Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഐറിഷ് ടീമിനെതിരേ 1 റണ്‍സ്, പാകിസ്താനെതിരേ കോലിക്ക് ഗവാസ്‌കറുടെ ചാലഞ്ച്! അറിയാം

ന്യൂയോര്‍ക്ക്: അയര്‍ലാന്‍ഡുമയുള്ള ടി20 ലോകകപ്പ് മല്‍സരത്തില്‍ ഫ്‌ളോപ്പായ മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലിക്കു വമ്പന്‍ ചാലഞ്ച് നല്‍കിയിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ചിരവൈരികളായ പാകിസ്താനെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന ക്ലാസിക്ക് പോരാട്ടത്തില്‍ കോലി അതു തീര്‍ച്ചയായു നേടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായാണ് ഐറിഷ് ടീമിനെതിരേ കോലിയിറങ്ങിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി കഴിഞ്ഞ ഐപിഎല്ലില്‍ ഓപ്പണറായി കളിച്ച് 700 പ്ലസ് റണ്‍സ് വാരിക്കൂട്ടിയ കോലി ടോപ്‌സ്കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അവകാശിയായിരുന്നു. ഇതേ തുടര്‍ന്നാണ് യശസ്വി ജയ്‌സ്വാളിനെ പുറത്തിരുത്തി കോലിയെക്കൊണ്ട് ഓപ്പണ്‍ ചെയ്യാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. പക്ഷെ ഐപിഎല്ലിലെ പ്രകടനം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല.

VIRAT KOHLI

വെറും അഞ്ചു ബോളുകളുടെ ആയുസ്സ് മാത്രമേ കോലിക്കുണ്ടായുള്ളൂ. പേസര്‍ മാര്‍ക്ക് അഡയര്‍ എറിഞ്ഞ മൂന്നാം ഓവറിലെ നാലാമത്തെ ബോളില്‍ അദ്ദേഹം വീഴുകയായിരുന്നു. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ഷോര്ട്ട് ഓഫ് ലെങ്ത്ത് ബോളിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി കോലി വലിയ ഷോട്ടിനു തുനിഞ്ഞു. പക്ഷെ തേര്‍ഡ് മാനില്‍ നേരെ ബെഞ്ചമിന്‍ വൈറ്റിന്റെ കൈകളിലേക്കാണ് ഇതു വന്നത്. അദ്ദേഹം അനായാസം പിടികൂടുകയും ചെയ്തു. ടി20 ലോകകപ്പില്‍ കോലിയുടെ ഏറ്റവും ചെറിയ സ്‌കോര്‍ കൂടിയാണിത്.

വലിയ കളിക്കാര്‍ ഒരു മല്‍സരത്തില്‍ ചെറിയ സ്‌കോറിനു പുറത്തായാല്‍ അടുത്തതില്‍ വലിയൊരു ഇന്നിങ്‌സുമായി തിരിച്ചുവരാന്‍ ശേഷിയുള്ളവരാണെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. സ്റ്റീവ് സ്മിത്ത്. വിരാട് കോലി, ബാബര്‍ ആസം, ജോ റൂട്ട് എന്നിവരെപ്പോലെയുള്ള മഹാന്‍മാരായ കളിക്കാര്‍ ഒന്നില്‍ ഫ്‌ളോപ്പായാല്‍ അടുത്തതില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യും.

തൊട്ടുമുമ്പത്തെ കളിയിലേതിനേക്കാള്‍ ഇരട്ടി സ്‌കോര്‍ നേടാനായിരിക്കും അവര്‍ ആഗ്രഹിക്കുക. അതുകൊണ്ടു തന്നെ അയര്‍ലാന്‍ഡിനെതിരേ നേടിയ സ്‌കോര്‍ എന്തു തന്നെയാണെങ്കിലും അതിന്റെ ഡബിളായിരിക്കും കോലി ഇനി ലക്ഷ്യമിടുക. പാകിസ്താനെതിരേ ഡബിള്‍ സ്‌കോര്‍ നേടാന്‍ കോലിയേക്കാള്‍ മികച്ച ആരാണുള്ളതെന്നും ഗവാസ്‌കര്‍ ചോദിക്കുന്നു.

ക്രിക്കറ്റിലെ ചേസ് മാസ്റ്ററെന്നു ലോകം വാഴ്ത്തുന്ന കോലിക്കു ടി20 ലോകകപ്പില്‍ അദ്ഭുതപ്പെടുത്തുന്ന റെക്കോര്‍ഡാണ് റണ്‍ചേസിലുള്ളത്. ടൂര്‍മെന്റില്‍ ഇതുവരെ ഇന്ത്യ റണ്‍ചേസ് നടത്തിയിട്ടുള്ള മല്‍സരങ്ങളില്‍ 78*, 36*, 54, 57*, 72*, 23, 55*, 82* എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം. അയര്‍ലാന്‍ഡുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ മാത്രമാണ് കോലിക്കു ക്ലിക്കാവാന്‍ സാധിക്കാതെ പോയത്.

VIRAT KOHLI

ടി20യില്‍ നിരവധി ബാറ്റിങ് റെക്കോര്‍ഡുകളുടെ തോഴനും കൂടിയാണ് അദ്ദേഹം. ഈ ഫോര്‍മാറ്റില്‍ 4000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട ലോകത്തിലെ ആദ്യത്തെ താരം കൂടിയാണ് കോലി. ടി20യുടെ ചരിത്രത്തിലെ ഓള്‍ടൈ റണ്‍വേട്ടക്കാരനും അദ്ദേഹം തന്നെയാണ്. 110 ഇന്നിങ്‌സുകളില്‍ നിന്നും ഇന്ത്യക്കായി കോലി വാരിക്കൂട്ടിയത് 4038 റണ്‍സാണ്.

പാകിസ്താനെതിരേ ടി20 ലോകകപ്പില്‍ ഉജ്ജ്വല റെക്കോര്‍ഡാണ് കോലിക്കുള്ളത്. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാന ടൂര്‍ണമെന്റില്‍ പാക് ടീമിനെതിരേ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ അദ്ദേഹത്തിന്റെ വണ്‍മാന്‍ ഷോയാണ് രക്ഷിച്ചത്. പുറത്താവാതെ 82 റണ്‍സ് അടിച്ചെടുത്ത കോലി അവസാന ബോളില്‍ ഇന്ത്യക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.

Story first published: Thursday, June 6, 2024, 11:44 [IST]
Other articles published on Jun 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+