For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Under 19 World Cup 2024: തോല്‍വിക്കു കാരണം രോഹിത്! എന്തിന് അതു ചെയ്തു? ആഞ്ഞടിച്ച് ഫാന്‍സ്

ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കനത്ത പരാജയത്തിനു പിന്നാലെ പ്രതിക്കൂട്ടിലായത് സീനിയര്‍ ടീം ക്യാപ്റ്റനായ രോഹിത് ശര്‍മയാണ്. ഫൈനലില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യന്‍ ടീം തോറ്റതിനു ശേഷം വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് രോഹിത് നേരിട്ടു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണമാണ് ഇന്ത്യ തോറ്റതെന്നും ആരാധകര്‍ ആരോപിക്കുകയാണ്.

സൗത്താഫ്രിക്കയിലെ ബെനോനിയില്‍ നടന്ന കലാശക്കളിയില്‍ 79 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ടൂര്‍ണമന്റിലുടനീളം മികച്ച ബാറ്റിങ് കാഴ്ചവച്ച പലരും ഫൈനലില്‍ ക്ലിക്കാവാതെ പോയത് ഇന്ത്യന്‍ ടീമിനെ ചതിക്കുകയായിരുന്നു. ലോവര്‍ ഓര്‍ഡറിലെ ബാറ്റര്‍മാര്‍ കാണിച്ച പോരാട്ടവീര്യം പോലും മുന്‍നിരയിലുള്ളവര്‍ക്കു പുറത്തെടുക്കാനായില്ല. 254 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസ് ഇന്ത്യക്കു നല്‍കിയത്. പക്ഷെ ഉദയ് സഹരണ്‍ നയിച്ച ഇന്ത്യന്‍ ടീം 43.5 ഓവറില്‍ വെറും 174 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു.

ROHIT SHARMA

ഫൈനലിനു മുമ്പ് ഇന്ത്യന്‍ യുവനിരയ്ക്കു ആശംസകള്‍ നേര്‍ന്ന് രോഹിത് ശര്‍മ രംഗത്തു വന്നിരുന്നു. നന്നായി കളിക്കൂ, ബോയ്‌സ് എന്നായിരുന്നു ഹിറ്റ്മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പക്ഷെ ഫൈനലില്‍ ഇന്ത്യന്‍ യുവനിര ദയനീയമായി തോറ്റതിനു പിന്നാലെ ആരാധകര്‍ രോഹിത്തിനു നേരെ തിരിയുകയായിരുന്നു. ഈ പരാജയത്തിനു പ്രധാന കാരണക്കാരന്‍ രോഹിത്താണെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ദുശകുനമാണ് രോഹിത് ശര്‍മ. ഒരിക്കല്‍ക്കൂടി ഇക്കാര്യം തെളിഞ്ഞിരിക്കുകയാണ്. എന്തിനാണ് ഇന്ത്യന്‍ യുവനിരയ്ക്കു ഫൈനലിനു മുമ്പ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ഇതു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്തിരിക്കുന്നത്. രോഹിത്തിന്റെ ആശംസ ഇല്ലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ നന്നായി ഇന്ത്യ കളിക്കുകയും കിരീടം നേടുകയും ചെയ്യുമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

സോറി ഗയ്‌സ്, നമ്മള്‍ ഇത്തവണ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേിയയോടു തോല്‍ക്കാന്‍ പ്രധാന കാരണം രോഹിത് ശര്‍മയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ദുശകുനമാണ് രോഹിത്. അല്ലായിരുന്നെങ്കില്‍ ലോകകപ്പ് ലഭിക്കേണ്ടതായിരുന്നു. അണ്ടര്‍ 19 ലോകകപ്പ് ജയിക്കുകയെന്നത് വിരാട് കോലി ചെയ്തതു പോലെ എല്ലാവരെയും കൊണ്ട് സാധിക്കുന്ന കാര്യമല്ലെന്നും ആരാധകര്‍ പറയുന്നു.

രോഹിത് ശര്‍മ, നിങ്ങളെന്തിനാണ് ഇന്ത്യന്‍ യുവനിരയ്ക്കു ഫൈനലിനു മുമ്പ് ആശംസകള്‍ നേര്‍ന്നത്? അതിന്റെ യാതൊരു ആവശ്യവുമില്ലായിരുന്നു. നിങ്ങള്‍ ഇങ്ങനെയൊരു ആശംസ നേര്‍ന്നിരുന്നില്ലെങ്കില്‍ നമ്മള്‍ ഉറപ്പായും കപ്പടിക്കുമായിരുന്നു. ദയവു ചെയ്ത് ഭാവിയില്‍ ഈ തരത്തില്‍ മറ്റു ടീമുകളുടെ കാര്യത്തില്‍ ഇടപെടരുതെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ 10 മാസത്തിനിടെ മൂന്നാം തവണയാണ് ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യക്കു മുട്ടുമടക്കേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പാറ്റ് കമ്മിന്‍സ് നയിച്ച ഓസീസിനോടു രോഹിത് ശര്‍മയും സംഘവും പരാജയപ്പെട്ടിരുന്നു.

UDAY SAHARAN

അതിനു ശേഷം നവംബറില്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിലും കമ്മിന്‍സിന്റെ മഞ്ഞപ്പട ഇന്ത്യയെ കരയിച്ചു. 10 തുടര്‍ വിജയങ്ങളുമായി മുന്നേറിയ ഇന്ത്യ ഫൈനലില്‍ പൊരുതാന്‍ പോലുമാവാതെ കീഴടങ്ങുകയായിരുന്നു. ഇപ്പോഴിതാ അണ്ടര്‍ 19 ലോകകപ്പിലും ഓസീസ് ആധിപത്യത്തിനു മുന്നില്‍ ഇന്ത്യ നിഷ്പ്രരാക്കിയിരിക്കുകയാണ്.

കഴിഞ്ഞ തവണത്തെ ജേതാക്കളും അഞ്ചു തവണ ചാംപ്യന്മാരുമായ ഇന്ത്യ വാനോളം പ്രതീക്ഷകളോടെയാണ് ഈ ഫൈനലില്‍ ഇറങ്ങിയത്. പക്ഷെ ഫൈനല്‍ എങ്ങനെയാണ് കളിക്കേണ്ടതെന്നു തങ്ങളോക്കാള്‍ നന്നായി ലോക ക്രിക്കറ്റില്‍ അറിയാവുന്ന മറ്റൊരു ടീമില്ലെന്നു ഓസീസ് ഒരിക്കല്‍ക്കൂടി കാണിച്ചു തരികയായിരുന്നു.

254 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് ഇന്ത്യക്കു ഓസീസ് നല്‍കിയത്. ടൂര്‍ണമെന്റിന്റെ ഫൈനല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് വിജയലക്ഷ്യം കൂടിയായിരുന്നു ഇത്. അതു തിരുത്താന്‍ ഇന്ത്യക്കുമായില്ല. ബാറ്റിങ് നിര സമ്മര്‍ദ്ദത്തിലേക്കു വീണതാണ് ഇന്ത്യന്‍ പരാജയത്തിനു മുഖ്യ കാരണം.

Story first published: Monday, February 12, 2024, 6:49 [IST]
Other articles published on Feb 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+