില്‍ ടീം ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്ന മലയാളി താരം സഞ്ജു സാംസണിന്റെ സ്വപ്‌നം ഇത്തവണയെങ്കിലും പൂവണിയുമെന്ന പ്രാര്‍ഥനയിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം ഇപ്പോള്‍ കരിയറിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇനിയൊരു പിഴവ് സംഭവിച്ചാല്‍ ലോകകപ്പിനെക്കുറിച്ച് അദ്ദേഹത്തിനു മറക്കേണ്ടതായി വരും. മേയ് ഒന്നിനു ലോകകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ ഔഗ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ ഇനിയെത്ര അവസരങ്ങളാണ് സഞ്ജുവിനു ശേഷിക്കുന്നത്? ആരാധകര്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. ഇനി വെറും രണ്ടു അവസരങ്ങള്‍ മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂവെന്നതാണ് ആശങ്കാജനകമായ കാര്യം. ഈ രണ്ടിലും സഞ്ജു ഏറ്റവും മികച്ച ഇന്നിങ്‌സുകള്‍ കളിക്കുകയും വേണം. എങ്കില്‍ മാത്രമേ ലോകകപ്പ് സംഘത്തില്‍ അദ്ദേഹത്തിനു സ്ഥാനമുറപ്പുള്ളൂ. ഇതിനു സാധിക്കാതെ പോയാല്‍ സഞ്ജുവിനു വീട്ടിരുന്ന് കളി കാണ്ടേണ്ടതായി വരും.

SANJU SAMSON

തിങ്കളാഴ്ച (ഏപ്രില്‍ 22) മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (ഏപ്രില്‍ 27) എന്നിവര്‍ക്കെതിരേയാണ് ഈ മാസം റോയല്‍സിനു ബാക്കിയുള്ള മല്‍സരങ്ങള്‍. അതുകൊണ്ടു തന്നെ സഞ്ജു ഇവയില്‍ കസറിയേ തീരൂ. രണ്ടിലും ഫിഫ്റ്റി പ്ലസ് സ്‌കോറോ, ഒന്നില്‍ സെഞ്ച്വറിയോ കുറിക്കാനായാല്‍ അദ്ദേഹത്തിനു ലോകകപ്പ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കാം. ഐപിഎല്ലില്‍ ഇത്തവണ മികച്ച രീതിയിലായിരുന്നു സഞ്ജുവിന്റെ തുടക്കം. ആഴ്ചകളോളം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്ണെടുത്തതും അദ്ദേഹം തന്നെയായിരുന്നു.

പക്ഷെ കഴിഞ്ഞ ദിവസം സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്ത് കെഎല്‍ രാഹുല്‍ തലപ്പത്തേക്കു കയറിയിരുന്നു. അവസാനത്തെ രണ്ടു മല്‍സരങ്ങളിലെ ഫ്‌ളോപ്പ് ഷോയാണ് മലയാളി താരത്തെ ചതിച്ചത്. വെറും 30 റണ്‍സ് മാത്രമേ കഴിഞ്ഞ രണ്ടു കളിയില്‍ അദ്ദേഹം നേടിയുള്ളൂ. പഞ്ചാബ് കിങ്‌സിനെതിരേ 18ഉം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 12ഉം റണ്‍സാണ് സഞ്ജുവിനു സ്‌കോര്‍ ചെയ്യാനായത്.

ഇതു തീര്‍ച്ചയായും സഞ്ജുവിനുള്ള മുന്നറിയിപ്പ് കൂടിയാണ്. ബാറ്റിങില്‍ വീണ്ടും അനാസ്ഥ തുടര്‍ന്നാല്‍ മറ്റു ചില താരങ്ങള്‍ കൂടി അദ്ദേഹത്തെ ഓവര്‍ടേക്ക് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 40.85 ശരാശരിയില്‍ 143 സ്‌ട്രൈക്ക് റേറ്റോടെ രണ്ടു ഫിഫ്റ്റികളടക്കം 286 റണ്‍സുമായാണ് രാഹുല്‍ തലപ്പത്തുള്ളത്.

SANJU SAMSON

അദ്ദേഹത്തേക്കാള്‍ അധികം പിറകിലല്ല സഞ്ജു. ഇത്ര തന്നെ മല്‍സരങ്ങളില്‍ നിന്നും 55.20 ശരാശരിയില്‍ 155.05 സ്‌ട്രൈക്ക് റേറ്റോടെ 276 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. രാഹുലിനേക്കാള്‍ 10 റണ്‍സ് മാത്രം പിറകിലാണ് സഞ്ജു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ദിനേശ് കാര്‍ത്തിക് (226 റണ്‍സ്), റിഷഭ് പന്ത് (210) എന്നിവരെയും സഞ്ജുവിനു ഭയക്കണം.

തിങ്കളാഴ്ച മികച്ചൊരു ഇന്നിങ്‌സുമായി രാഹുലിനെ ഓവര്‍ടേക്ക് ചെയ്യുന്നതോടൊപ്പം റണ്‍വേട്ടയില്‍ തന്റെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം. നേരത്തേ മുംബൈയിലെ വാംഖഡെയില്‍ നടന്ന ആദ്യപാദത്തില്‍ അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. 12 റണ്‍സ് മാത്രമാണ് സഞ്ജുവിനു സ്‌കോര്‍ ചെയ്യാനായത്.

ഇത്തവണ ഹോംഗ്രൗണ്ടില്‍ മുംബൈയ്‌ക്കെതിരേ വലിയൊരു ഇന്നിങ്‌സുമായി ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരിക്കും അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനു ശേഷം ലഖ്‌നൗവിനെതിരേയും വലിയൊരു ഇന്നിങ്‌സ് സഞ്ജുവിനു കളിച്ചേ തീരൂ. ആദ്യപാദത്തില്‍ 82 റണ്‍സോടെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അദ്ദേഹം കൈക്കലാക്കിയിരുന്നു.

Story first published: Saturday, April 20, 2024, 15:26 [IST]
Other articles published on Apr 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+