For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഹാര്‍ദിക് ചതിക്കുമോ? ടീം ആശങ്കപ്പെടുത്തുന്നുണ്ടോ? ഗാംഗുലി പറയുന്നു

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്ന് കഴിഞ്ഞു. ഇത്തവണ വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യന്‍ ടീം ലോകകപ്പിനിറങ്ങുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം താരസമ്പന്നമാണെങ്കിലും ഫോമും സ്ഥിരതയുമാണ് പ്രശ്‌നം. ഇന്ത്യയുടെ പല താരങ്ങളും മികച്ച പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്ചവെച്ചത്. എന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ശേഷമുള്ള താരങ്ങളുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയില്‍ വലിയ പ്രതീക്ഷയാണ് ടീം വെക്കുന്നത്. എന്നാല്‍ ഐപിഎല്ലില്‍ ബാറ്റ്‌സ്മാനായും ബൗളറായും ഹാര്‍ദിക് ലോക തോല്‍വിയായിരുന്നു. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ ലോകകപ്പിലെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയണം. ഇപ്പോഴിതാ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ഫോമിന്റെ കാരണത്തെക്കുറിച്ചും ടി20 ലോകകപ്പിലെ ആശങ്കകളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സൗരവ് ഗാംഗുലി.

'ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ ഫ്‌ളോപ്പാവാന്‍ കാരണം അതിന് മുമ്പ് വലിയ ഇടവേള വന്നതിനാലാണ്. പരിക്കിനെത്തുടര്‍ന്ന് അധികം മത്സരങ്ങള്‍ കളിക്കാന്‍ അവന് സാധിച്ചിരുന്നില്ല. അവന് ഫോമിലേക്കെത്താന്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുകയും പരിശീലനം നടത്തുകയും മാത്രമാണ് വഴി. ഫോമിലേക്കെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം കഴിയാവുന്നിടത്തോളം ക്രിക്കറ്റ് കളിക്കുകയെന്നതാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ ഓര്‍ത്ത് അധികം ആശങ്കപ്പെടേണ്ടതയില്ല.

രോഹിത് മികച്ച നായകനും ബാറ്റ്‌സ്മാനുമാണ്. മത്സരത്തെ നന്നായി വിലയിരുത്താന്‍ കഴിവുണ്ട്. ഏകദിന ലോകകപ്പില്‍ രോഹിത് ഇന്ത്യയെ നയിച്ചത് എല്ലാവരും കണ്ടതാണ്. രോഹിത്തിനെപ്പോലൊരു താരത്തിന് ഒന്നോ രണ്ടോ പന്തുകൊണ്ട് ഫോമിലേക്കെത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ രോഹിത്തിന്റെ ഫോം പ്രശ്‌നമായി കരുതുന്നില്ല. ലോകത്തിന്റെ എല്ലായിടത്തും റണ്‍സ നേടാന്‍ രോഹിത്തിന് കഴിവുണ്ട്. നിരവധി ക്രിക്കറ്റ് കളിച്ചുള്ള അനുഭവസമ്പത്ത് അവനുണ്ട്' ഗാംഗുലി പറഞ്ഞു.

hardik pandya

രോഹിത് ശര്‍മ ഐപിഎല്ലില്‍ ഫ്‌ളോപ്പായിരുന്നു. ഒരു സെഞ്ച്വറി മാത്രമാണ് അദ്ദേഹം നേടിയത്. സ്ഥിരതയോടെ കളിക്കാനായില്ല. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് വരുമ്പോള്‍ രോഹിത്തിന്റെ പ്രകടനം നിര്‍ണ്ണായകമാവും. പവര്‍പ്ലേയില്‍ രോഹിത്തിന് കസറാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യയുടെ കിരീട സാധ്യതകളെ അത് കാര്യമായി ബാധിക്കുമെന്ന് തന്നെ പറയാം. രോഹിത്തിന്റെ അവസാന ടി20 ലോകകപ്പായി ഇത് മാറിയേക്കും.

അതുകൊണ്ടുതന്നെ കപ്പ് നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. ഇന്ത്യയുടെ ബൗളിങ് നിരയേയും ഗാംഗുലി വിലയിരുത്തി. 'ഇന്ത്യയുടെ ബൗളിങ് നിര ശക്തമാണ്. ഐപിഎല്ലിലെ പിച്ചിന്റെ സ്വഭാവം അനുസരിച്ച് റണ്‍സ് വഴങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ ലോകകപ്പ് തികച്ചും വ്യത്യസ്തമാണ്. വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യം ഒരു ഐപിഎല്ലിലും കാണാനാവില്ല. ഇന്ത്യയുടെ ബൗളര്‍മാര്‍ ഒരു തരത്തിലും പ്രശ്‌നമാകില്ലെന്നാണ് എന്റെ വിലയിരുത്തല്‍' ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങുമാണ് പേസ് നിരയില്‍. ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ മൂന്നാം പേസറായി ഉപയോഗിക്കും. നാല് സ്പിന്നര്‍മാരെ ഒപ്പം കൂട്ടിയെത്തുന്ന ഇന്ത്യ എല്ലാ എതിരാളികള്‍ക്കും വലിയ തലവേദന സൃഷ്ടിച്ചേക്കും. മികച്ച ടീം കരുത്തുള്ള ഇന്ത്യക്ക് സ്ഥിരതയോടെ കളിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Saturday, June 1, 2024, 13:46 [IST]
Other articles published on Jun 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+