Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഐസിസി പ്ലാന്‍ ചെയ്തത് ഇന്ത്യ- പാക് സെമി! കണക്കുകൂട്ടല്‍ പാളി, ഈ കാരണം

ടി20 ലോകകപ്പില്‍ ഇത്തവണ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ചില വമ്പന്‍ ടീമുള്‍ക്കു കാലിടറിയിരിക്കുകയാണ്. മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍, ശ്രീലങ്ക, കരുത്തരായ ന്യൂസിലാന്‍ഡ് എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ പാക്, കിവീസ് ടീമുകളുടെ പുറത്താവല്‍ ആരാധകര്‍ക്കു വലിയ ഷോക്ക് തന്നെയായിരുന്നു.

കാരണം കഴിഞ്ഞ തവണത്തെ റണ്ണറപ്പാണ് പാകിസ്താന്‍. ന്യൂസിലാന്‍ഡാവട്ടെ ഐസിസി ടൂര്‍മെന്റുകളില്‍ മിനിമം സെമി ഫൈനലെങ്കിലും ഉറപ്പിക്കാറുള്ള ടീമുമാണ്. പാകിസ്താന്റെ പുറത്താവലോടെ യഥാര്‍ഥത്തില്‍ ഐസിസിയുടെ കണക്കുകൂട്ടല്‍ കൂടിയതാണ് പാളിയതെന്നു പറയേണ്ടിവരും.

ROHIT BABAR

കാരണം ഇന്ത്യയെയും പാകിസ്താനെയും ഈ ലോകകപ്പിലെ ഏറ്റവും ദുര്‍ബലമായ ഗ്രൂപ്പിലാണ് ഐസിസി ഉള്‍പ്പെടുത്തിയത്. അയര്‍ലാന്‍ഡിനെ മാറ്റിനിര്‍ത്തിയാല്‍ ഇരുടീമുകള്‍ക്കും ഭയക്കേണ്ട എതിരാളികളൊന്നും ഗ്രൂപ്പില്‍ ഇല്ലായിരുന്നു. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കുന്ന ആതിഥേയര്‍ കൂടിയായ അമേരിക്ക, കാനഡ എന്നിവരായിരുന്നു മറ്റു ടീമുകള്‍. ഇന്ത്യക്കും പാകിസ്താനും ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാന്‍ ഇതിനേക്കാള്‍ എളുപ്പമുള്ള മറ്റൊരു ഗ്രൂപ്പും കിട്ടാനില്ല.

അതുകൊണ്ടു തന്നെ ഗ്രൂപ്പുഘട്ടത്തില്‍ മാത്രമല്ല പിന്നീട് സെമി ഫൈനലിലോ, ഫൈനലിലോ ഇന്ത്യയും പാകിസ്താനും വീണ്ടും മുഖാമുഖം വരുമെന്നും ഐസിസി കണക്കുകൂട്ടി. കാരണം ഇന്ത്യ- പാക് പോരാട്ടങ്ങള്‍ക്കു എല്ലായ്‌പ്പോഴും വലിയ ഹൈപ്പാണ് ലഭിക്കാറുള്ളത്. ഫൈനലിനേക്കാള്‍ കൂടുതല്‍ കാണികളെ ലഭിക്കാറുള്ളതും ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോയ്ക്കാണ്. ഇതുവഴി വലിയ സാമ്പത്തിക നേട്ടവും ഐസിസിക്കു ലഭിക്കാറുണ്ട്. പക്ഷെ അവരുടെ പ്ലാനിങ്ങെല്ലാം ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ഇതിനു പ്രധാനമായും രണ്ടു കാരണങ്ങളായിരുന്നു. സകല പ്ലാനിങും തകിടം മറിഞ്ഞതിനു പിന്നില്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ അമേരിക്കന്‍ ടീമായിരുന്നു. ഈ ഗ്രൂപ്പില്‍ നിന്നും അവര്‍ സൂപ്പര്‍ എട്ടിലേക്കു മുന്നേറുമെന്നു ആരും തന്നെ സ്വപ്‌നം കണ്ടിരുന്നില്ല.

ഇന്ത്യ, പാക് ടീമുകള്‍ തന്നെയാവും ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ടാവുകയെന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷെ അമേരിക്ക ഇവയെല്ലാം തകര്‍ക്കുകയായിരുന്നു. ആദ്യ കളിയില്‍ കാനഡയെ തോല്‍പ്പിച്ച് തുടങ്ങിയ അവര്‍ രണ്ടാം റൗണ്ടില്‍ പാകിസ്താന് ഷോക്കും നല്‍കി.

നിശ്ചിത 20 ഓവറില്‍ ഇരുടീമുകളും തുല്യ സ്‌കോര്‍ നേടി ടൈ ആയതോടെ മല്‍സരം സൂപ്പര്‍ ഓവറിലേക്കു കടക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റണ്‍സെടുത്തപ്പോള്‍ പാകിസ്താന് 13 റണ്‍സ് നേടാനേ ആയുള്ളൂ. ഈയൊരു മല്‍സര ഫലമാണ് ഗ്രൂപ്പിലെ എല്ലാ പ്രവചനങ്ങളും മാറ്റിമറിച്ചത്.

PAKISTAN

അതിനു ശേഷം പാകിസ്താന് സൂപ്പര്‍ എട്ടിലെത്താന്‍ നേരിയൊരു സാധ്യത നിലനിന്നിരുന്നു. പക്ഷെ അമേരിക്കയും അയര്‍ലാന്‍ഡും തമ്മിലുള്ള മല്‍സരം മഴയെടുത്തതോടെ ആ പ്രതീക്ഷ അസ്തമിച്ചു. ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി അമേരിക്ക സൂപ്പര്‍ എട്ടില്‍ കടക്കുകയും ചെയ്തു.

അതേസമയം, സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. മുന്‍ ചാംപ്യന്മാരായ ഓസ്ട്രലേിയ, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. ഈ ഗ്രൂപ്പിലെ നാലാമത്തെയും അവസാനത്തെയും ടീമിനെ വൈകാതെ അറിയാം. ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്‌സ് എന്നിവയിലൊരു ടീമായിരിക്കും ഗ്രൂപ്പിലെത്തുക.

സൂപ്പര്‍ എട്ടിലെ രണ്ടാമത്തെ ഗ്രൂപ്പിലെ ടീമുകള്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ്. രണ്ടു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലേക്കു യോഗ്യത നേടുക.

Story first published: Sunday, June 16, 2024, 20:08 [IST]
Other articles published on Jun 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+