Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഐസിസിക്ക് രോഹിത്, സ്റ്റാറിന് ഹാര്‍ദിക്! ശരിക്കും ആരാണ് ക്യാപ്റ്റന്‍, വിമര്‍ശനം

ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള മല്‍സക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രൂപ്പ് എയിലാണ് ഇന്ത്യന്‍ ടീം ഉള്‍പ്പെട്ടിരിക്കുന്നത്. ചിരവൈരികളായ പാകിസ്താന്‍, അട്ടിമറികള്‍ക്കു കെല്‍പ്പുള്ള അയര്‍ലാന്‍ഡ് എന്നിവര്‍ക്കൊപ്പം കാനഡ, സംയുക്ത ആതിഥേയരായ അമേരിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡുമായുള്ള മല്‍സരത്തോടെയാണ് ലോകകപ്പില്‍ ഇന്ത്യ തുടങ്ങുക. എന്നാല്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യ- പാക് എല്‍ ക്ലാസിക്കോ ജൂണ്‍ ഒമ്പതിനാണ്. ഈ പോരാട്ടത്തിന്റെ ഭാഗമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ട പോസ്റ്റര്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

ROHIT SHARMA

കാരണം ഇന്ത്യന്‍ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയുടെയും പാകിസ്താന്‍ നായകനായി ഷഹീന്‍ അഫ്രീഡിയുടെയും ഫോട്ടോസാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. പാക് ടീമിനെ നയിക്കുക ഷഹീന്‍ തന്നെയായിരിക്കുമെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റനാവുക ഹാര്‍ദിക്കാണെന്നു യാതാരു ഉറപ്പുമില്ല.

അതു മാത്രമല്ല ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി ഐസിസി പുറത്തുവിട്ട പോസ്റ്ററിലാവട്ടെ ഇന്ത്യന്‍ നായകന്റെ സ്ഥാനത്ത് രോഹിത് ശര്‍മയുമാണ്. ഇതു ഇന്ത്യന്‍ ആരാകരെ ചൊടിപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിരിക്കുകയാണ്.

ടി20 ലോകകപ്പില്‍ രോഹിത്തായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ടീമിനെ അദ്ദേഹം തന്നെ നയിക്കണമെന്നാണ് ബിസിസിഐയും ആഗ്രഹിക്കുന്നത്. മാത്രമല്ല നീണ്ട ഇടവേളയ്ക്കു വിരാമമിട്ടു ടി20യിലേക്കു തിരിച്ചുവരാന്‍ താന്‍ തയ്യാറാണെന്നു രോഹിത് ബിസിസിഐയെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഇതോടെ രോഹിത് തന്നെയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റനാവുകയെന്നു ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. പക്ഷെ ടി20 ലോകകപ്പുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പോസ്റ്ററുകളിലെല്ലാം ഹാര്‍ദിക്കാണുള്ളത്. ഇതു രോഹിത്തിന്റെ ആരാധകരെ രോഷാകുലരാക്കുകയും ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അവര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരേ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്.

വരാനിരിക്കുന്ന ടി20 ലോകകപ്പിനു മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യയുടെ പോസ്റ്ററുകളാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് നല്‍കിയിരിക്കുന്നത്. ഐസിസിയാവട്ടെ രോഹിത് ശര്‍മയെയാണ് ഇന്ത്യന്‍ ക്യാപ്റ്റനായി പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ശരിക്കും എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും ആരാണ് ക്യാപ്റ്റനെന്നും ആരാധകര്‍ ചോദിക്കുന്നു.

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കേണ്ടത് ഹാര്‍ദിക് പാണ്ഡ്യയാണെന്നു തീരുമാനിക്കേണ്ടത് സ്റ്റാര്‍ സ്‌പോര്‍ട്‌സാണോ? എന്തിനാണ് അദ്ദേഹത്തിന്റെ ഫോട്ടോ പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. രോഹിത് ശര്‍മ തന്നെയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍. ഇക്കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടാവാന്‍ പോവുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

HARDIK PANDYA

ഇന്ത്യന്‍ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതു ശുദ്ധ അസംബദ്ധമാണ്. പോസ്റ്ററുകളില്‍ നിന്നും ഹാര്‍ദിക്കിനെ മാറ്റി പകരം രോഹിത് ശര്‍മയുടെ ഫോട്ടോ നല്‍കണം. കാരണം ടി20 ലോകകപ്പില്‍ രോഹിത് തന്നെയായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്നുറപ്പായിരിക്കുകയാണ്. എന്നിട്ടും സ്റ്റാര്‍ സ്‌പോര്‍ട്‌സ് എന്തിനാണ് ഹാര്‍ദിക്കിനു അനാവശ്യ പ്രൊമോഷന്‍ നല്‍കുന്നതെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് പോസ്റ്ററില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഐസിസി പോസ്റ്ററില്‍ ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മയുമാണ്. പക്ഷെ ബിസിസിഐയുടെ പോസ്റ്ററിലാവട്ടെ ആരുമില്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സും ഐസിസിയും തമ്മിലാണ് ഇപ്പോള്‍ യുദ്ധം. ബിസിസിഐ വളരെ സുരക്ഷിതമായാണ് ഇവിടെ കളിച്ചിരിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, 2022ലെ കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമി ഫൈനലിനു ശേഷം ഇന്ത്യക്കായി രോഹിത് ടി20യില്‍ കളിച്ചിട്ടില്ല. നവംബറില്‍ നടന്ന സെമിയില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റി വാങ്ങി ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു.

Story first published: Saturday, January 6, 2024, 6:21 [IST]
Other articles published on Jan 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+