Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: എല്ലാവരും പറഞ്ഞത് സഞ്ജുവിന്റെ പേര്, കളിച്ചത് റിഷഭ്! പിന്നില്‍ 2 പേര്‍- ഭാജി

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു എല്ലാവരും സഞ്ജു സാംസണിന്റെ പേര് പറഞ്ഞിട്ടും അതു എങ്ങനെയാണ് റിഷഭ് പന്തിലേക്കു വന്നതെന്നും ടീമില്‍ സ്ഥാനമുറപ്പിച്ചതെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മൂന്നാം നമ്പറില്‍ ഇറങ്ങി 500 പ്ലസ് റണ്‍സ് സ്‌കോര്‍ ചെയ്ത ശേഷമാണ് സഞ്ജു ഈ ലോകകപ്പിനെത്തിയത്. അതുകൊണ്ടു തന്നെ വിരാട് കോലി ഓപ്പണിങിലേക്കു വന്നാല്‍ മൂന്നാം നമ്പര്‍ സഞ്ജുവിനുറപ്പാണെന്നും എല്ലാവരും കണക്കുകൂട്ടുകയും ചെയ്തു.

പക്ഷെ അപ്രതീക്ഷിത ട്വിസ്റ്റാണ് സംഭവിച്ചത്. യശസ്വി ജയ്‌സ്വാളിനു പകരം കോലി ഓപ്പണറായിട്ടും മൂന്നാം നമ്പറില്‍ സഞ്ജുവിനു സീറ്റ് ലഭിച്ചില്ല. പകരം ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും റിഷഭ് മൂന്നാം നമ്പറില്‍ ബാറ്റ് വീശുകയും ചെയ്തു. ഇനി സൂപ്പര്‍ എട്ടിലും അദ്ദേഹം ഇതേ റോളില്‍ തന്നെ തുടരാനാണ് സാധ്യത. സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് സഞ്ജുവിനു പകരം റിഷഭിന്റെ മൂന്നാം നമ്പറിലേക്കുള്ള സര്‍പ്രൈസ് വരവിനെക്കുറിച്ച് ഹര്‍ഭജന്‍ സംസാരിച്ചത്.

RISHABH PANT

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നടത്തിയ പരീക്ഷണം ക്ലിക്കായതാണ് മൂന്നാം നമ്പറിലെ ഫേവറിറ്റായിരുന്ന സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്യാന്‍ റിഷഭിനെ സഹായിച്ചതെന്നാണ് ഭാജിയുടെ വിലയിരുത്തല്‍. കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിഷഭിനെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്ത് വളരെ ബോള്‍ഡായിട്ടുള്ള നീക്കം തന്നെയാണ് നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകകപ്പിനു മുന്നോടിയായി ബംഗ്ലാദേശിനെതിരേ സന്നാഹ മല്‍സരത്തിലാണ് മൂന്നാം നമ്പറില്‍ റിഷഭ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഈ കളിയില്‍ സഞ്ജു ഓപ്പണറായും കളിച്ചിരുന്നു. പക്ഷെ ഓപ്പണറായി ഒരു റണ്‍സ് മാത്രമാണ് സഞ്ജുവിനു നേടാനായത്. റിഷഭാവട്ടെ മൂന്നാമനായെത്തി അഗ്രസീവ് ഫിഫ്റ്റി കുറിക്കുകയും ചെയ്തു. ഇതോടെ ലോകകപ്പിലെ മല്‍സരങ്ങളിലും അദ്ദേഹത്തെ ഇതേ റോളില്‍ പരീക്ഷിക്കുകയായിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം റിഷഭ് കാഴ്ചവയ്ക്കുകയും ചെയ്തു.

ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടപ്പോള്‍ റിഷഭിന്റെ റോള്‍ അടിമുടി മാറുകയാണ് ചെയ്തത്. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി കളിക്കുമെന്നായിരുന്നു ഈ ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പ് നമ്മളെല്ലാം പറഞ്ഞത്. കാരണം വിക്കറ്റ് കീപ്പറെന്ന നിലയില്‍ മൂന്നാം നമ്പറില്‍ റോയല്‍സിനായി അദ്ദേഹം ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. പക്ഷെ മൂന്നാം നമ്പറില്‍ റിഷഭിനെ വച്ചുള്ള ടീം മാനേജ്‌മെന്റിന്റെ പരീക്ഷണം ക്ലിക്കായത് വലിയ പോസിറ്റീവ് തന്നെയാണ്.

SANJU SAMSON

റിഷഭ് മൂന്നാമനായി ഇറങ്ങുമ്പോള്‍ ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ നന്നായി വര്‍ക്ക് ചെയ്യുന്നതായും സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു ഹര്‍ഭജന്‍ പറഞ്ഞു. യ്‌സ്വാള്‍ ടീമിന് പുറത്തായതിനാല്‍ മൂന്നാം നമ്പറില്‍ ഇടംകൈയനായ റിഷഭ് കളിക്കുന്നത് ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനു കൂടുതല്‍ ബാലന്‍സ് നല്‍കുന്നുണ്ട്. കാരണം ടോപ്പ് ഫോറിലുള്ള മറ്റു ബാറ്റര്‍മാരായ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം വലംകൈയന്‍മാരാണ്.

വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തെയും ഹര്‍ഭജന്‍ പ്രശംസിച്ചു. ബാറ്റിങില്‍ കാര്യമായ അവസരം ലഭിച്ചില്ലെങ്കിലും ബൗളിങില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കു വേണ്ടി ഉജ്ജ്വലമായി ബൗള്‍ ചെയ്യുകയും വിക്കറ്റുകള്‍ നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് ഏറ്റവും വലിയ പോസിറ്റീവാണ്. ടീമിലെ നാലാം ബൗളറായിട്ടാണ് അദ്ദേഹം ഈ ലോകപ്പിനെത്തിയത്. പക്ഷെ ഹാര്‍ദിക്ക് ഇതിനകം നേടിക്കഴിഞ്ഞ വിക്കറ്റുകളുടെ എണ്ണമെടുത്താല്‍ അത് എല്ലാവരും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലാണെന്നും ഭാജി നിരീക്ഷിച്ചു.

Story first published: Tuesday, June 18, 2024, 9:53 [IST]
Other articles published on Jun 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+