For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സൂര്യയും ബുംറയുമല്ല, ഇന്ത്യന്‍ തുറുപ്പുചീട്ട് അവന്‍! ഹെയ്ഡന്‍ പറയുന്നു

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച് വിശകലനം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. വളരെ സന്തുലിതമായ സംഘത്തെയാണ് ടൂര്‍ണമെന്റിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ഹെയ്ഡന്‍. ജൂണ്‍ രണ്ടിനാണ് വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ പോരാട്ടം അഞ്ചിനു സൗത്താഫ്രിക്കയുമായിട്ടാണ്.

വളരെ സന്തുലിതമായ ടീം തന്നെയാണ് ലോകകപ്പിനു വേണ്ടി ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ മൂന്ന് (നാല്) സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയത് വളരെ മികച്ച തന്ത്രം തന്നെയാണ്. പക്ഷെ അമേരിക്കയില്‍ ഇതു എങ്ങനെ വരുമെന്ന കാര്യത്തില്‍ ഉറപ്പില്ല. വളരെ മികച്ച, അനുഭവസമ്പത്തുള്ള ബാറ്റിങ് ലൈനപ്പാണ് ഇന്ത്യക്കുള്ളത്. മുന്‍നിരയില്‍ ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷനമുണ്ട്. മൂന്നാമനായി വിരാട് കോലിയുമുണ്ടെന്നും ഹെയ്ഡന്‍ വിലയിരുത്തി.

NATARAJAN

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരുള്‍പ്പെട്ട പേസ് ബൗളിങ് ശക്തമാണെങ്കിലും ടി നടരാജനെക്കൂടി ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നു അദ്ദേഹം പറയുന്നു. രോഹിത് ശര്‍മ വളരെയധികം സ്ഥിരത പുലര്‍ത്തുന്ന, ടീമിനെ നന്നായി നയിക്കുന്ന, ഒരുപാട് ടൂര്‍ണമെന്റുകളിലൂടെ കടന്നുപോയിട്ടുള്ള ക്യാപ്റ്റനാണ്. ഫാസ്റ്റ് ബൗളര്‍മാരായി ബുംറയും സിറാജുമുള്ളത് വളരെ ശക്തമായ സെലക്ഷനാണന്നു ഞാന്‍ കരുതുന്നു.

എങ്കിലും നടരാജനെക്കൂടി ഈ ടീമിനൊപ്പം കാണാന്‍ ആഗ്രഹിച്ചിരുന്നു. ഐപിഎല്ലിലേതു പോലെ ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യാനെത്തി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുമായിരുന്നു. എന്നിരുന്നാലും വളരെ മികച്ച, സന്തുലിതമായ ടീം തന്നെയാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളതെന്നും ഹെയ്ഡന്‍ വിശദമാക്കി. ബുംറ, സിറാജ് എന്നിവരെക്കൂടാതെ ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് സിങാണ് ലോകകപ്പ് സ്‌ക്വാഡിലെ മൂന്നാമത്തെ ഫാസ്റ്റ് ബൗളര്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മിന്നുന്ന പ്രകടനമാണ് നടരാജന്‍ ഈ സീസണില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പവര്‍പ്ലേയിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം ഒരുപോലെ മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. 12 ഇന്നിങ്‌സുകളില്‍ നിന്നും 9.12 ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകള്‍ നടരാജന്‍ വീഴ്ത്തിക്കഴിഞ്ഞു. പക്ഷെ ലോകകപ്പില്‍ റിസര്‍വ് ലിസ്റ്റിലേക്കു പോലും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. നടരാജനു പകരം ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരാണ് റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

RISHABH PANT

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ കരുത്തിനെക്കുറിച്ചും ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി. ലോകോത്തര ബാറ്റര്‍മാരാണ് ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ കരുത്ത്. നിങ്ങള്‍ ഈ സ്‌ക്വാഡിലേക്കു നോക്കുമ്പോള്‍ സൂര്യകുമാര്‍ യാദവിനെക്കുറിച്ചും, യശസ്വി ജയ്‌സ്വാളിനെക്കുറിച്ചുമെല്ലാം ചിന്തിക്കും.

മറ്റു ഏതൊരു തലമുറയിലെ താരങ്ങളേക്കാളും വ്യത്യസ്തമായി കളിക്കളത്തില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നവരാണ് ഇവരെല്ലാം. ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ട് റിഷഭ് പന്തായിരിക്കും. ടീമിനെ സംബന്ധിച്ച് അദ്ദേഹം വലിയ ബോണസ് തന്നെയാണെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സ്പിന്‍ ഓപ്ഷനുകള്‍ വളരെ മികച്ചതാണ്. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം ഒരു റിസ്റ്റ് സ്പിന്നറും നിങ്ങളുടെ ടീമിലുണ്ട്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരുള്ളത് ബാറ്റിങിലെ ആഴം വര്‍ധിപ്പിക്കും. കൂടാതെ ഈ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ ജസ്പ്രീത് ബുംറയും നിങ്ങളുടെ ടീമിലുണ്ട്. ലോകകപ്പ് നേടാനുള്ള എല്ലാ ചേരുവകളും ഒത്തുചേര്‍ന്ന ടീമാണിതെന്നും ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി.

Story first published: Friday, May 24, 2024, 14:55 [IST]
Other articles published on May 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+