T20 World Cup 2024: മറ്റാരും വേണ്ട, ഇന്ത്യയുടെ അടുത്ത കോച്ച് ഞാനാവാം! ഹര്‍ഭജന്‍ പറയുന്നു
മുംബൈ: ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. പല ടീമുകളും ദേശീയ ടീമിനൊപ്പം ടി20 ലോകകപ്പ് മുന്നൊരുക്കം ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ടി20 ലോകകപ്പിന്റെ മുന്നൊരുക്കത്തോടൊപ്പം ചര്‍ച്ചയാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്ക് പുതിയ പരിശീലകനെത്തുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാവുന്നത്. രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞാല്‍ പകരമാരാവും?
സ്റ്റീഫന്‍ ഫ്‌ളമിങ്, ഗൗതം ഗംഭീര്‍, മഹേല ജയവര്‍ധന, റിക്കി പോണ്ടിങ് എന്നിവരുടെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇവരിലാര് വേണമെന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് ഇവരാരും വേണ്ടെന്നും താന്‍ പരിശീലകനാവാമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്. തനിക്കതിന് സാധിക്കുമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.
'ഞാന്‍ അപേക്ഷിച്ചാല്‍ പരിഗണിക്കുമോയെന്ന് അറിയില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുകയെന്നത് കളിക്കാരെ മാനേജ് ചെയ്യുകയെന്നതാണ്. അല്ലാതെ താരങ്ങളെ എങ്ങനെയാണ് കളിക്കേണ്ടതെന്ന് പഠിപ്പിക്കേണ്ട ആവശ്യമില്ല. ഡ്രൈവ് ചെയ്യേണ്ടതും പുള്ള് ചെയ്യേണ്ടതും എങ്ങനെയാണെന്ന് അവര്‍ക്കറിയാം. അവരെയൊന്നും പഠിപ്പിക്കേണ്ടതില്ല നിര്‍ദേശങ്ങള്‍ നല്‍കി മുന്നോട്ട് കൊണ്ടുപോവുക മാത്രമാണ് ചെയ്യേണ്ടത്. ക്രിക്കറ്റ് എനിക്ക് എല്ലാം തന്നു.
അതുകൊണ്ടുതന്നെ ക്രിക്കറ്റിന് തിരിച്ച് നല്‍കാന്‍ അവസരമാണ് വേണ്ടത്. അത് വലിയ സന്തോഷമാവും' എഎന്‍ഐയോട് സംസാരിക്കവെ ഹര്‍ഭജന്‍ പറഞ്ഞു. ഇന്ത്യക്കൊപ്പം മികച്ച പ്രകടനം നടത്തുകയും 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഹര്‍ഭജന്‍. എന്നാല്‍ പരിശീലകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് ഹര്‍ഭജന് അവകാശപ്പെടാനാവില്ല. ഇതുവരെ ഒരു ടീമിന്റേയും പരിശീലക റോളില്‍ ഹര്‍ഭജന്‍ പ്രവര്‍ത്തിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ ഹര്‍ഭജന് ഇന്ത്യയുടെ പരിശീലകസ്ഥാനമെന്നത് വെറും സ്വപ്‌നം മാത്രമാണ്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യക്കാരനെത്തന്നെ അടുത്ത പരിശീലകനാക്കാനാണ് ബിസിസിഐയും ടീം മാനേജ്‌മെന്റും ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഗൗതം ഗംഭീറിനെ ബിസിസി ഐ സമീപിച്ചത്. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവാണ് ഗംഭീര്‍. ഈ ഐപിഎല്‍ സീസണിന് ശേഷം തീരുമാനം പറയാമെന്നാണ് ഗംഭീര്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത ഗംഭീര്‍ പരിശീലകസ്ഥാനത്തേക്കെത്താന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യക്ക് ഇന്ത്യന്‍ പരിശീലകനാണ്. ഇന്ത്യന്‍ പരിശീലകന് കീഴില്‍ കളിക്കുമ്പോള്‍ ഇന്ത്യക്ക് ഐസിസി കിരീടത്തിലേക്കെത്താന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ വിദേശ പരിശീലകന്‍ വരണമെന്ന ആവശ്യം ശക്തമാണ്. സിഎസ്‌കെയുടെ പരിശീലകനാണ് ന്യൂസീലന്‍ഡുകാരനായ സ്റ്റീഫന്‍ ഫ്‌ളമിങ്.
സിഎസ്‌കെയെ നന്നായി കൊണ്ടുപോകുന്ന ഫ്‌ളമിങ്ങിനെ ഇന്ത്യ പരിശീലകനാക്കാന്‍ സാധ്യതയുണ്ട്. ഈ സീസണോടെ ഫ്‌ളമിങ് സിഎസ്‌കെയുടെ പരിശീലകസ്ഥാനം ഒഴിയുമെന്നാണ് വിവരം. മഹേല ജയവര്‍ധനയുടെ പേര് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മുന്‍ ശ്രീലങ്കന്‍ നായകനായ ജയവര്‍ധന മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായിരുന്നു. താരമെന്ന നിലയില്‍ മികച്ച റെക്കോഡുള്ള ജയവര്‍ധനയും സജീവ പരിഗണനയിലുണ്ട്.
റിക്കി പോണ്ടിങ് മുന്‍ ഓസീസ് നായകനും ഇതിഹാസവുമാണ്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണ് പോണ്ടിങ്. ഇന്ത്യയിലെ സാഹചര്യങ്ങളെ നന്നായി അറിയാവുന്ന പോണ്ടിങ്ങിനും ഇന്ത്യയുടെ പരിശീലകസ്ഥാനം നോട്ടമുണ്ട്. ജസ്റ്റിന്‍ ലാംഗറും ഇന്ത്യയുടെ പരിശീലകനാവാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ടി20 ലോകകപ്പിന് ശേഷമാവും ഇന്ത്യ നിര്‍ണ്ണായക തീരുമാനമെടുക്കുക. എന്തായാലും ദ്രാവിഡ് ഇനി തുടരില്ലെന്ന കാര്യം ഉറപ്പാണ്. പുതിയതാരാവുമെന്ന് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications