For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: തോറ്റ് തുടങ്ങി, പാക് ടീമിനെ ഭയക്കണം! ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ താരം

മുംബൈ: ടി20 ലോകകപ്പിലെ എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. ആവേശകരമായ മത്സരത്തില്‍ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലിറങ്ങുമ്പോള്‍ അമേരിക്കയോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ക്ഷീണത്തിലാണ് പാകിസ്താന്റെ വരവ്. മികച്ച ബൗളിങ് കരുത്ത് പാകിസ്താനുണ്ട്.

എന്നാല്‍ അമേരിക്കയ്‌ക്കെതിരേ പാകിസ്താന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ കളിമറന്നു. നിലവിലെ പാകിസ്താന്റെ ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യ അനായാസ ജയം നേടുമെന്നാണ് പൊതുവേ എല്ലാവരും വിലയിരുത്തുന്നത്. എന്നാല്‍ ഇന്ത്യക്ക് അമിത ആത്മവിശ്വാസം വേണ്ടെന്നും ചിരവൈരികളായ പാകിസ്താനെ ഭയക്കണമെന്നുമുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഐപിഎല്‍ ഹീറോയായ ആദിത്യ താരെ.

തോറ്റ് തുടങ്ങുന്ന പാകിസ്താനെ ഭയക്കണമെന്നാണ് താരെ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുന്നത്. 'ഈ മത്സരത്തിന് മുമ്പ് ഇന്ത്യയുടേയും പാകിസ്താന്റേയും പ്രകടനം എങ്ങനെയായിരുന്നുവെന്നതില്‍ കാര്യമില്ല. കാരണം ഇത് ഇന്ത്യ-പാക് മത്സരമാണ്. ഏത് വേദിയാണെന്നോ ഫോമോ ഒന്നും പ്രശ്‌നമല്ല. ചില താരങ്ങള്‍ ഫോമിലേക്കെത്തും ചിലര്‍ സമ്മര്‍ദ്ദത്തിലാവും. എന്നാല്‍ രണ്ട് ടീമിന്റേയും ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഇതൊരു വമ്പന്‍ മത്സരമാണ്.

പാകിസ്താന്‍ തോറ്റാണ് വരുന്നതെന്നതാണ് കൂടുതല്‍ അപകടകരമായ കാര്യം. പാകിസ്താന്‍ മികച്ച ഫോമില്‍ കളിക്കുന്ന സമയത്താണ് അവരെ തോല്‍പ്പിക്കാന്‍ എളുപ്പം. തോറ്റ് വരുന്ന പാകിസ്താനെ ഇന്ത്യ കരുതണം' താരെ പറഞ്ഞു. പാകിസ്താനെ സംബന്ധിച്ച് ഇന്ത്യക്കെതിരായ മത്സരം അഭിമാന പ്രശ്‌നം മാത്രമല്ല നിലനില്‍പ്പിന്റെ പോരാട്ടം കൂടിയാണ്. ഇന്ന് തോറ്റാല്‍ ടീമിന്റെ സൂപ്പര്‍ 8 സാധ്യതകള്‍ മങ്ങും. അതുകൊണ്ടുതന്നെ പാകിസ്താന്‍ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും ഇറങ്ങുക.

pakistan

പാകിസ്താന്റെ ബൗളിങ് നിരയെ ഭയക്കണം. ഷഹിന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍ എന്നിവര്‍ ഇടം കൈയന്‍ പേസര്‍മാരാണ്. ഇന്ത്യക്കെതിരേ ഇരുവര്‍ക്കും നിര്‍ണ്ണായക റോളുണ്ട്. ഇരുവരുടേയും ബൗളിങ് പ്രകടനം ഇന്ത്യക്ക് വലിയ ഭീഷണിയാണ്. ഇന്ത്യയുടെ ടോപ് ഓഡറിനെ ഇവര്‍ തകര്‍ത്താല്‍ കാര്യങ്ങള്‍ കടുപ്പമായും. സമീപകാലത്തായി നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ഇന്ത്യയുടെ ടോപ് ഓഡറിന് വലിയ ഭീഷണി ഉയര്‍ത്താന്‍ പാകിസ്താന് സാധിച്ചിട്ടുണ്ട്.

പാകിസ്താന്റെ ബാറ്റിങ് നിരയാണ് അല്‍പ്പം ദുര്‍ബലം. ഇവര്‍ ഫോമിലേക്കെത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ വളരെ കടുപ്പമാവും. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍മാര്‍ പാകിസ്താനില്ല. ഫഖര്‍ സമാനും ഇഫ്തിഖര്‍ അഹമ്മദുമാണ് ഭേദപ്പെട്ട സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്നവര്‍. ഇരുവരുടെയും പ്രകടനം ഇന്ത്യക്ക് തലവേദനയാവും. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചത് ഫഖറിന്റെ ബാറ്റിങ് കരുത്തിലായിരുന്നു.

മുഹമ്മദ് അമീര്‍ അനുഭവസമ്പത്തുള്ള താരമാണ്. ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള താരം പ്രധാനപ്പെട്ട മത്സരങ്ങളില്‍ ഫോമിലേക്കെത്താറുണ്ട്. അമേരിക്കയോട് നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ കഴിവുള്ള ബൗളറാണ് അമീര്‍. ഇന്ത്യയുടെ ടീം കരുത്ത് ശക്തമാണ്. എന്നാല്‍ നായകന്‍ രോഹിത് ശര്‍മയെ പരിക്ക് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അയര്‍ലന്‍ഡിനെതിരേ കൈക്ക് പരിക്കേറ്റ രോഹിത്തിന് പരിശീലനത്തിനിടേയും പരിക്കേറ്റെന്നാണ് വിവരം.

രോഹിത് കളിക്കുമെന്നാണ് വിവരമെങ്കിലും പരിക്ക് താരത്തെ ബാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. വിരാട് കോലിക്കും ഫോമിലേക്കെത്തേണ്ടതായുണ്ട്. മൂന്നാം നമ്പറില്‍ റിഷഭ് പന്ത് ശോഭിക്കുന്നു. വമ്പന്‍ ജയത്തോടെ സൂപ്പര്‍ 8ല്‍ സീറ്റുറപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. എന്നാല്‍ പ്രതീക്ഷിച്ച പോലെ അനായാസ ജയം ഇന്ത്യക്ക് നേടാനാവില്ല. വലിയ വെല്ലുവിളി പാകിസ്താന്‍ ഉയര്‍ത്തുമെന്ന് നിസംശയം പറയാം.

Story first published: Sunday, June 9, 2024, 7:54 [IST]
Other articles published on Jun 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+