For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കോലി സെല്‍ഫിഷ്, സ്വന്തം നേട്ടത്തിനായി കളിക്കുന്നു! വിമര്‍ശിച്ച് ഹഫീസ്

കറാച്ചി: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് വരവറിയിച്ചിരിക്കുകയാണ്. 47 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 181 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന് 134 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യയുടെ ബൗളര്‍മാരുടെ ഗംഭീര പ്രകടനമാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഇന്ത്യ ജയിച്ചെങ്കിലും ടോപ് ഓഡര്‍ ബാറ്റിങ് നിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.

വിരാട് കോലി ഓപ്പണറെന്ന നിലയില്‍ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. അഫ്ഗാനെതിരേ 24 പന്തില്‍ 24 റണ്‍സാണ് കോലി നേടിയത്. ഒരു സിക്‌സര്‍ മാത്രം നേടിയ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 100 മാത്രമാണ്. റാഷിദ് ഖാനാണ് കോലിയെ പുറത്താക്കിയത്. കോലി ഓപ്പണറെന്ന നിലയില്‍ പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. എന്നാല്‍ മെല്ലെപ്പോക്ക് ബാറ്റിങ് നടത്തി ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് കോലി ചെയ്തത്. അമേരിക്കയില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസിലേക്കെത്തിയിട്ടും കോലിക്ക് മെച്ചപ്പെടാനായില്ല.

ഇപ്പോഴിതാ കോലി സ്വാര്‍ത്ഥനായ കളിക്കാരനാണെന്ന് ആരോപിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണറായ മുഹമ്മദ് ഹഫീസ്. മൈക്കല്‍ വോണും ആദം ഗില്‍ക്രിസ്റ്റും ഉള്‍പ്പെട്ട പരിപാടിയില്‍ സംസാരിക്കവെയാണ് ഹഫീസിന്റെ പ്രതികരണം. 2023ലെ ലോകകപ്പിനിടെ ഹഫീസ് കോലിയെ സ്വാര്‍ത്ഥനെന്ന് വിളിച്ചത് വിവാദമായിരുന്നു. എന്നാല്‍ കോലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കാനുള്ള ശരിയായ സമയം ഇതാണെന്നാണ് ഹഫീസ് പറഞ്ഞത്.

'കോലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കാനുള്ള ശരിയായ സമയം ഇതാണ്. ക്രിക്കറ്റിന്റെ നിലയില്‍ നിന്ന് നോക്കുമ്പോള്‍ കളിക്കേണ്ടത് ടീമിന്റെ വിജയത്തിനായാണ്. ഏത് താരമാണ് കളിക്കുന്നതെന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ആരായിരുന്നാലും ടീമിന്റെ വിജയത്തിനായാണ് കളിക്കേണ്ടത്. ടീമിനാവശ്യമായത് ഏറ്റവും മികച്ച രീതിയില്‍ നല്‍കാന്‍ ശ്രമിക്കണം. പലരും 95കളില്‍ നില്‍ക്കുമ്പോള്‍ ആക്രമണം നിര്‍ത്തി സെഞ്ച്വറിക്കായി പ്രതിരോധിച്ച് കളിക്കുന്നത് കാണാം.

virat kohli

എന്നാല്‍ സെഞ്ച്വറിക്ക് ശേഷം ഇവര്‍ വലിയ ഷോട്ടുകളും കളിക്കും. എങ്കില്‍ 90കളില്‍ ഇതേ ഷോട്ടുകള്‍ കളിച്ചാല്‍ പോരേ. എന്നെ സംബന്ധിച്ച് എപ്പോഴും മുന്‍ഗണന കൊടുക്കേണ്ടത് ടീമിനാണ്. 2023ലെ ലോകകപ്പിലും കോലി സെഞ്ച്വറിക്കായി നിരവധി പന്തുകള്‍ പാഴാക്കി കളയുന്നത് കണ്ടു. കോലിയുടെ സെഞ്ച്വറികളിലൂടെ കടന്ന് പോയാല്‍ നിങ്ങള്‍ക്കത് മനസിലാകും. എന്നെ സംബന്ധിച്ച് വ്യക്തിഗത നേട്ടങ്ങള്‍ക്ക് ക്രിക്കറ്റില്‍ പ്രസക്തിയില്ല.

സെഞ്ച്വറി നേടിയോ അഞ്ച് വിക്കറ്റ് നേടിയോ എന്നത് മാത്രമല്ല, ക്രിക്കറ്റില്‍ ഓരോ റണ്‍സും പ്രധാനപ്പെട്ടതാണ്' ഹഫീസ് പറഞ്ഞു. വിരാട് കോലിക്ക് ഓപ്പണറാവുമ്പോള്‍ വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ട്. ഐപിഎല്ലില്‍ ഓപ്പണറെന്ന നിലയില്‍ തിളങ്ങിയ കോലിക്ക് ഇന്ത്യന്‍ ടീമിനൊപ്പം ഈ മികവ് ആവര്‍ത്തിക്കാനായിട്ടില്ല. യശ്വസി ജയ്‌സ്വാളിനെപ്പോലൊരു മികച്ച ഓപ്പണറെ പുറത്തിരുത്തിയാണ് ഇന്ത്യ കോലിയെ ഓപ്പണറാക്കുന്നത്.

എന്നിട്ടും ഈ റോളില്‍ ശോഭിക്കാന്‍ കോലിക്ക് സാധിക്കുന്നില്ല. 2023ലെ ഏകദിന ലോകകപ്പിലും കോലിയുടെ പ്രകടനത്തെ ഹഫീസ് വിമര്‍ശിച്ചിരുന്നു. 'വിരാട് കോലിയുടെ ബാറ്റിങ്ങില്‍ സ്വാര്‍ത്ഥത നിറഞ്ഞ് നില്‍ക്കുകയാണ്. ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് കോലി ഇങ്ങനെ കളിക്കുന്നത്. 49ാം ഓവറില്‍ സെഞ്ച്വറിക്കായി കോലി സിംഗിളെടുത്ത് കളിക്കുകയാണ്. അവന്‍ ടീമിന് മുഖ്യ പരിഗണന നല്‍കുന്നില്ല' ഹഫീസ് നേരത്തെ പറഞ്ഞു.

എന്നാല്‍ ലോക ക്രിക്കറ്റിലെ ഇതിഹാസമായ കോലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കുക പ്രയാസമാണ്. ടീമിനെ പല തവണ ഒറ്റക്ക് തോളിലേറ്റിയ താരമാണ് കോലി. സെഞ്ച്വറിക്കരികെ ബുദ്ധിപൂര്‍വ്വം കളിക്കുന്നതിനെ സ്വാര്‍ത്ഥതയെന്ന് വിളിക്കാനാവില്ല. എന്തായാലും ഈ ടി20 ലോകകകപ്പിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. കോലിക്ക് വരുന്ന മത്സരങ്ങളിലൂടെ ഫോം വീണ്ടെടുക്കാനാവുമോയെന്നത് കണ്ടറിയാം.

Story first published: Friday, June 21, 2024, 11:50 [IST]
Other articles published on Jun 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+