Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: രണ്ടിലൊന്ന് സംഭവിക്കണം, എങ്കില്‍ ഇന്ത്യ x ഇംഗ്ലണ്ട് സെമി! കണക്കും തീര്‍ക്കാം

ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലെ പോരാട്ടങ്ങള്‍ അവസാന റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. സൂപ്പര്‍ എട്ടിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പായ രണ്ടില്‍ നിന്നും രണ്ടു ടീമുകള്‍ സെമി ഫൈനലിലേക്കു മുന്നേറിക്കഴിഞ്ഞു. ഗ്രൂപ്പ് ജേതാക്കളായി സൗത്താഫ്രിക്ക കുതിച്ചപ്പോള്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും സെമിയില്‍ കടന്നു. ഇനി ഗ്രൂപ്പ് ഒന്നില്‍ നിന്നും സെമി കളിക്കുന്ന രണ്ടു ടീമുകളെയാണ് അറിയാനുള്ളത്.

ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ പ്രവേശനത്തോടെ 2022ലേതു പോലെ വീണ്ടുമൊരിക്കല്‍ക്കൂടി ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനല്‍ പേരാട്ടം സംഭവിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇതിനുള്ള സാധ്യതയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. രണ്ടിലൊരു കാര്യം സംഭവിച്ചാല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി റീപ്ലേയ്ക്കായിരിക്കും നമ്മള്‍ സാക്ഷിയാവുക. ഇതു എന്താണെന്നു നോക്കാം.

ROHIT SHARMA - JOS BUTTLER

സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യയുള്ളത്. ഈ ഗ്രൂപ്പിലെ നാലു ടീമുകളില്‍ ആരും തന്നെ ഇനിയും സെമി ഫൈനലില്‍ കടന്നിട്ടില്ല. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച ഇന്ത്യയാണ് ഇപ്പോള്‍ സെമിയിലേക്കു ഡ്രൈവിങ് സീറ്റിലുള്ളത്. രണ്ടു പോയിന്റ് വീതമുള്ള മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍ എന്നിവരും സെമി ടിക്കറ്റിനായി പോരടിക്കുന്നു. പോയിന്റൊന്നുമില്ലാത്ത ബംഗ്ലാദേശിനും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ സെമിയില്‍ കടക്കാന്‍ സാധിക്കും.

ടൂര്‍ണമെന്റിന്റെ മല്‍സരക്രമം അനുസരിച്ച് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ ഒന്നാംസ്ഥാനക്കാരും ഗ്രൂപ്പ് രണ്ടിലെ രണ്ടാംസ്ഥാനക്കാരും തമ്മിലാണ് ഒരു സെമി ഫൈനല്‍. മറ്റൊരു സെമിയില്‍ ഗ്രൂപ്പ് രണ്ടിലെ ഒന്നാംസ്ഥാനക്കാരും ഗ്രൂപ്പ് ഒന്നിലെ രണ്ടാംസ്ഥാനക്കാരും ഏറ്റുമുട്ടും. ഗ്രൂപ്പ് രണ്ടില്‍ ചിത്രം വ്യക്തമായിക്കഴിഞ്ഞു. ഇവിടെ സൗത്താഫ്രിക്കയും ഇംഗ്ലണ്ടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

അതുകൊണ്ടു തന്നെ സെമിയില്‍ ഇംഗണ്ടിനെ എതിരാളികളായി കിട്ടണമെങ്കില്‍ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ ചാംപ്യന്‍മാരാവണം. ഓസ്‌ട്രേലിയക്കു പിന്നില്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നതെങ്കില്‍ സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ സൗത്താഫ്രിക്കയായിരിക്കും. നിലവിലെ പോയിന്റ് പട്ടിക പ്രകരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് സെമി നടക്കാന്‍ ഏറ്റവുമധികം സാധ്യത. കാരണം നാലു പോയിന്റുാമായി ഗ്രൂപ്പില്‍ ഇന്ത്യ തലപ്പത്തുണ്ട്.

ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമിയില്‍ കടക്കണമെങ്കില്‍ അടുത്ത മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുകയാണ് ഒരു മാര്‍ഗം. അങ്ങനെ സംഭവിച്ചാല്‍ ആറു പോയിന്റുമായി ഇന്ത്യ ഒന്നാമതാവുകയും സെമിയില്‍ വീണ്ടും ഇംഗ്ലണ്ടുമായി കൊമ്പുകോര്‍ക്കുകയും ചെയ്യും. ഓസീസിനെ തോല്‍പ്പിക്കുകയല്ലാതെ ഗ്രൂപ്പ് ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കു മുന്നിലുള്ള മറ്റൊരു മാര്‍ഗം മഴയെ ആശ്രയിക്കുകയെന്നതാണ്. ഇന്ത്യയും ഓസീസും തമ്മിലുള്ള മല്‍സരം മഴയെടുത്താല്‍ അഞ്ചു പോയിന്റ് നേടി ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമിയിലെത്തും.

INDIAN CRICKETTEAM

അതേസമയം, ഓസ്‌ട്രേലിയയോടു വലിയൊരു മാര്‍ജിനില്‍ തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്കു ഗ്രൂപ്പിലെ ഒന്നാംസ്ഥാനം നഷ്ടമാവും. അങ്ങനെ വന്നാല്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലായിരിക്കും സെമി ഫൈനല്‍. മറ്റൊരു സെമിയില്‍ ഇന്ത്യയും സൗത്താഫ്രിക്കയും പോരടിക്കുകയും ചെയ്യും. നെറ്റ് റണ്‍റേറ്റെടുത്താല്‍ ഓസീസിനേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ. +2.425 എന്ന മികച്ച നെറ്റ് റണ്‍റേറ്റ് ഇന്ത്യക്കുണ്ട്. ഓസീസിന്റേതാവട്ടെ +0.223ഉം ആണ്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇത്തവണ സെമിയില്‍ മുഖാമുഖം വന്നാല്‍ അതു ഇന്ത്യക്കു കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയായിരിക്കും. കാരണം 2022ല്‍ നടന്ന അവസാന ലോകകപ്പില്‍ ഇന്ത്യയെ പത്തു വിക്കറ്റിനാണ് ജോസ് ബട്‌ലറും സെമിയില്‍ സംഘവും കശാപ്പ് ചെയ്തത്. പിന്നീട് ഫൈനലില്‍ പാകിസ്താനെയും തുരത്തി ഇംഗ്ലണ്ട് രണ്ടാം ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു.

Story first published: Monday, June 24, 2024, 15:47 [IST]
Other articles published on Jun 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+