For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുമായി ഇപ്പോഴും ഉടക്കിലോ? അത് പറയേണ്ട ആവശ്യമില്ല! ഗംഭീര്‍ പറയുന്നത് ഇതാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തുമെന്ന റിപ്പോര്‍ട്ട് സജീവമായിരിക്കുകയാണ്. ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങും. പകരക്കാരനായുള്ള അന്വേഷണം സജീവമാകവെ ഇന്ത്യക്കാരന്‍ തന്നെയാവും പരിശീലകസ്ഥാനത്തേക്കെത്തുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിക്കഴിഞ്ഞു. നിലവില്‍ എല്ലാ സാധ്യതയും ഗംഭീറിലേക്കാണ് എത്തിനില്‍ക്കുന്നത്.

ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവായിരുന്ന ഗംഭീര്‍ ടീമിനെ കിരീടത്തിലേക്കെത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ഗംഭീറിനെ മുഖ്യ പരിശീലകനാക്കാനാണ് ബിസിസി ഐക്ക് കൂടുതല്‍ താല്‍പര്യം. എന്നാല്‍ ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാവുമ്പോഴുള്ള പ്രധാന പ്രശ്‌നം വിരാട് കോലിയുമായുള്ള മോശം ബന്ധമാണ്. കോലി ഇന്ത്യയുടെ സൂപ്പര്‍ താരമാണ്. എന്നാല്‍ ഐപിഎല്ലിനിടെ പല തവണ കോലിയും ഗംഭീറും ഏറ്റുമുട്ടിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഗംഭീറിനെ മുഖ്യ പരിശീലകനാക്കുന്നതില്‍ കോലിക്ക് എതിര്‍പ്പുണ്ടാവും. ഇത് കോലിയുടേയും ടീമിന്റെയും പ്രകടനത്തെ ബാധിക്കും. എന്നാല്‍ ഇപ്പോഴിതാ കോലിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യമുയര്‍ത്തിയപ്പോള്‍ അത് രാജ്യം അറിയേണ്ട കാര്യമല്ലെന്നാണ് ഗംഭീര്‍ മറുപടി നല്‍കിയത്. ഐപിഎല്‍ 17ാം സീസണിനിടെ കോലിയുമായി ഗംഭീര്‍ സൗഹൃദ സംഭാഷണം നടത്തിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ ഇപ്പോഴും നല്ല ബന്ധമല്ല.

'വസ്തുതയില്‍ നിന്ന് വളരെ അകലെയാണ് കാഴ്ചപ്പാടുകള്‍. ഞാനും കോലിയും തമ്മിലുള്ള ബന്ധം രാജ്യം അറിയാന്‍ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നെപ്പോലെ തന്നെ അവനും ടീമിനെ ജയിപ്പിക്കാന്‍ സ്വയം തുറന്ന് കാട്ടേണ്ടതായുണ്ട്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് തുറന്ന് പറഞ്ഞ് ആരാധകര്‍ക്ക് മസാല വാര്‍ത്ത നല്‍കാന്‍ ആഗ്രഹിക്കുന്നില്ല' ഗംഭീര്‍ പറഞ്ഞു. ഗംഭീര്‍ ക്രിക്കറ്റിനെ വൈകാരികമായി കാണുന്നവരിലൊരാളാണ്. അതുകൊണ്ടുതന്നെ പലപ്പോഴും പ്രകോപിതനാകാറുണ്ട്.

india cricket

ഇതേ സ്വഭാവക്കാരനാണ് വിരാട് കോലിയും. കളത്തില്‍ അമിത ആക്രമണോത്സകത കാട്ടാന്‍ കോലിയും മടിക്കില്ല. അതുകൊണ്ടുതന്നെയാണ് ഇരുവരും നേര്‍ക്കുനേര്‍ എത്തുമ്പോഴെല്ലാം വലിയ വാക് പോരാട്ടങ്ങളും കാണാനാവുന്നത്. ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായാല്‍ കോലിയോട് പ്രതികാര ബുദ്ധിയോടെ പെരുമാറുമെന്ന് കരുതാനാവില്ല. ഗംഭീര്‍ ടീമിന്റെ ജയത്തിന് പ്രാധാന്യം നല്‍കുന്നവരിലൊരാളാണ്. അതുകൊണ്ടുതന്നെ ഇത്തരം അനാവശ്യ പ്രശ്‌നങ്ങളിലേക്ക് ടീമിനെ എത്തിക്കില്ല.

ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാനും മത്സര ബുദ്ധിയോടെ കളിപ്പിക്കാനും കഴിവുള്ളയാളാണ് ഗംഭീര്‍. കെകെആറിലേക്ക് ഗംഭീര്‍ എത്തിയതോടെയാണ് ടീമിന്റെ തലവര മാറിയത്. ടീം വളരെയധികം മെച്ചപ്പെടുകയും ഒത്തിണക്കത്തോടെ കളിച്ച് കപ്പിലേക്കെത്തുകയും ചെയ്തു. ഇതേ മികവ് ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കെത്തുമ്പോഴും പ്രതീക്ഷിക്കാം. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരിശീലകനാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ പല യുവതാരങ്ങള്‍ക്കും കൂടുതല്‍ അവസരം ലഭിച്ചേക്കും.

ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള താരമാണ് ഗംഭീര്‍. ഇത് ടി20യില്‍ ടീമിന് കൂടുതല്‍ ഗുണം ചെയ്യും. വലിയ മത്സരങ്ങളില്‍ തിളങ്ങാനാവാത്തതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഐസിസി ട്രോഫികളില്‍ ഇന്ത്യ പലപ്പോഴും പതറാറുണ്ട്. എന്നാല്‍ 2007ലെ ടി20 ലോകകപ്പ് ഫൈനലിലും 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും അര്‍ധ സെഞ്ച്വറി നേടിയ താരമാണ് ഗംഭീര്‍.

ഈ മികവ് തന്നെ ഗംഭീര്‍ എന്താണെന്ന് അടയാളപ്പെടുത്തുന്നു. ഗംഭീറിന് കീഴില്‍ ഇന്ത്യ ഐസിസി ട്രോഫി സ്വപ്‌നം കാണുന്നു. അടുത്ത ഏകദിന ലോകകപ്പിന് മുമ്പ് ശക്തമായ ടീമിനെ കെട്ടിപ്പടുക്കുകയാവും ഗംഭീറിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. എന്തായാലും ഗംഭീറിന്റെ വരവ് ഇന്ത്യന്‍ ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഗംഭീറിന് കീഴില്‍ മൂന്ന് ഫോര്‍മാറ്റിലും അതി ശക്തമായ മുന്നേറ്റം നടത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, May 30, 2024, 11:22 [IST]
Other articles published on May 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+