For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സൂപ്പര്‍ 8ല്‍ ഇന്ത്യക്കു പണി പാളുമോ? ചരിത്രം പറയുന്നത് ഇങ്ങനെ! പേടിക്കണം

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ആത്മവിശ്വാസത്തോടെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്കു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ഗ്രൂപ്പ് എയില്‍ അപരാജിത കുതിപ്പ് നടത്തിയാണ് രോഹിത് ശര്‍മയും സംഘവും അവസാന എട്ടു ടീമുകളിലൊന്നായി മാറിയത്. സൂപ്പര്‍ എട്ടിലെ ആദ്യ ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

20ന് അഫ്ഗാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ അങ്കം. 22ന് ബംഗ്ലാദേശുമായി ഏറ്റുമുട്ടുന്ന ഇന്ത്യ 24ന് ഓസ്‌ട്രേലിയയെയും നേരിടും. ഇവയില്‍ രണ്ടു മല്‍സരങ്ങളിലെങ്കിലും ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു സെമിയില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം, ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യന്‍ ടീം എങ്ങനെയാണ് മുമ്പ് പെര്‍ഫോം ചെയ്തിട്ടുള്ളതെന്നു നമുക്കു പരിശോധിക്കാം.

INDIA

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡി ചാംപ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ എട്ടിലെത്തിയത്. പാകിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നായിരുന്നു ഇന്ത്യന്‍ കുതിപ്പ്. സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനോടു 10 റണ്‍സിനു ഇന്ത്യക്കു കീഴടങ്ങേണ്ടി വന്നു. എന്നാല്‍ സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരെ തുരത്തി എംഎസ് ധോണി നയിച്ച ടീം സെമിയിലേക്കു ടിക്കറ്റെടുത്തു. പിന്നീട് സെമിയും ഫൈനലും കടന്ന് കപ്പുയര്‍ത്താനും ഇന്ത്യക്കു സാധിച്ചിരുന്നു.

അതിനു ശേഷം സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് മികച്ചതായിരുന്നില്ല. പിന്നീടുള്ള സൂപ്പര്‍ എട്ടിലൊന്നും ഇന്ത്യക്കു മുന്നേറാനായിട്ടില്ല. 2009ലെ രണ്ടാം എഡിഷനില്‍ അയര്‍ലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടന്നത്. പക്ഷെ അവിടെ വലിയ ദുരന്തമാണ് ടീമിനെ കാത്തിരുന്നത്. സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവരുള്‍പ്പെട്ട കടുപ്പമേറിയ ഗ്രൂപ്പിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. മൂന്നൂ ടീമുകളോടും തോറ്റ ഇന്ത്യ അവസാന സ്ഥാനക്കാരായി പുറത്തായി.

2010ലും വലിയ തിരിച്ചടി തന്നെയായിരുന്നു ഇന്ത്യന്‍ ടീമിനെ കാത്തിരുന്നത്. ഇത്തവണയും ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടന്നത്. സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പില്‍ ഇന്ത്യ ഒന്നാംസ്ഥാനക്കാരാവുകയായിരുന്നു. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരായിരുന്നു ഇന്ത്യയുടെ ഗ്രൂപ്പിലെ ടീമുകള്‍. ഈ ഗ്രൂപ്പില്‍ നിന്നും ഇന്ത്യക്കു സെമി ഫൈനല്‍ കാണാതെ മടങ്ങേണ്ടി വന്നു.

MS DHONI

2012ലും സൂപ്പര്‍ എട്ടെന്ന കടമ്പ കടക്കാന്‍ ഇന്ത്യക്കു സാധിച്ചില്ല. ഗ്രൂപ്പുഘട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍ എന്നിവരെ പരാജയപ്പെടുത്തിയെങ്കിലും സൂപ്പര്‍ എട്ടില്‍ മൂന്നാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ ഓസ്‌ട്രേലിയയോടു ഒമ്പതു വിക്കറ്റിനാണ് ഇന്ത്യ നാണംകെട്ടത്.

അതിനു ശേഷം പാകിസ്താന്‍, സൗത്താഫ്രിക്ക എന്നിരെ പരാജയപ്പെടുത്തിയെങ്കിലും നെറ്റ് റണ്‍റേറ്റ് മോശമായതിനാല്‍ നേരിയ വ്യത്യാസത്തില്‍ സെമി നഷ്ടമാവുകയായിരുന്നു. അവസാനമായി ടൂര്‍ണമെന്റില്‍ സൂപ്പര്‍ എട്ട് കണ്ടതും 2012ലാണ്. അതിനു ശേഷം ടൂര്‍ണമെന്റിന്റെ ഘടനയില്‍ മാറ്റം വന്നു.

2014, 2016, 2021, 2022 എഡിഷനുകളിലെല്ലാം 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചിരുന്നു. സൂപ്പര്‍ എട്ടിനു പകരം സൂപ്പര്‍ 10 ആയിരുന്നു 2014, 16 എഡിഷനുകളിലുണ്ടായിരുന്നത്. 2014ല്‍ സൂപ്പര്‍ 10ലെ ഗ്രൂപ്പ് രണ്ടില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ഇന്ത്യ സെമിയില്‍ കടന്നിരുന്നു. പിന്നീട് ഫൈനലിലുമെത്തിയെങ്കിലും ശ്രീലങ്കയോടു തോല്‍ക്കുകയായിരുന്നു. 2016ലും സൂപ്പര്‍ 10ല്‍ ഗ്രൂപ്പ് രണ്ടില്‍ നിന്നും രണ്ടാംസ്ഥാനക്കാരായി ഇന്ത്യ സെമിയില്‍ കടന്നു. പക്ഷെ സെമിയില്‍ വിന്‍ഡീസിനു മുന്നില്‍ കാലിടറി.

2021ലാവട്ടെ ഗ്രൂപ്പുഘട്ടത്തിലല്ല, സൂപ്പര്‍ 12ലാണ് ഇന്ത്യ നേരിട്ടു കളിച്ചത്. പക്ഷെ സെമി കാണാതെ നാണംകെട്ട് മടങ്ങേണ്ടി വന്നു. 2022ല്‍ സൂപ്പര്‍ 12ല്‍ ഒന്നാംസ്ഥാനക്കാരായി ഇന്ത്യ സെമിയിലെത്തിയിരുന്നു. പക്ഷെ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

Story first published: Tuesday, June 18, 2024, 15:14 [IST]
Other articles published on Jun 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+